ടോക്‌സിക് കണ്‍ടെന്റാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെന്ന ചിന്ത തെറ്റി പോയി! മത്സരാര്‍ഥികള്‍ക്കെതിരെ വൈറൽ കുറിപ്പ്
ഇത്തവണ ബിഗ് ബോസില്‍ വിജയസാധ്യതയുള്ള മത്സരാര്‍ഥി ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഷോ തുടങ്ങി ഒരാഴ്ചയാവുന്നതിനുള്ളില്‍ മത്സരാര്‍ഥികളെ കുറിച്ചുള്ള മുന്‍വിധികള്‍ വന്ന് തുടങ്ങി. ചിലര്‍ നൂറ് ദിവസത്തേക്കുള്ള സ്ട്രാറ്റജി മൊത്തം ഇതിനകം പുറത്തെടുത്ത് കഴിഞ്ഞു. അധികം വൈകാതെ അവരൊക്കെ നിലംപൊത്താന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.
അതേ സമയം പതുങ്ങി നിന്ന് കുതിക്കാന്‍ ശ്രമിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. അതില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചിട്ടില്ലെങ്കിലും കഴിവും വ്യത്യസ്തതയും കൊണ്ട് വേറിട്ട് നില്‍ക്കുന്ന ചില താരങ്ങള്‍ ആരൊക്കെയാണെന്ന് ചൂണ്ടി കാണിച്ചിരിക്കുകയാണ് ബിഗ് ബോസ് ആരാധകന്‍. നിലവിലുള്ള മത്സരാര്‍ഥികളുടെ ഗെയിം കണ്ടതിന് ശേഷം പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.

'ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം വന്‍ പ്രതീക്ഷയോടെയാണ് ബിഗ് ബോസിന്റെ ആറാമത്തെ സീസണിനെ പ്രേക്ഷകര്‍ വരവേറ്റത്. എന്നാല്‍ തുടങ്ങി ഒരാഴ്ച കൊണ്ട് മത്സരാര്‍ഥികള്‍ നിരാശ മാത്രമാണ് സമ്മാനിച്ചിരിക്കുന്നത്. സിജോ, രതീഷ്, റോക്കി, ഗബ്രിയേല്‍, ജാസ്മിന്‍ എന്നിവരാണ് നിലവില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരങ്ങളെങ്കിലും അവര്‍ പിന്തുടരുന്ന സ്ഥിരം പാറ്റേണ്‍ കണ്ടു മടുത്തതാണ്.
ടോക്‌സിക് കണ്‍ടെന്റാണ് ബിഗ് ബോസ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് എന്ന അവരുടെ ചിന്താഗതി പ്രേക്ഷകരെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യുന്നതിന് തുല്യമാണ്. ഇനി ഒരു മാറ്റം വേണ്ടേ എന്ന തരത്തില്‍ വന്ന സീസണില്‍ ഫുള്‍ കോപ്പിയടിയാണ്. മാത്രമല്ല കാണിച്ചു കൂട്ടുന്നത് മൊത്തം ഷോഓഫും. എന്നിട്ട് ഇതാണ് ബിഗ്ബോസ് എന്നാണ് ചിലരുടെ വാദം. പലരും പുറത്ത് പിആറിനെ സെറ്റ് ആക്കിയതിന്റെ പിന്‍ബലത്തില്‍ സ്‌കോര്‍ ചെയ്‌തേക്കും.

എന്നാല്‍ കഴിവും വ്യത്യസ്തതയും കൊണ്ട് ഈ സീസണിലെ മികച്ച മത്സരാര്‍ഥികളായി തോന്നിയത് അപ്‌സര, ശ്രീതു, ജാന്‍മണി, നോറ, ശ്രീ രേഖ എന്നിവരാണ്. അര്‍ജുനില്‍ നേരിയ പ്രതീക്ഷ ഉണ്ടെങ്കിലും എപ്പോള്‍ കേറി വരും എന്നൊരു ഐഡിയ ഇല്ല. ഇവരെല്ലാവരും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തതയും നല്ല നിരീക്ഷണ പാടവം ഉള്ളവരാണെന്നാണ്.' കുറിപ്പില്‍ പറയുന്നത്.
അതേ സമയം ശ്രീരേഖ കിടിലന്‍ ആണെന്നാണ് ഒരാള്‍ കമന്റിലൂടെ പറയുന്നത്. എന്നാല്‍ അവരെ ആരും വില്ലത്തി ആക്കത്തിരുന്നല്‍ മതിയായിരുന്നു. ചിലര്‍ ജാന്‍ മണി സൂപ്പറാണെന്നും പറയുന്നു. ജാന്‍ മണി എല്ലാം സൊസൈറ്റിയെ ബോധിപ്പിക്കാന്‍ ഉള്ള കണ്ടസ്റ്റന്റ് ആണ് ചെയ്യുന്നത്. പക്ഷേ അതിലൊരു കാര്യവും ഇല്ല. പിന്നെ ഭാഷ അറിയാത്തത് വലിയൊരു പ്രതിസന്ധിയാണ്. മര്യാദയ്ക്ക് ഒരു കണ്ടന്റ് പോലും സ്വയം ഉണ്ടാക്കാന്‍ അവര്‍ക്ക് പറ്റില്ല.
നോറ സെന്റിമെന്റ്സ് എടുത്തു വേറൊരു വഴിയില്‍ കേറി വരാനാണ് സാധ്യത. അപ്‌സര മിടുക്കിയാണ്. അത്യാവശ്യത്തിനുള്ള മരുന്ന് കൈയ്യില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും കൃത്യ സമയത്ത് പ്രയോഗിക്കാന്‍ കഴിയുന്നില്ല. താന്‍ ചെയ്യുന്നത് മാത്രം മഹത്തരമായ കാര്യമാണെന്ന തരത്തില്‍ സ്വയം പൊങ്ങി നില്‍ക്കാനാണ് അപ്‌സര ശ്രമിക്കുന്നത്.. എന്നിങ്ങനെ മത്സരാര്‍ഥികളെ കുറിച്ച് നിരവധി കമന്റുകളാണ് ഉയര്‍ന്ന് വരുന്നത്.


Click it and Unblock the Notifications