ഞരമ്പന്‍മാരും സദാചാരക്കാരും ഉറക്കമൊഴിച്ചത് വെറുതേയാവുമായിരുന്നു! ജാസ്മിനെ കുറിച്ച് ബിഗ് ബോസ് ആരാധകർ
റോക്കിയും ജാസ്മിനും അടക്കം ബിഗ് ബോസിലെ പുതിയ താരങ്ങള്‍ പ്രേക്ഷകര്‍ നേടിയിരിക്കുകയാണ്. രണ്ടാഴ്ച പൂര്‍ത്തിയാവാന്‍ പോകുന്ന ഷോ പുതിയ ചില സംഭവബഹുലമായ നിമിഷങ്ങളിലൂടെ കടന്നു പോവുകയാണ്. ജാസ്മിന്റെ വീട്ടില്‍ നിന്നും ഫോണ്‍ വന്നതിനുശേഷം ഗെയിം മൊത്തം മാറി. അവിടെയും സ്റ്റാറായി മാറിയിരിക്കുന്നത് റോക്കിയാണ്.
സത്യത്തില്‍ ജാസ്മിന്റെ വീട്ടില്‍നിന്നുള്ള ഫോണ്‍ അവര്‍ക്ക് ദോഷമായി ബാധിച്ചുവെന്നാണ് ബിഗ് ബോസ് നിരീക്ഷകര്‍ പറയുന്നത്. അതുവരെ മറ്റുള്ളവരെ പ്രകോപിപ്പിച്ചും പവര്‍ ടീമില്‍ കയറിയും ജാസ്മിന്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയായിരുന്നു. ആദ്യ ആഴ്ചകളില്‍ ബിഗ് ബോസ് വിന്നര്‍ ആവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയായി ജാസ്മിന് മാറി. എന്നാല്‍ മത്സരവീര്യത്തില്‍ താരം പിന്നോട്ട് പോയോ എന്ന് വിശകലനമാണ് നടക്കുന്നത്.

'ഇവിടെ ഉള്ളവരും, പല പ്രമുഖ യൂട്യൂബേഴ്‌സും പറയുന്നത്, ജാസ്മിന്റെ വീട്ടില്‍ നിന്ന് വിളിച്ചത് പക്ഷപാതരമെന്നാണ്. ജാസ്മിനെ വിളിച്ചത് പോലെ മറ്റുള്ളവര്‍ക്കും വിളിച്ച് പുറത്തുള്ളത് പറഞ്ഞു കൊടുക്കാലോ എന്നാണ്. അത് വിളിക്കാനുണ്ടായ, ഈ ഗോത്ര നൂറ്റാണ്ടിന്റെ ചിന്താഗതിയെ കുറിച്ച് മുന്‍പ് പറഞ്ഞതാണ്. ഇവിടെ പറയാന്‍ പോകുന്നത് അങ്ങനെ വിളിച്ചത് കൊണ്ട് എന്തു മാറ്റമാണ് ജാസ്മിന്റെ ഗെയിമില്‍ വന്നത് എന്നുള്ളതിനെ കുറിച്ചാണ്.
1. മുന്‍പ് റോക്കിക്ക് വായ തുറന്ന് പറയാന്‍ പേടിയുള്ള ഒരേയൊരാള്‍ ജാസ്മിന്‍ ആയിരുന്നു. ജാസ്മിന്റെ മുന്നില്‍ വാ തുറക്കാന്‍ പേടിച്ചിരുന്ന റോക്കി മുതല്‍ മറ്റുള്ളവര്‍ക്ക് വരെ പുതിയൊരു ഊര്‍ജ്ജവും തങ്ങള്‍ കളിക്കുന്നതാണ് ശരി എന്നൊരു ആത്മവിശ്വാസവും വന്നു. ജാസ്മിനെതിരെ മാനസികമായ ഒരു മുന്‍തൂക്കവും കിട്ടി.
2. ജാസ്മിനാണെങ്കില്‍ വീട്ടില്‍ നിന്നുള്ള വിളി കാരണം, ഉള്ള ഊര്‍ജ്ജവും നഷ്ടപെട്ടു. ഭാവി ജീവിതത്തെ കുറിച്ചും, കുടുംബത്തെ കുറിച്ചുമുള്ള മറ്റു ചിന്തകളും, ഒക്കെയായി ആത്മവിശ്വാസം പോയി.
3. ഗെയിം എങ്ങനെ കളിക്കണമെന്ന ചിന്തയൊന്നും ഇല്ല. വീട്ടില്‍ പോയാല്‍ മതി എന്നായി.
4. ഇനി വിളിച്ചിരുന്നില്ലെങ്കില്‍, തന്റേതായ രീതിയില്‍, ശരിയെന്ന് തന്റെ മനസ്സാക്ഷിക്ക് ബോധ്യമുള്ളത് കൊണ്ട്, ആ രീതിയില്‍ ഗെയിം കളിച്ചേനെ, ആ വീട്ടില്‍ മുന്‍പന്തിയിലേക്ക് ഉയര്‍ന്നേനെ. ഞരമ്പന്‍മാരും സദാചാര വ്രണിതകളും ഉറക്കമൊഴിച്ചത് മിച്ചവും ആയേനെ.' എന്നാണ് ഒരാള്‍ പറയുന്നത്.
വീട്ടില്‍ നിന്നുള്ള ഫോണ്‍വിളി ജാസ്മിനെ ബാധിച്ചുവെന്നത് വ്യക്തമാണ്. എന്നാല്‍ അവള്‍ ഭേദമായി വരുന്നുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ഇനി ഉപ്പായ്ക്ക് ഭേദമയി. ഓപ്പറേഷന്‍ കഴിഞ്ഞു എന്നൊക്കെ പറഞ്ഞ് ഒരു വിളി കൂടി വരും. അല്ലേല്‍ ബിഗ് ബോസ് അതറിയിക്കും. അപ്പോള്‍ വീണ്ടും ഒരു ഷോ കാണാം. പിന്നീട് അങ്ങോട്ട് ഫുള്‍ ഓണ്‍ ആവും.

ഗബ്രിയോട് സൗഹൃദം നിലനിര്‍ത്തും. പക്ഷെ 24x7 കൈ പിടിക്കാന്‍ പോകില്ല. ഗബ്രിയേ പെട്ടെന്ന് ഒഴിവാക്കിയാല്‍ ഇത്ര നാള്‍ കളിച്ചത് ഡ്രാമ ആണെന്ന് പുറത്തു പിടികിട്ടും. പക്ഷെ കുറച്ചാല്‍ ആ പ്രശ്‌നം ഇല്ല. അത് ഗബ്രിക്ക് തന്നെ മനസിലായി. എന്തോ കോഡ് ഉണ്ടെന്ന് ഉറപ്പാണ്. അത് കണ്‍ഫെഷന്‍ റൂമില്‍ നിന്നും ഇറങ്ങിയ സമയത്ത് അവള്‍ ഗബ്രിയോട് പറഞ്ഞിട്ടുണ്ട്.
ഇക്കാര്യം റെസ്മിനോട് ഗബ്രി പറയുകയും ചെയ്തിരുന്നു. അവളുടെ കൈയ്യില്‍ പിടിക്കുന്നത് ഞാന്‍ മിസ് ചെയ്യുമെന്നും അവളെ നഷ്ടമായെന്നുമാണ് പറഞ്ഞത്. ഗബ്രിയോട് മാത്രമായി ജാസ്മിന്‍ എന്തോ രഹസ്യം പറഞ്ഞിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. വൈകാതെ ഇക്കാര്യങ്ങളൊക്കെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതല്ലെങ്കില്‍ വൈകാതെ ഈ വിഷയങ്ങള്‍ മത്സരാര്‍ഥികളില്‍ നിന്ന് തന്നെ ബാക്കിയുള്ളവര്‍ അറിയാനും സാധ്യതയുണ്ട്.
നിലവില്‍ ജാസ്മിന്‍ റോക്കിയടക്കം എല്ലാവരോടും അടുപ്പത്തിലാവാനുള്ള ശ്രമമാണ്. പലരും അവളോട് മിംഗിള്‍ ആയെങ്കിലും റോക്കി മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.


Click it and Unblock the Notifications