ഞാന്‍ എന്റെ ഭര്‍ത്താവിനെ അല്ലേ കിസ്സടിച്ചത്?, സായി പറയുന്ന പോലെ അച്ഛന്‍ ദുഷ്ടനോ ക്രൂരനോ അല്ല; സ്‌നേഹ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഏറ്റവും ആവേശം നിറഞ്ഞ ഭാഗത്തിലേക്ക് മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ എത്തിയിരിക്കുന്ന സമയമാണിത്. മത്സരാര്‍ത്ഥികളുടെ പ്രിയപ്പെട്ടവര്‍ ഓരോരുത്തരായി അതിഥികളായി ബിഗ് ബോസിലേക്ക് എത്തുന്നുണ്ട്. ഈ കാഴ്ചകള്‍ മനം കുളിര്‍പ്പിക്കുന്നതാണ്. അര്‍ജുന്റെയും ശ്രീതുവിന്റെയും അമ്മമാര്‍ എത്തിയത് ഒരേ സമയത്തായിരുന്നു. അര്‍ജുന്റെ അമ്മയുടെ സ്‌നേഹവും ശ്രീതുവിന്റെ അമ്മയുടെ നിയന്ത്രണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജിന്റോയുടെ അച്ഛനും അമ്മയും എത്തി, ജിന്റോയെക്കുറിച്ച് പറയുന്നതും വൈറലായിരുന്നു. അന്‍സിബയുടെ അമ്മ വന്നപ്പോള്‍ ജാസ്മിനെയും കെട്ടിപ്പിടിച്ച് സംസാരിച്ചത് പ്രേക്ഷകരുടെയും കണ്ണ് നിറച്ച സംഭവമാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ അപ്‌സരയുടെ ഭര്‍ത്താവും അമ്മയുമെത്തി. അതുപോലെ തന്നെ സായി കൃഷ്ണയുടെ ഭാര്യ സ്‌നേഹയും എത്തിയിരുന്നു.

സായ് കൃഷ്ണയ്ക്ക് തന്റെ അച്ഛനാണോ വരിക എന്നായിരുന്നു പേടി. അച്ഛന്‍ വിചാരിക്കുന്ന ആളല്ല എന്നൊക്കെ പറഞ്ഞിരുന്നു. ഈ സമയത്താണ് സ്‌നേഹ സായി കാണാനായി എത്തുന്നത്. അപ്രതീക്ഷിതമായ സമയത്താണ് സ്‌നേഹ എത്തുന്നത്. ഈ സമയത്ത് സായി വന്ന് സ്‌നേഹയെ കെട്ടിപ്പിടിക്കുന്നുണ്ട്. സ്‌നേഹയെത്തുന്ന ബിഗ് ബോസ് പ്രമോ തന്നെ വൈറല്‍ ആയിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസില്‍ പോയ അനുഭവം സ്‌നേഹ തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയാണ്. അപ്‌സരയുടെ ഭര്‍ത്താവ് മുഖം മറച്ച് കള്ളനെ പോലെ സര്‍പ്രൈസ് നല്‍കിയായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്. ഇത് കഴിഞ്ഞ ഉടനെയാണ് സ്‌നേഹ എത്തിയത്. അവിടെ എത്തി എല്ലാവരും തന്നെ കെട്ടിപ്പിടിച്ചുവെന്ന് പറയുകയാണ് സ്‌നേഹ.
പക്ഷെ അധികം ഒന്നും ബിഗ് ബോസ് കാണിച്ചില്ലെന്നും സ്‌നേഹയും ജിത്തുവും യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ ഒരു കിസ്സിംഗ് സീന്‍ ഒക്കെ ഉണ്ടായിരുന്നു എന്നും സ്‌നേഹ പറയുന്നുണ്ട്. എന്നാല്‍ താന്‍ എന്തൊക്കെ പറഞ്ഞു കൊടുത്ത് വിട്ടതാണ്. എന്നിട്ട് അവിടെ പോയി കിസ്സ് ചെയ്‌തേക്കുവാണെന്നാണ് ജിത്തു വീഡിയോയില്‍ തമാശയായി പറയുന്നത്. ഇതിന് മറുപടിയായി സ്‌നേഹ ഞാന്‍ എന്റെ ഭര്‍ത്താവിനെയല്ലേ കിസ്സടിച്ചത് എന്നും പറയുന്നുണ്ട്.
സായി ആരൊക്കെയാ വന്നത് എന്ന് ചോദിച്ചിരുന്നു. അച്ഛന്‍ വന്നിരുന്നോ ജിത്തു ഭായ് വന്നിരുന്നോ എന്നൊക്കെ ചോദിച്ചിരുന്നു. എല്ലാം സര്‍പ്രൈസ് ആണെന്നാണ് പറഞ്ഞത്. സായിയുടെ ഹൃദയം ടെന്‍ഷനില്‍ ഭയങ്കരമായി മിടിക്കുന്നുണ്ടായിരുന്നെന്നും സ്‌നേഹ പറയുന്നു. ഉണരൂ മോനെ എന്ന് ലൈവില്‍ ഒക്കെ സായിയോട് ഞാന്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്. സായിക്ക് അറിയാവുന്ന കാര്യമാണ് ഇതൊക്കെ.
സായി ഇഷ്ടപ്പെട്ട് കളിക്കുന്ന കളികള്‍ പുറത്തുള്ളവര്‍ക്ക് അത്ര കണ്ട് ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന കാര്യം സായിക്ക് മനസിലായിട്ടുണ്ട്. സായി കൃഷ്ണ എങ്ങനെയാണോ അങ്ങനെയാണ് അവിടെയും. പക്ഷെ എല്ലാവര്‍ക്കും സായിയെ കാണാന്‍ ഇഷ്ടം സീക്രട്ട് ഏജന്റ് ആയിട്ടാണ്. അത് താന്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സ്‌നേഹ പറയുന്നു.
സായ് ഞങ്ങളുടെ ഇടയിലൊന്നും സീക്രട്ട് ഏജന്റ് അല്ല. സായി അങ്ങനെ തന്നെയാണ് നമ്മുടെ അടുത്ത്. ഉള്ളിന്റെ ഉള്ളില്‍ ഭയങ്കര സ്‌നേഹമുള്ള ആളാണ് സായി. പലരും നമ്മളെ യൂട്യൂബില്‍ കൂടെയാണ് കാണുന്ന്. നമ്മള്‍ നമ്മളായിട്ടല്ലേ റിയല്‍ ലൈഫില്‍ ഉണ്ടാവുക. പ്രേക്ഷകരോട് പറയാനുള്ളതും സായി സായിയാട്ടാണ് കളിക്കുന്നത്.

നമുക്ക് പറയാനുള്ളതൊക്കെ പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സ്‌നേഹ പറയുന്നു. സായ് അവിടെ നിന്ന് തിരിച്ച് വരുമ്പോഴും സന്തോഷത്തിലായിരിക്കും എന്നാണ് സായ് തന്നെ പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ നമുക്കും സന്തോഷമാണ്. പിന്നെ സായിയുടെ അച്ഛനായി സംസാരിച്ചത്. അച്ഛന്‍ പുറത്തായിരുന്നതുകൊണ്ടാണ് അച്ഛന് വരാന്‍ പറ്റാതിരുന്നത്.
അച്ഛന്‍ ക്രൂരനോ ദുഷ്ടനോ ഒന്നും അല്ല. എന്തിനാണ് അങ്ങനെ ഒരു ബില്‍ഡ് അപ്പ് കൊടുത്തത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല. സായി പറയുന്ന പോലത്തെ പ്രശ്‌നം ഒന്നുമില്ല. അച്ഛനുമായി ഞാന്‍ സായിക്ക് ആരോഗ്യ പ്രശ്‌നം വന്ന സമയത്തൊക്കെ സംസാരിച്ചതാണ്. അച്ഛന് ഒരു കുഴപ്പവുമില്ല. പലതും ഒരു മിസ് അണ്ടര്‍സ്റ്റാന്‍ഡിങ്ങിന്റെ പ്രശ്‌നമാണ്. അച്ഛനും കഴിഞ്ഞ ദിവസം നല്ല രസമായി സംസാരിച്ചു.


Click it and Unblock the Notifications