കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
ഇന്ത്യയിലെ ഏറ്റവും റേറ്റിംഗുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലും സ്ഥിതി അത് തന്നെയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ യ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. അതേ സമയം ബിഗ് ബോസില്‍ ഏറ്റവും ചര്‍ച്ചയാകുന്ന വിഷയം ലവ് ട്രാക്കാണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാം. ഈ സീസണിലും അങ്ങനൊരു ട്രാക്കിലൂടെ പോകുന്നവരുണ്ട്.
ജാസ്മിനും ഗബ്രിയും നടത്തുന്ന ലവ് ട്രാക്കിനെ പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ചകളെല്ലാം നടക്കുന്നത്. ഇരുവരുടേതും യഥാര്‍ഥ പ്രണയമല്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ പ്രണയചേഷ്ടകള്‍ കാണിക്കുന്നത് പ്രേക്ഷകരില്‍ അതൃപ്തിയ്ക്ക് കാരണമായി. ഇതോടെ വ്യാപക വിമര്‍ശനവും പുറത്തുണ്ടായി.

ഇപ്പോള്‍ ജാസ്മിന്‍ ഗബ്രിയുടെ ഉള്ളിലിരിപ്പിനെ പറ്റി ചോദിച്ച് അറിഞ്ഞിരിക്കുകയാണ്. എനിക്ക് ഗബ്രിയെ ഇഷ്ടമാണെന്ന് ജാസ്മിന്‍ പറയുമ്പോള്‍ തിരിച്ചും ഇഷ്ടമാണെന്നും എന്നാല്‍ അവളെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്നുമാണ് ഗബ്രിയുടെ മറുപടി. ഇത് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതോടെ പലതരം കഥകളായി. ജാസ്മിനാണ് ഗബ്രിയെ ഒഴിവാക്കിയതെന്നും അതല്ല ഗബ്രിയുടെ വെറും നാടകമാണിതെന്നും തുടങ്ങി കഥകള്‍ നിരവധിയായി.
ആര് ആരെ തേച്ചു എന്ന് ചോദിച്ച് കൊണ്ട് ഒരു പോളിംഗ് വരെ നടന്നിരിക്കുകയാണിപ്പോള്‍. ഗബ്രി ജാസ്മിനെ തേച്ചു എന്ന് 13 ശതമാനം പേരാണ് പറയുന്നത്. ജാസ്മിന്‍ ഗബ്രിയെ തേച്ചു എന്നതിന് വെറും നാല് ശതമാനമേയുള്ളു. പുറത്ത് നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞ് രണ്ടുപേരും പ്ലാന്‍ ചെയ്ത് പിരിയുന്നതാണെന്ന് 26 ശതമാനം പേര് പറയുമ്പോള്‍ ആരും ആരെയും തേച്ചിട്ടില്ലെന്നും തിരിച്ചറിവ് തനിയെ ഉണ്ടായതാണെന്നും ഒരു ശതമാനം പറയുന്നു.
എന്നാല്‍ ഇത് അടുത്ത നാടകം മാത്രമാണെന്നും കുറച്ച് കഴിയുമ്പോള്‍ രണ്ടാളും വീണ്ടും ഒട്ടും എന്നുമാണ് അമ്പത്തിയഞ്ച് ശതമാനത്തോളം ആളുകളും പറയുന്നത്. ജാസ്മിനും ഗബ്രിയും ചേര്‍ന്നുള്ള വെറും ഡ്രാമ മാത്രമാണിത്. സമാനമായ രീതിയില്‍ ഇരുവരും മുന്‍പ് പിരിയാന്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ അതൊക്കെ അടുപ്പം കൂട്ടാനേ സഹായിച്ചിട്ടുള്ളു. ഇനിയും അതിന് മാത്രമേ സാധ്യത കാണുന്നുള്ളുവെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

ഒന്നെങ്കില്‍ ഇവര്‍ ഗെയിമിന് വേണ്ടി ലവ് ട്രാക്ക് ഉണ്ടാക്കിയെന്ന് പറയാം. അല്ലെങ്കില്‍ ഗബ്രിയേല്‍ ചെയ്തതിനേക്കാള്‍ ക്രൂരത ആണ് ജാസ്മിന്‍ പുറത്തുള്ള ഒരാളോട് ചെയ്തത്. നേരത്തെ റിലേഷനില്‍ ഉള്ള ആള് പെട്ടെന്ന് വേറെ ആളുമായി ഇന്റിമസി കാണിക്കുന്നത് ഒരുതരം ചീറ്റിങ്ങാണ്. മാത്രമല്ല അവളും ഗബ്രിയും തമ്മിലുള്ള റിലേഷന്‍ ക്ലാരിറ്റി ഇല്ലാത്തതാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ജാസ്മിനെ കല്യാണം കഴിക്കുമെന്ന് ഗബ്രി പറഞ്ഞിട്ടില്ല.
ജാസ്മിനാണ് ലോക ഉടായിപ്പ്. ആദ്യം കല്യാണം കഴിക്കാന്‍ പറ്റിെന്ന് ഇവള്‍ തന്നെയാണ് പറഞ്ഞോണ്ട് നടന്നത്. ഇപ്പോ ഗബ്രി പറഞ്ഞപ്പോ അവന്‍ തേപ്പുകാരന്‍ ആയി. ഈ ലെവലില്‍ കാര്യങ്ങള്‍ എത്തിക്കാന്‍ ജാസ്മിന്‍ നന്നായി ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി പുറത്ത് ഈ കോമ്പോ വന്‍ ഫ്‌ലോപ്പ് ആണെന്ന് ഏതാണ്ട് ഇവള്‍ക്ക് പൂര്‍ണ്ണമായും ബോധ്യപ്പെട്ടപ്പോള്‍ മുതല്‍ ഇവള്‍ ഗബ്രിയെ ബ്രോ എന്നാണ് വിളിച്ചു നടന്നത്.
അത് കേട്ടപ്പോള്‍ ഗബ്രിക്ക് നന്നായി ഈഗോ അടിച്ചു. അതിന് ശേഷമാണ് ഗബ്രി അവളില്‍ നിന്ന് കുറച്ചു പിന്‍വലിഞ്ഞത്. ഇതോടെ ഗബ്രി ഇപ്പോള്‍ തന്നെ മൈന്‍ഡ് ആക്കുന്നില്ലെന്ന് പറഞ്ഞ് ജാസ്മിന്‍ പതിയെ തേപ്പ് നാടകം ആരംഭിച്ചു. അവന്‍ മൈന്‍ഡ് ആക്കി വരുമ്പോ ഇവള്‍ വീണ്ടും ബ്രോ വിളി. ബ്രോ എന്നൊക്കെ വിളിച്ചു നടന്നിട്ട് ഇപ്പോള്‍ എന്തിനാണ് ഈ പ്രേമ നാടകം? ലാസ്റ്റ് അവനെ ഒരു തേപ്പുകാരന്‍ ആക്കി ചിത്രീകരിച്ചു ജാസ്മിന്‍ പുണ്യാളത്തിോ ആവുകയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications