ഗബ്രി പോയപ്പോള്‍ ഒരു വിധവയുടെ റോളില്‍ വന്നു! ജാസ്മിന്റെ സ്ട്രാറ്റജി എങ്ങനെ നടക്കുന്നു എന്നതിനെ പറ്റി ആരാധകര്‍

ബിഗ് ബോസില്‍ വന്നതിന്റെ പേരില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ട് താരമാണ് ജാസ്മിന്‍ ജാഫര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ജാസ്മിന്‍ സഹമത്സരാര്‍ത്ഥിയായ ഗബ്രിയുമായി ചേര്‍ന്ന് കോമ്പോ സൃഷ്ടിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ബിഗ് ബോസിലേക്ക് താന്‍ പോയത് പ്രേമം കളിക്കാനല്ലെന്ന് ഷോയിലേക്ക് പോകുന്നതിനു മുന്‍പ് ജാസ്മിന്‍ പറഞ്ഞിരുന്നു. ഇത് മാത്രമല്ല വീടിനകത്ത് വന്നതിനുശേഷം പറഞ്ഞ കാര്യങ്ങള്‍ തൊട്ടടുത്ത ദിവസം മാറ്റി ചെയ്യുന്ന ജാസ്മിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതിനെപ്പറ്റി ഒരു ആരാധകന്‍ എഴുതിയ കുറിപ്പും ശ്രദ്ധേയമാകുന്നു...

jasmine

'ജാസ്മിന്റെ പൊളിഞ്ഞ് പാളീസായ സ്ട്രാറ്റജി, നിലപാട് മാറ്റങ്ങളും, കള്ളത്തരങ്ങളും ഓസ്‌കാര്‍ അഭിനയങ്ങളും ഈ വീഡിയോയിലൂടെ കാണാവുന്നതാണ്... പല വള്ളത്തില്‍ കാല് വെച്ച് കീറിപ്പോയ ഐറ്റം അതാണ് ജാസു..

ബിഗ് ബോസില്‍ കേറിയ ഫസ്റ്റ് വീക്ക് ഗബ്രിയെ സെറ്റ് ആക്കി. വീട്ടില്‍ നിന്ന് കോള്‍ വന്നപ്പോള്‍ കുറച്ച് സമയം ഞാന്‍ കമ്മിറ്റഡ് ആണേ എന്നുള്ള നിലവിളി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഗബ്രിയ വീണ്ടും സെറ്റ് ആക്കി. കാരണം പിടിച്ചു നില്‍ക്കണ്ടേ. പിന്നെ അങ്ങോട്ട് നീണ്ട 55 ദിവസങ്ങളോളം ഗബ്രിയെ വച്ച് അങ്ങ് അഴിഞ്ഞാടി.

പലരും നല്ലതിനു വേണ്ടി പലതും ഉപദേശിച്ചു കൊടുത്തു. ഒരു രക്ഷയും ഉണ്ടായില്ല. ഗബ്രി പുറത്തായപ്പോള്‍ ഒരു നിമിഷം ആ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. പിന്നെ ഒരു വിധവയുടെ റോളില്‍ വെറുപ്പിക്കല്‍ തുടര്‍ന്നു. ഗബ്രി അടുത്ത ആഴ്ച സീക്രട്ട് റൂമില്‍ നിന്നും തിരിച്ചു വന്നില്ലെങ്കില്‍ എനിക്ക് അടുത്താഴ്ച പോണം. അല്ലാതെ എനിക്ക് ഒക്കത്തില്ല എന്നുവരെ ഇന്‍ഡിവിജ്വല്‍ പ്ലെയര്‍ എന്ന അവകാശപ്പെടുന്ന ഈ മൊതല് പറയുകയുണ്ടായി.

അവസാനം ഗതികെട്ട് വീട്ടുകാര്‍ വന്നു. ഗബ്രിയുടെ മാലയും ഫോട്ടോയും എല്ലാം കൊണ്ട് പോയി. അപ്പോഴേക്കും ജാസ്മിനുള്ള കണ്ടന്റ് മുഴുവനും തീര്‍ന്നിരുന്നു. കാണിച്ച് കൂട്ടിയതെല്ലാം അടാര്‍ ഫ്‌ലോപ്പായി പോയി.

jasmine

ഇനി ഞാന്‍ എന്ത് ചെയ്യും മല്ലയ്യ, അങ്ങനെയിരിക്കുമ്പോഴാണ് അര്‍ജുനേം അഭിഷേകിനേം കണ്ണില്‍ പെട്ടത്. അഭിഷേകിനെ കുറെ നോക്കി നടന്നില്ല. ഇപ്പോള്‍ അര്‍ജുനെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു (ഫ്രണ്ട്ഷിപ്പ് ഓണ്‍ലി). ജാസ്മിന് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്.

എന്തെങ്കിലും മിണ്ടിപ്പോയാല്‍ വീട്ടുകാര്‍ വന്നു ഗബ്രിയുടെ മാലയും ഫോട്ടോയും ഒക്കെ എടുത്തുകൊണ്ടുപോയ കാര്യങ്ങള്‍ പറഞ്ഞു ഊക്കി വിടും. അഭിഷേക് പറഞ്ഞ പോലെ കണ്ടന്റിന് വേണ്ടി തെണ്ടുന്നു. ഇതാണ് ജാസുവിന്റെ അവസ്ഥ. ഇനി എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നതെന്ന് കണ്ടറിയാം.

NB: ഇപ്പൊ ഗബ്രിയെയും ഓര്‍മ്മ ഇല്ല. അങ്ങനെ ആരെയെല്ലാം മറന്ന് എന്തെല്ലാം ചെയ്തു. എന്നിട്ട് ബാക്കിയുളള വരെ കള്ളനെന്നും കള്ളിയെന്നും ഡ്രാമയെന്നും പരദൂഷണമെന്നും പറഞ്ഞ് കൊണ കൊണ വായിട്ടലക്കുന്നു. ഓന്ത് പോലും നാണിച്ച് പോയി എന്നാണ് കേള്‍ക്കുന്നത്. കപ്പ് കൊടുത്താല്‍ പോര. ഒരു ഓസ്‌കാറ് കൂടി കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്. അമ്മാതിരി ആക്ടിംഗ് സിംഗമാണെന്നാണ്' ജാസ്മിനെ പറ്റി ആരാധകന്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X