അവള്‍ ഗബ്രിയുമായി അടുപ്പം കാണിച്ചു, ചായയില്‍ തുമ്മി! ഇതൊക്കെ വിമര്‍ശിക്കാനുള്ള കാരണങ്ങളാണോ? കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അവസാനിക്കാന്‍ പോവുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുമെന്നാണ് വിവരം. ഈ സീസണില്‍ വിജയിക്കാന്‍ സാധ്യതയുള്ളത് ആരാണെന്ന് ഇനിയും വ്യക്തമല്ല. എന്നിരുന്നാലും അവശേഷിക്കുന്ന മത്സരാര്‍ഥികളെ പറ്റി സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വന്നത് ജാസമിനാണെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോള്‍ പോലും ജാസ്മിന്‍ വിജയിക്കാന്‍ യോഗ്യതയില്ലാത്ത മത്സരാര്‍ഥിയാണെന്ന തരത്തിലാണ് ചിലരുടെ ആരോപണം. എന്നാല്‍ എല്ലാവര്‍ക്കും അവരുടേതായ ശരികള്‍ ഉണ്ടാവില്ലേ എന്നാണ് ജാസ്മിനെ വിമര്‍ശിക്കുന്നവരോട് ഒരു ആരാധിക ചോദിക്കുന്നത്.

jasmine

'ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങള്‍ ആണ്. ചിലര്‍ ഡോക്ടര്‍ ആവാന്‍ ആഗ്രഹിക്കുമ്പോള്‍ ചിലര്‍ അധ്യാപകര്‍ ആവാന്‍ ആഗ്രഹിക്കുന്നു. ചിലര്‍ ആഗ്രഹിച്ചത് വേറെയും കിട്ടുന്നത് വേറെയും ആകുന്നു. ചിലര്‍ക്ക് ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ആഗ്രഹങ്ങള്‍ തന്നെ ഇല്ലാതെ ആവുന്നു. എല്ലാവരുടെയും മുന്നില്‍ ഒരു ഡോക്ടറിന് വലിയ പദവിയും കൂലി പണിക്കാരന് പുച്ഛവും ആണെങ്കില്‍ അവന്‍ നെല്‍ വിതച്ചില്ലെങ്കില്‍ ഈ പറഞ്ഞ ഡോക്ടര്‍ക്കും മരണം ഉറപ്പല്ലേ.

നിന്റെ ശരികള്‍ എല്ലാവര്‍ക്കും ശരി ആവണമെന്നില്ല. പക്ഷെ ഓരോരുത്തര്‍ക്കും ഓരോരുത്തരുടെ സാഹചര്യം ആണ് ശരി. അത് കൊണ്ട് തന്നെ എല്ലാവരിലും വ്യത്യാസവും.

ജാസ്മിന്‍, അവള്‍ അവളുടെ ശരിയില്‍ ജീവിക്കട്ടെ. വെറുതെ വിട്ടൂടെ അതിനെ. വീട്ടില്‍ ചൊറിയും കുത്തി ഇരിക്കുന്നവര്‍ ആവും 80% മോശം കമന്റ് ഇടുന്നത്. ഓരോരുത്തര്‍ക്കും ഓരോരുത്തരെ ഇഷ്ടം ആയിരിക്കും. ഞാന്‍ ഇവിടെ പറയുന്നത് വളരെ വൃത്തികെട്ട രീതിയില്‍ കമന്റും, വീഡിയോയും പോസ്റ്റുകളും ഇടുക്കുന്നവരോടാണ്.

ഈ ഓരോ കമന്റ് ഇടുന്നവരില്‍ എത്ര പേര് റിയല്‍ ഐഡി ഉണ്ട്. നിങ്ങളെ തേടി പിടിച്ചു ആരാണ് കണ്ടു പിടിച്ചു നിങ്ങള്‍ക്ക് ചുറ്റും ഒരു ക്യാമറ വെച്ചാല്‍ നിങ്ങളിലും വരുന്ന തെറ്റുകളെ അവളിലും ഉണ്ടായിട്ടുള്ളൂ. പക്ഷെ തെറ്റുകളെക്കാള്‍ കൂടുതല്‍ ശരികള്‍ അവളില്‍ ഉണ്ട്.അത് ആര്‍ക്കും കാണേണ്ട, അറിയേണ്ട. നാളെ നിങ്ങളുടെ മക്കളിലും പല തെറ്റുകള്‍ വരാം. പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയെ വെറുതെ ഇങ്ങനെ നെഗറ്റീവ് ആക്കാന്‍ നിങ്ങള്‍ കമന്റ് ഇട്ടിട്ടുണ്ടെങ്കില്‍, കര്‍മ്മ എന്നൊരു കാര്യം ഉണ്ട് ഓര്‍ത്തോളൂ.

അങ്ങനെ ആണെങ്കില്‍ നിങ്ങള്‍ ഒരു താരങ്ങളെയും സപ്പോര്‍ട്ട ചെയ്യരുത്. കല്യാണം കഴിഞ്ഞു മക്കളും ആയിട്ട് കഴിയുന്നവര്‍ തന്നെ വേറെ പോകുന്ന കാലം, അത് പോട്ടെ, ഭാര്യയും മക്കളും ഉണ്ടായിട്ടും ഒരു പെണ്ണിനെ കണ്ടാല്‍, അല്ലെങ്കില്‍ ഫേസ്ബുക്ക് ഫ്രണ്ട് ആയാല്‍ നേരെ ഇന്‍ബോക്‌സില്‍ ചെന്ന് അവിടെ അട ഇരിക്കുന്നവര്‍ ആകും ഈ കമന്റ്‌സുകള്‍ ഇടുന്നത്..

jasmine

പിതാവ് പ്രവാസി ആകുമ്പോള്‍, മോളും ഭാര്യയും ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ പഠിപ്പിച്ചു കൊടുത്ത പാഠം. ആര് ഫൈറ്റ് ചെയ്യാന്‍ നിന്നാലും കരഞ്ഞു നില്‍ക്കരുത്. പേടിച്ചു നില്‍ക്കരുത്. തിരിച്ചു പറഞ്ഞോളണം. തന്റേടിയായി ജീവിക്കണം. ഇതിനെ ആരും നെഗറ്റീവായി കാണേണ്ടതില്ല. ആ രീതിയില്‍ ആണ്‍കുട്ടിയായി ജീവിച്ചു. അതിന്റെ ഒരു വ്യത്യാസം ഉണ്ട്..

പക്ഷെ ഇന്നത്തെ കാലത്ത് അതിനും കളിയാക്കല്‍, കാല്‍ ആട്ടുന്നു, അങ്ങനെ ഇങ്ങനെ.. ഇന്ന് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ എന്ന രീതിയില്‍ ആണോ നമ്മുടെ മക്കളും വളരുന്നത്. ജീന്‍സും ടോപ്പും അല്ലാതെ അവര്‍ക്ക് പറ്റുമോ? എത്ര പേരുടെ വീട്ടില്‍ ഉണ്ട് പെണ്‍കുട്ടികള്‍ രാവിലെ എണീറ്റ് കുളിച്ച് അടുക്കളയില്‍ കയറുന്നവര്‍? പ്രായം ആയവര്‍ അല്ല. അവളുടെ പ്രായം ഉള്ളവര്‍.

അവള്‍ ഗബ്രിയുമായി അടുപ്പം കാണിച്ചു, ചായയില്‍ തുമ്മി. ഇതിനൊക്കെ ആണോ ഈ രീതിയില്‍ നിങ്ങള്‍ പറയുന്നത് എങ്കില്‍, നിങ്ങള്‍ എല്ലാം ഗാന്ധിജിക്ക് പഠിക്കുന്നവര്‍ ആകും.

പറഞ്ഞാല്‍ തീരില്ല.. തര്‍ക്കിക്കാനും ഞാന്‍ ഇല്ല. ഒരുപാട് ഇഷ്ടം ജാസ്മിനെ.. നാളെ നിങ്ങളോ നിങ്ങളുടെ മക്കളോ... നിങ്ങളുടെ കുടുംബത്തിലോ ഇങ്ങനെ തെറ്റുകള്‍ ഒന്നും വരില്ലെന്ന് ഉറപ്പുള്ളവര്‍ കല്ലെറിഞ്ഞോളൂ..' എന്നുമാണ് ആരാധിക പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X