മൂക്കില്‍ കൈയ്യിടുന്നു, വൃത്തിയില്ലായ്മയും ഗബ്രിയോടുള്ള ഒട്ടലും പ്രശ്‌നമായി! ജാസ്മിന്‍ വെറുക്കപ്പെടാന്‍ കാരണം

പുറത്ത് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള മത്സരാര്‍ഥിയാണ് ജാസ്മിന്‍ ജാഫര്‍. സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാറായ ജാസ്മിന് ബിഗ് ബോസിലേക്ക് പോയതിന് ശേഷം വന്‍ വിമര്‍ശനമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ ബിഗ് ബോസ് വിന്നറാവാന്‍ സാധ്യതയുള്ള വ്യക്തി എന്ന നിലയിലാണ് ജാസ്മിന്‍ ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ ഇപ്പോള്‍ അതില്‍ നിന്നും മാറിയിരിക്കുകയാണ്.

ചെറിയ അശ്രദ്ധയും കൂട്ടുകെട്ടുമൊക്കെയാണ് ജാസ്മിന് വിനയായി മാറിയിരിക്കുന്നത്. തുടക്കത്തിലുണ്ടായിരുന്ന പോസിറ്റീവ് അഭിപ്രായങ്ങള്‍ ജാസ്മിന് എവിടെ നിന്നാണ് നഷ്ടപ്പെട്ടത് എന്നതിനെ പറ്റി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. അത്തരത്തില്‍ ബിഗ് ബോസ് നിരീക്ഷകരുടെ ഗ്രൂപ്പില്‍ വന്ന എഴുത്തിലെ പ്രസക്തമായ ഭാഗം വായിക്കാം.. .

jabri

ജാസ്മിന്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് എന്തുകൊണ്ട് വെറുക്കപ്പെട്ടവളായി എന്ന ചോദ്യത്തിനുള്ള ഉത്തരവുമായിട്ടാണ് ബിഗ് ബോസ് ആരാധകര്‍ എത്തിയിരിക്കുന്നത്.

1. നല്ല നര്‍മം ബോധമുള്ള പെണ്‍കുട്ടി, ഒരുപാട് പ്രതീക്ഷകളോടെ ജനം കാത്തിരുന്നു. എന്നാല്‍ നര്‍മം പ്രതീക്ഷിച്ച, തഗ് പ്രതീക്ഷിച്ച ഇവളില്‍ നിന്നു തിരിച്ചു കിട്ടിയത് വില അര്‍ത്ഥമില്ലാത്ത പഞ്ചില്ലാത്ത കുറഞ്ഞ സംസാരങ്ങള്‍ മാത്രമായിരുന്നു.

2. ഗബ്രിയുമായുള്ള ബന്ധം. എല്ലാവര്‍ക്കിടയിലും ഇറങ്ങി കളിക്കും എന്ന് പ്രതീക്ഷിച്ച ഇവള്‍ ഗബ്രിക്ക് മീട്ടാനുള്ള ഒരുവീണ മാത്രമായി ചുരുങ്ങി.

3. മറ്റൊരാളെ ആശ്രയിച്ചു നില്‍ക്കുന്ന സ്വഭാവം. മനക്കരുത്തോടെ കളിക്കേണ്ട ആളുകള്‍ക്ക് പറ്റിയതാണ് ബിഗ് ബോസ്. എന്നാല്‍ മനസ്സുറപ്പില്ലാതെ ഗബ്രിയോട് മാനസികമായി ഒട്ടി നിന്നത് വലിയ നെഗറ്റീവ് ആയി.. ആരില്ലെങ്കിലും കളിക്കാന്‍ കഴിയാത്തവര്‍ ബിഗ് ബോസിലേക്ക് പോകരുത്

4. വൃത്തിയില്ലായ്മ

ഇങ്ങനെ ഒക്കെ ആണെങ്കിലും ജനുവിന്‍ ആയി നിന്ന് നല്ല കണ്ടന്റ് കൊടുത്ത് നിന്നിട്ടുണ്ട് ജാസ്മിന്‍ എന്നത് മറക്കുന്നില്ല. മാത്രമല്ല വീട്ടുകാര്‍ക്കിടയില്‍ ജാസ്മിന്‍ വെറുക്കപ്പാട്ടവളയത്തിന് കാരണം വൃത്തിയില്ലായ്മ മാത്രമാണ്.

jabri

ദിവസവും കുളിക്കാത്ത, വസ്ത്രങ്ങള്‍ മാറാത്ത, ചായയിലേക്ക് തുമ്മിയ, മൂക്കില്‍ കൈ ഇട്ട്, മൂക്ക് തടവി നടക്കുന്ന ജാസ്മിനെ, വിയര്‍ത്ത ശരീരവും വസ്ത്രവുമായി നടക്കുന്ന ജാസ്മിനെ അവര്‍ വെറുക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല.

ഇനി ജാസ്മിന്‍ വിജയിക്കാന്‍ ചെയ്യേണ്ടത്- ഗബ്രി കോമ്പോ ഉപേക്ഷിച്ച് എന്തിനെയും നേരിടാനുള്ള ചങ്കുറപ്പുമായി ലാലേട്ടനോട് തമാശ പറഞ്ഞ ലാലേട്ടനെ വരെ ചിരിപ്പിച്ച അത്യാവശ്യത്തിനു മാത്രം വഴക്കിടുന്ന തഗ് അടിക്കുന്ന, മറ്റുള്ളവരുടെ പ്ലാനിങ് മനസ്സിലാക്കി ബുദ്ധിപൂര്‍വം അതിനെയൊക്കെ തകര്‍ത്തു കളിക്കുന്ന ജാസ്മിന്‍ ആയി നീതിയിലൂന്നി കളിച്ചാല്‍ ജാസ്മിന് തിരിച്ചു വരാം. കപ്പടിക്കാം.. എന്നാണ് ആരാധകര്‍ പറയുന്നത്.

ഒരു കാലത്തും പേഴ്‌സണ്‍ ഗ്രഡ്ജ് മനസില്‍ സൂക്ഷിക്കാത്ത ആളാണ് ജാസ്മിനെന്ന് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ അത് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ടാസ്‌കില്‍ സിബിന്‍ ജാസ്മിന് കൊടുത്തത് ഏകദേശം ഒരു ഗ്ലാസ് മുഴുവന്‍ പുളിപ്പുള്ള വെള്ളമാണ്. എന്നാല്‍ ജാസ്മിന്‍ അത് തിരിച്ച് ചെയ്തില്ല.

വേണമെങ്കില്‍ അവള്‍ക്കും അതുപോലെ ചെയ്യാമായിരുന്നു. അതേ അളവിലോ അതില്‍ കൂടുതലോ സിബിന് കൊടുക്കാമായിരുന്നു. ജാസ്മിന്‍ അങ്ങനെ ചെയ്യില്ല അതാണ് മനുഷ്യത്വം. അതാണ് ജാസ്മിനുള്ളതും അവിടുള്ള മറ്റ് പലര്‍ക്കും ഇല്ലാതതുമെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X