'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'

ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ തുടക്കം മുതൽ ഇതുവരെയും ഏറ്റവും കൂടുതൽ വിവാ​ദം സൃഷ്ടിച്ചിട്ടുള്ളതും ചർച്ചയായിട്ടുള്ളതുമായ രണ്ടുപേരാണ് ​ഗബ്രിയും ജാസ്മിനും. ഹൗസിൽ കയറിയ രണ്ടാം ദിവസം മുതൽ ഇരുവരും കോമ്പോ കളിക്കാൻ തുടങ്ങിയത്. സീസൺ ആറ് തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ഫാൻസുണ്ടായിരുന്നത് ജാസ്മിനാണ്. എന്നാൽ ​ഗബ്രിക്കൊപ്പം കൂടി കോമ്പോയും ലവ് ട്രാക്കും കളിക്കാൻ തുടങ്ങിയതോടെ ജാസ്മിന്റെ ഫാൻസെല്ലാം ഹേറ്റേഴ്സായി മാറി.

വൈൽഡ് കാർഡുകൾ വരുന്നതിന് മുമ്പ് വരെ ഇരുവരേയും പൊളിച്ചടുക്കാൻ ഹൗസിൽ ആർക്കും തന്നെ സാധിച്ചിരുന്നില്ല. എന്നാൽ വൈൽഡ് കാർഡുകൾ വന്നശേഷം ഏറ്റവും കൂടുതൽ തകർന്നടിഞ്ഞ രണ്ട് മത്സരാർ‌ത്ഥികൾ ജാസ്മിനും ​ഗബ്രിയുമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Gabri And Jasmin

വൈൽഡ് കാർഡ് എൻട്രികളിൽ ഡിജെ സിബിനാണ് ജാസ്മിൻ-​ഗബ്രി ടീമിനോട് ഏറ്റവും കൂടുതൽ ഏറ്റുമുട്ടുന്നയാൾ. കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഇരുവരേയും തർക്കാൻ സിബിൻ ശ്രമിക്കാറുണ്ട്. ജാസ്മിൻ-​ഗബ്രി ടീമിന്റെ ഫേക്ക് ലവ് ട്രാക്ക് ഹൗസിലെ മറ്റുള്ള മത്സരാർത്ഥികളെയും അറിയിച്ച ഒരു വൈൽഡ് കാർഡ് കൂടിയാണ് സിബിൻ. അതിനാൽ തന്നെ സിബിന് ആരാധകരും പിന്തുണയും വർ‌ധിച്ചിട്ടുണ്ട്.

എന്നാൽ സിബിന്റെ പ്രകടനം കൊണ്ടൊന്നുമല്ല ആരാധകർ ഉണ്ടായതെന്നും ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത് എന്നുമാണ് ബിബി പ്രേക്ഷകരുടെ സോഷ്യൽമീഡിയ ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു കമന്റ്. ജബ്രി എതിർത്തില്ലായിരുന്നുവെങ്കിൽ സിബിനും ഹൗസിൽ ഒതുങ്ങിപോകുമായിരുന്നുവെന്ന തരത്തിലാണ് കുറിപ്പ്.

വന്ന് വന്ന് ആരാണോ ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നത് അവരാണ് മികച്ച മത്സരാർത്ഥി എന്നാണ് ഭൂരിപക്ഷം പ്രേക്ഷകർ പറയുന്നത്. അതിൽ നിന്ന് തന്നെ മനസിലാക്കാം മത്സരാർത്ഥികൾ എന്ന നിലയിൽ ജാസ്മിൻ ഗബ്രി എന്നിവരുടെ സ്ട്രങ്ത്തും റേഞ്ചും. ഉറപ്പിച്ച് പറയുന്നു ടോപ്പ് ഫൈവിൽ ഇവർ രണ്ട് പേരും ഉണ്ടായിരിക്കും. ഇവരാണ് ഷോയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നായിരുന്നു കുറിപ്പ്.

ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചും വിയോജിപ്പ് പ്രകടിപ്പിച്ചും പ്രേക്ഷകർ കമന്റുകൾ കുറിച്ചിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും സിബിൻ വന്നതിൽ പിന്നെ പ്രോഗ്രാം അങ്ങ് കൊഴുത്തു. ആര് വേണേലും ജയിക്കട്ടെ... പക്ഷെ ഇപ്പോൾ ഷോ കാണാൻ ഒരു ത്രില്ലൊക്കെയുണ്ട്, ടോപ്പ് ഫൈവിൽ ജാസ്മിനുണ്ടാകും പക്ഷെ ​ഗബ്രി നേർച്ച കോഴിയാണ് 13 ആം വീക്കിന് മുമ്പ് അറക്കും.

Gabri And Jasmin

നാട്ടുകാർ ഇവറ്റകളെ വെറുത്തു. ഇവറ്റൾക്ക് ആര് കൊടുത്താലും അതുകൊണ്ട് തന്നെ ഫുൾ സപ്പോർട്ട് കൊടുക്കും, ഗബ്രിയെ മാത്രം ലാലേട്ടൻ എയറിൽ കേറ്റിയപ്പോൾ അവനെ സപ്പോർട്ട് ചെയ്ത് ഒരു വാക്ക് മിണ്ടാതെ നൈസായി നിന്നുകൊടുത്തു ജാസ്മിൻ. പിന്നെ ഗബ്രി മിണ്ടാതെയായി. ബാക്കിയുള്ളവർ എതിരായി.

അപ്പോൾ പിന്നെ ഫുൾ ദിവസം കരച്ചിൽ, വീട്ടിൽ പോണം ഞൻ ഉറപ്പിച്ചു എന്നൊക്കെ തള്ളിവിട്ടു. ഹൗസ്ലിൽ ഉള്ളവരും ജനങ്ങൾക്കും ഒരുപോലെ അറിയാം ജാസ്മിൻ പോകില്ലെ തേർഡ് റേറ്റ് ഡ്രാമയാണെന്നും. ഗബ്രിയുടെ പിണക്കം മാറിയപ്പോൾ അടുത്ത ദിവസം മുതൽ വീണ്ടും ചിരിയും കളിയും കെട്ടിപ്പിടുത്തവും. ഗബ്രി പൊട്ടനാണ് ജനങ്ങൾ പൊട്ടന്മാർ അല്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ. വൈൽഡ് കാർഡായി വന്നവരിൽ പ്രേക്ഷകർക്ക് ഒട്ടും പ്രതീക്ഷയില്ലാതിരുന്ന മത്സരാർത്ഥിയാണ് സിബിൻ.

പക്ഷെ ഇപ്പോൾ ഹൗസിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന വ്യക്തി സിബിനാണ്. സീക്രട്ട് ഏജന്റ് തീയാകുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. പക്ഷെ നനഞ്ഞ പടക്കം പോലെയായി. എന്നാൽ സിബിൻ, പൂജ തുട‌ങ്ങിയവർ വന്ന ദിവസം മുതൽ കത്തികയറുകയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X