ഉര്‍വശി ചേച്ചിയെ ഡീഗ്രേഡ് ചെയ്യാന്‍ തുടങ്ങി എന്നതാണ് കഷ്ടം! ജാസ്മിന്‍ ഫാന്‍സിനെ കുറിച്ച് ബിഗ് ബോസ് പ്രേക്ഷക

ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫര്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. സ്വയം ചെയ്ത പ്രവൃത്തികളിലൂടെയാണ് ജാസ്മിനെ പലരും പരിഹസിച്ചത്. എന്നാല്‍ ജാസ്മിനെ പറ്റി നെഗറ്റീവ് പറയുന്നത് ആരാണോ അവരെയൊക്കെ മാനസികരോഗികളും പ്രശ്‌നക്കാരുമാക്കുകയാണ് ചില ഫാന്‍സ്.

ഏറ്റവുമൊടുവില്‍ അതിഥിയായി ബിഗ് ബോസിലേക്ക് വന്ന നടി ഉര്‍വശി ജാസ്മിനെ ഉപദേശിക്കുന്ന രീതിയില്‍ സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് പുതിയ ചില പ്രചരണങ്ങള്‍ ഉണ്ടായത്. ശരിക്കും ടോക്‌സിക്കായ ആരാധകരുള്ളത് ജാസ്മിനാണെന്നാണ് അശ്വതി പൊതുവാള്‍ എന്നൊരു ബിഗ് ബോസ് പ്രേക്ഷക പറയുന്നത്.

jasmine-urvashi-

'ജാസ്മിന്‍ അവളെ വീട്ടിലെ കാര്യം നോക്കുന്നത് സംഭവം ആക്കുന്ന ജാസ്മിന്‍ ഫാന്‍സ്. നിങ്ങള്‍ ഒക്കെ ഇപ്പോള്‍ മൊട്ടയില്‍ നിന്ന് വിരിഞ്ഞു ലോകം കാണുന്നവര്‍ ആണോ? സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കിട്ടി സ്വന്തം ആയി ജോലി എടുത്തു കുടുംബം നോക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ആയി. ഇത് ആദ്യത്തെ വിപ്ലവ സംഭവം ഒന്നും അല്ല. ഞാന്‍ ജാസ്മിന്‍ ചെയ്യുന്നതിനെ കുറച്ചു കാണുകയല്ല.

പക്ഷെ അവള്‍ ബിഗ് ബോസില്‍ കളിച്ച ഗെയിമും ഈ കുടുംബം നോക്കലും ഒരുമിച്ച് വെച്ചുള്ള ടാലി ആക്കല്‍ അത് നടക്കില്ല. സ്ത്രീയെ അപല യും ചപലയും കുറഞ്ഞവളും ആയി കാണുന്നത് നിങ്ങള്‍ ആണ്. അതുകൊണ്ടാണ് എല്ലാവരും ജാസ്മിനെ എതിര്‍ത്തപ്പോള്‍ ജാസ്മിന്‍ ഒരു സ്ത്രീ ആയത് കൊണ്ടും അവള്‍ ശബ്ദം ഉയര്‍ത്തിയപ്പോള്‍ അത് പ്രശ്‌നം ആയിട്ടും ആണെന്നും നിങ്ങള്‍ കരുതിയത്.

ജാസ്മിന്‍ ആര്‍ക്കും സ്വാതന്ത്ര്യം വാങ്ങാന്‍ ബിഗ് ബോസില്‍ പോയതൊന്നും അല്ല. ഇന്ത്യയെയോ കേരളത്തെയോ അല്ലെങ്കില്‍ മൊത്തം സ്ത്രീകളെയോ അവളുടെ തന്നെ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അല്ല ബിഗ് ബോസില്‍ പോയിട്ടുള്ളത്. ബ്യൂട്ടി ഇന്‍ഫളുവന്‍സര്‍ ആയിട്ട് ആണ്. വ്യക്തിഗത പ്ലേയര്‍ ആയിട്ടാണ്.

ഒരു ഗെയിമര്‍ എന്ന നിലയില്‍ പൂര്‍ണ പരാജയമായി എന്ന് മാത്രം അല്ല ബ്യൂട്ടി വ്‌ലോഗര്‍ ആയിട്ട് വൃത്തി അടുത്ത് കൂടെ പോയിട്ടില്ലെന്ന് കൂടി ഇവിടെ വന്നു തെളിയിച്ചു. അവളുടെ ചെയ്തികളെ ബഹുഭൂരിപക്ഷം പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തില്ല. അതിന് കപട പുരോഗമനക്കാരുടെ വേഷം കെട്ടി ജാസ്മിന്റെ ഗെയിം വിമര്‍ശിക്കുന്നവരെ എന്തൊക്കെ ചീത്ത വാക്കുകള്‍ ആണ് ജാസ്മിന്‍ ഫാന്‍സ് വിളിക്കുന്നത്.

jasmine-

അഭിപ്രായം പറയുന്നവരുടെ പേര്‍സണല്‍ ലൈഫില്‍ കേറി വരെ ഓരോന്ന് പറയുന്നു. എന്റെ ജാതി പേര് ആയ പൊതുവാള്‍ ഏറ്റവും വികലമായി വിളിച്ചു ആനന്ദം കൊള്ളുന്നു. നിങ്ങള്‍ ആണോ പുരോഗമനം വിളമ്പുന്നത്? നിങ്ങള്‍ ആണോ മറ്റുള്ളവരെ വസന്തവും സദാചാരക്കാരും ആക്കുന്നത്.

ഏറ്റവും ടോക്‌സിക്കായ ജാസ്മിന്‍ ആര്‍മി ബിഗ് ബോസ് മത്സരാര്‍ഥികളില്‍ ജാസ്മിനെതിരെ ഗെയിം കളിച്ച ഒരാളെയും വെറുതെ വിട്ടിട്ടില്ല. ഏറ്റവും പുതിയത് ഉര്‍വശി ചേച്ചിയെ ഡീഗ്രേഡ് ചെയ്യാന്‍ തുടങ്ങി എന്നുള്ളത് ആണ്. കഷ്ടം.

സിബിന്‍ എന്ന മത്സരാര്‍ഥിയുടെ പിറകെ നടന്നു അയാളെ മാനസിക രോഗി ആക്കുന്നു. ജിന്റോയെ മണ്ടനും സ്വഭാവത്തിന് പ്രശ്‌നം ഉള്ളവനും ആക്കുന്നു. അന്‍സിബയെ സിജോയെ അഭിഷേകിനെ ജാസ്മിന്റെ ഗെയിനെതിരെ പറയുന്ന ആരെ ആണ് വെറുതെ വിട്ടിട്ട് ഉള്ളത്. ജാസ്മിന്റെ ഗെയിമിന് എതിരെ പോസ്റ്റ് ഇടുന്നത് കൊണ്ട് എനിക്ക് വട്ട് ആണെന്ന് വരെ പറയുന്നു.

മറ്റുള്ളവരെ ക്രൂശിക്കുന്ന ടോക്‌സിക് ജാസ്മിന്‍ ആര്‍മി നിങ്ങള്‍ എത്രത്തോളം അധഃപതിച്ചവര്‍ ആണെന്ന് നിങ്ങള്‍ തന്നെ തെളിയിക്കുന്നു. നിങ്ങള്‍ ജാസ്മിന്‍ ഫാന്‍ ആയതില്‍ എനിക്ക് അത്ഭുതം ഇല്ല. കുറച്ചു ബോധം ഉണ്ടെങ്കില്‍ അത് ആകാന്‍ പറ്റില്ലായിരുന്നു..' എന്നാണ് ആരാധിക പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X