പകുതി ആകുമ്പോ തന്നെ നല്ല ഗെയിമേഴ്‌സ് ഔട്ട് ആകും! ബിഗ് ബോസില്‍ നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങളിത്
വീണ്ടും സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് തരംഗം കുറിച്ചിരിക്കുകയാണ്. മത്സരാര്‍ഥികളെ കുറിച്ചറിയാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് കിടിലന്‍ താരങ്ങളെയാണ് കൊണ്ട് വന്നത്. ആദ്യ ദിവസം കഴിയുമ്പോള്‍ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പോസ്റ്റുകള്‍ വന്ന് നിറയുകയാണ്. മത്സരാര്‍ഥികളുടെ പ്രകടനത്തെ പറ്റി പറയുന്നതിന് മുന്‍പ് ഇനി നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ പറ്റിയാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ അഞ്ച് സീസണുകളും തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെ നടന്ന സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഒരു കുറിപ്പ് വൈറലാവുന്നത്. മത്സരാര്‍ഥികള്‍ എത്തുന്നതിന് മുന്‍പ് തന്നെ അവരുടെ പിആര്‍ ടീം പണി തുടങ്ങുകയാണ് പതിവ്. അതിലൂടെ ശക്തനായ ഒരു മത്സരാര്‍ഥിയെ അതിവേഗം കണ്ടെത്തുകയും ബാക്കിയെല്ലാവരെയും പിന്തുടര്‍ന്ന് ആക്രമിക്കുകയും ചെയ്യും.

ബിഗ് ബോസിന്റെ തുടക്കത്തിലെ നല്ല ഗെയിമേഴ്‌സ് ഔട്ട് ആകുന്നതോടെ പകുതി ആകുമ്പോള്‍ തന്നെ മത്സരാര്‍ഥികളും മത്സരവും മോശമാവും. ഇങ്ങനെ വരാതിരിക്കുന്നതിന് വേണ്ടിയും അടുത്ത ദിവസങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ പറ്റിയും പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
ഈ സീസണില്‍ ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങളുടെ പ്രവചനങ്ങളുമായിട്ടാണ് ബിഗ് ബോസ് ആരാധിക പോസ്റ്റുമായി എത്തിയിരിക്കുന്നത്. മത്സരാര്‍ഥികളെക്കാള്‍ മുന്നേ പിആര്‍ ടീം വര്‍ക്ക് ചെയ്തു തുടങ്ങും. പെയിഡ് പോസ്റ്റുകള്‍ വീഡിയോസ് ഒക്കെ ഗ്രൂപ്പിലും യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഒക്കെ നിറയും. ആരുടെയെങ്കിലും ഫാന്‍ ആകാന്‍ നോക്കി ഇരിക്കുന്നവര്‍ ഇതൊക്കെ കണ്ട് കൂടുതല്‍ പിആര്‍ ഉള്ള ഒരാളുടെ ഫാനാകും.

നൂറ് ശതമാനം ഉറപ്പാണ് അത്. ഏതെങ്കിലും പുരുഷ മത്സരാര്‍ഥി ആയിരിക്കും. പിന്നെ അങ്ങോട്ട് ഗ്രൂപ്പിലും അല്ലാതെയും ഒക്കെ അയാള്‍ക്ക് വേണ്ടി വാദിച്ചു തുടങ്ങും അതിലൂടെ അയാള്‍ക്ക് ഒരു ഫാന്‍ ബേസും ഉണ്ടാകും. തുടര്‍ന്ന് അയാളെ എതിര്‍ത്തു നില്‍ക്കുന്ന മത്സരാര്‍ഥികളെ ഡീഗ്രേഡ് ചെയ്യാന്‍ പെയിഡ് പിആറിനെ ഇറക്കും. സൈബര്‍ അറ്റാക്കും തുടങ്ങും.
താന്‍ ഇഷ്ടപ്പെടുന്ന ആള്‍ എന്ത് തെറ്റ് ചെയ്താലും അതിനെ കണ്ണും അടച്ചു ന്യായികരിച്ചിട്ട് അയാളുടെ എതിര്‍ മത്സരാര്‍ഥിയുടെ ചെറിയ തെറ്റുകള്‍ പോലും വലുതാക്കി കാണിച്ച് ഡീഗ്രേഡ് ചെയ്യും. അതിനോടൊപ്പം താന്‍ ഇഷ്ടപ്പെടുന്ന ആളിനെ സപ്പോര്‍ട്ട് ചെയ്തു നില്‍ക്കുന്ന വാഴകളെയും, കുലസ്ത്രീകളേം ഒരു കഴിവും ഇല്ലെങ്കിലും പൊക്കി കൊണ്ട് ഫൈനല്‍ 5 ല്‍ കൊണ്ട് വരും. അങ്ങനെ പകുതി ആകുമ്പോ തന്നെ നല്ല ഗെയിമേഴ്‌സ് ഔട്ട് ആകും. അങ്ങനെ മത്സരാര്‍ഥികളും കുറയും.
ഇത് ഉണ്ടാവാതെ ഇരിക്കാന്‍ ഇപ്രാവിശ്യം എങ്കിലും അല്‍പ്പം മെച്യൂഡായി വോട്ട് ചെയ്യണം, നല്ല ഗെയിമേഴ്‌സിന് വോട്ട് കൊടുക്കണം. ടാസ്‌ക് നന്നായി ചെയ്യാന്‍ അറിയുന്ന, ബുദ്ധിയുള്ള, ആ ഗെയിം നന്നായി കളിക്കുന്ന, അത്യാവശ്യം നല്ല സാമൂഹിക ബോധം ഉള്ള, പിന്തിരിപ്പന്‍ അല്ലാത്തവര്‍ക്ക് മാത്രം വോട്ട് കൊടുക്കാന്‍ ശ്രമിക്കുക.


Click it and Unblock the Notifications