ആറാം ക്ലാസ് മുതല്‍ പണിക്ക് പോയി, പ്രായത്തില്‍ മൂത്തവര്‍ പോലും മാഷേ എന്ന് വിളിക്കുന്ന ജിന്റോ! കുറിപ്പ് വൈറല്‍

ബിഗ് ബോസിലെ ശക്തന്‍ ആരാണെന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരങ്ങള്‍ ഇല്ല. കഴിഞ്ഞ എല്ലാ സീസണുകളിലും ഒരു രാജാവിനെ കണ്ടെത്താന്‍ ആരാധകര്‍ ശ്രമിക്കാറുണ്ട്. ഇത്തവണ അത് മല്ലയ്യ എന്ന് വിളിക്കുന്ന ജിന്റോ ആണ്. തുടക്കത്തില്‍ മണ്ടനാണെന്ന് പലരും മുദ്രകുത്തിയെങ്കിലും അവസാനമെത്തിയപ്പോള്‍ വിജയ സാധ്യത മുന്നില്‍ കാണുന്ന താരമായി ജിന്റോ മാറി.

കഷ്ടപ്പാടുകള്‍ നിറഞ്ഞ വീട്ടില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കിയ വളരെ സാധാരണക്കാരനാണ് ജിന്റോ. അദ്ദേഹം ജീവിതത്തില്‍ നേടിയ അംഗീകാരങ്ങളെക്കാള്‍ ജനപിന്തുണ ഇന്ന് ലഭിക്കുന്നുണ്ടെന്ന് പറയുകയാണ് ഒരു ആരാധിക. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ എഴുതിയ കുറുപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

jinto

'പഴയ ജിന്റോയോട് തുറന്നു സംസാരിക്കുന്ന ജിന്റോ. 'ജനിച്ചു വീണത് ദാരിദ്ര്യമുള്ള കുടുംബത്തില്‍ ആണ്. ചെറുപ്പം മുതലേ അധ്വാനിച്ച് ആറാം ക്ലാസ് മുതല്‍ പണിക്ക് പോയി തുടങ്ങി. ചെറുപ്പത്തില്‍ തന്നെ കരാട്ടെ, കുങ്ഫു, ബ്ലാക്ക് ബെല്‍റ്റ് എടുത്തു കുറേ പേരെ പഠിപ്പിച്ചു മാസ്റ്റര്‍ എന്ന പേര് നേടി. ആള്‍ക്കാര്‍ മാഷേ എന്ന് വിളിക്കുമ്പോള്‍ പ്രായത്തിനു മൂത്തവര്‍ വരെ വിളിക്കുമ്പോള്‍ ഒരു കുളിരാണ്.

ചെറുപ്പത്തില്‍ തന്നെ മിസ്റ്റര്‍ സൗത്ത് ഇന്ത്യ, മിസ്റ്റര്‍ കേരള, മിസ്റ്റര്‍ എറണാകുളം നേടി. ഇന്റര്‍നാഷണല്‍ പോയി, ട്രയലിനു ഇറങ്ങാന്‍ പറ്റിയില്ല. ഒന്നുടെ പരിശ്രമിച്ചു ഇന്റര്‍നാഷണലില്‍ തേര്‍ഡ് മെഡല്‍ നേടി.

ബിഗ് ബോസ് ഒന്ന് തൊട്ട് ശ്രദ്ധിക്കുന്നുണ്ട്. എന്റെ അറിവില്‍ ഉള്ള ഒരുപാട് പേര് വന്നു. അവര്‍ക്ക് നേടാന്‍ പറ്റാത്ത ഒന്ന് ഉണ്ട് ഈ കപ്പ്. അത് നേടണം എന്ന ദൃഢ പ്രതിജ്ഞയില്‍ ആണ് ഇവിടെ എത്തിയത്. കൊടുത്ത വാക്ക് പാലിക്കണം. ഇനിയുള്ള ദിവസങ്ങള്‍ വളരെ ഇംപോര്‍ട്ടന്റാണ്. ആദ്യം തന്നെ 9 നോമിനേഷന്‍ കിട്ടി, സംസാരിക്കാന്‍ പോലും മര്യാദക്ക് പറ്റാത്ത സിറ്റുവേഷന്‍ ഉണ്ടായിരുന്നു.

ആദ്യ വീക്ക് തന്നെ അവര്‍ ജയിലില്‍ ഇട്ടു. കള്ളന്‍ എന്ന് മുദ്ര കുത്തി. സാബു ചേട്ടന്‍ & ശ്വേത ചേച്ചി വന്നപ്പോള്‍ ഡയമണ്ട് എടുത്തോ പറഞ്ഞു കയ്യില്‍ തന്നു, എടുത്തില്ല. കള്ളന്‍ ആയിരുന്നു എങ്കില്‍ എടുക്കാമായിരുന്നു. എടുത്തില്ല, അത് ആണ് വ്യക്തിത്വം. നുണ പറയാത്തവര്‍ ആയി ആരും ഇല്ല. സ്വന്തം നില നില്‍പ്പിനെ ബാധിക്കാതിരിക്കാന്‍ നുണ പറയും. നുണ പറയില്ലെന്ന് പറയുന്നത് ആണ് ഏറ്റവും വലിയ നുണ.

jinto

ഒരു വീഴ്ച വന്നാല്‍ അത് നല്ലതിന് ആണെന്ന് ചിന്തിക്കുക, അതില്‍ നിന്ന് താഴോട്ട് പോകാതിരിക്കുക, ബാലന്‍സ് ചെയ്ത് മുകളിലേക്ക് പോരുക. ലാസ്റ്റ് നോമിനേഷനില്‍ ഒരാള്‍ പോലും ജിന്റോയുടെ പേര് എടുത്തില്ല. അതാണ് കഴിവ്. ആരെന്ത് പറ്റില്ലെന്ന് പറയുന്നോ അത് നേടി കാണിക്കുക. കഷ്ടപ്പെടുക.. കഷ്ടപ്പെട്ടാല്‍ എന്തും കിട്ടും.

ബിഗ് ബോസ് സിക്‌സ് ലൈഫിലെ ഏറ്റവും വലിയ ഭാഗ്യം ആണ്. ജിന്റോ എന്ന ട്രെയിനറിനെ എല്ലാവരും അറിഞ്ഞു. ഏഷ്യാനെറ്റിനും ബിഗ് ബോസിനും നന്ദി. ഇത്രയും അച്ചീവ്‌മെന്റ്‌സ് നേടിയിട്ടും വെക്കാത്ത ഫ്‌ലെക്‌സ് ഇപ്പോള്‍ നാട്ടുകാര്‍ വെച്ചു. അവര്‍ ജിന്റോയെ സ്‌നേഹിക്കുന്നു. പണ്ടത്തെക്കാള്‍ പത്തിരട്ടി. എല്ലാരും കൂടെ ഉണ്ട്.

അടിച്ചു പൊളിച്ചു മാന്യമായി കളിക്കൂ. കപ്പ് കയ്യില്‍ ഇരിക്കും. ജിന്റോ എന്ത് മാത്രം സ്‌ട്രോങ്ങ് മത്സരാര്‍ഥി ആണെന്ന് തെളിയിക്കുന്നതാണ് ആത്മ വിശ്വാസം തുളുമ്പുന്ന ഈ വാക്കുകള്‍...' എന്നും പറഞ്ഞാണ് ആരാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X