'സായ് ആറാം തമ്പുരാനായി കപ്പുംകൊണ്ട് വരുമെന്നാണ് പ്രതീക്ഷ, ഗബ്രിയുടെ പേര് പറഞ്ഞതിന് വ്യക്തമായ കാരണമുണ്ട്'
അടുത്ത കാലത്തായി ബിഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റിൽ ഏറ്റവും കൂടുതൽ വന്നിട്ടുള്ള ഒരു പേരാണ് സോഷ്യൽമീഡിയയിൽ സീക്രട്ട് ഏജന്റെന്ന പേരിൽ അറിയപ്പെടുന്ന സായ് കൃഷ്ണൻ. യുട്യൂബിൽ റിയാക്ഷൻ വീഡിയോകൾ ചെയ്ത് ശ്രദ്ധനേടിയ സായ് ഇപ്പോൾ ബിഗ് ബോസ് സീസൺ ആറിലെ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിൽ കയറിയിരിക്കുകയാണ്. സായ്ക്കൊപ്പം മറ്റ് അഞ്ചുപേർ കൂടി ഹൗസിലേക്ക് വൈൽഡ് കാർഡായി കയറിയിട്ടുണ്ട്. ആദ്യമായാണ് ഒരു സീസണിൽ ആറുപേർ ഒരുമിച്ച് വൈൽഡ് കാർഡായി കേറുന്നത്.
സായിയെ ഹൗസിൽ കണ്ടതോടെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയർന്നു. അതേസമയം തന്റെ ഫേവറേറ്റ് കണ്ടസ്റ്റന്റ് ഗബ്രിയാണെന്ന് മോഹൻലാലിനോട് സായ് പറഞ്ഞതിനോട് ഒരു വിഭാഗം പ്രേക്ഷകർക്ക് എതിർപ്പുണ്ട്. അതിന്റെ പേരിൽ നിരവധി ട്രോളുകളും സായ്ക്കെതിരെ വരുന്നുണ്ട്. ഇപ്പോഴിതാ ഗബ്രിയുടെ പേര് സായ് പറയാനുള്ള കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരത്തിന്റെ ഭാര്യ സ്നേഹയും സുഹൃത്തും.

സായ് ഒരു ആറാം തമ്പുരനായി കപ്പുംകൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗബ്രിയുടെ പേര് പറഞ്ഞതിന് വ്യക്തമായ കാരണമുണ്ടെന്നുമാണ് സ്നേഹയും സായിയുടെ സുഹൃത്തും യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. സ്നേഹയുടെയും സുഹൃത്തിന്റെയും വാക്കുകളിലേക്ക്... സായ് ഒരുപാട് ആഗ്രഹിച്ചാണ് ബിഗ് ബോസിലേക്ക് പോയിരിക്കുന്നത്. സായ് ഇനി കപ്പുംകൊണ്ടേ വരൂ. ഞങ്ങൾക്ക് അറിയാവുന്ന സായിയെ നിങ്ങൾക്ക് ഇതുവരെയും അറിയില്ലായിരുന്നു. ഇനി നിങ്ങൾക്കും ആ സായിയെ ഹൗസിൽ കാണാം.
സായിയുടെ ഏറ്റവും വലിയ ഡ്രീം ബിഗ് ബോസ് ഹൗസ് തന്നെയായിരുന്നു. ബിഗ് ബോസായിരുന്നു അൾട്ടിമേറ്റ്... അതും ലാലേട്ടന്റെ മുന്നിൽ. ഇനി അഭിനയ തമ്പുരാന്റെ മുന്നിൽ ഒരു ആറാം തമ്പുരാൻ. സായിയെ ഏറ്റവും അവസാനമാണ് ലാലേട്ടൻ വിളിച്ചത്.
ആറാം തമ്പുരാനായിട്ട്... നൂറാം ദിവസം കാണാമെന്ന് ലാലേട്ടൻ സായിയോട് സ്പെഷ്യലായി പറയുകയും ചെയ്തു. കപ്പുംകൊണ്ടേ സായ് പോരൂ. കാറിനുള്ളിൽ ഇരുന്ന് സംസാരിക്കാൻ മാത്രമെ സായ്ക്ക് പറ്റുകയുള്ളോയെന്ന് ചോദിച്ചിരുന്നു നിരവധി പേർ. ഇനി ഹൗസിനുള്ളിൽ സംസാരിക്കുന്ന സായിയെ കാണാം. എല്ലാവരുടെയും സപ്പോർട്ട് സായിക്ക് വേണം. ഒരുപാട് എക്സ്പറ്റേഷൻ സായിക്ക് മുകളിൽ ആളുകൾ വെച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയാം.
അത് സായ് ഫുൾഫിൽ ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാം. നിങ്ങൾ ഇഷ്ടപ്പെടുന്നതുപോലെ സായ് കളിക്കുന്നുണ്ടെങ്കിൽ നിങ്ങൾ സപ്പോർട്ട് ചെയ്യണം. പൊളിറ്റിക്കൽ കറക്ട്നെസൊക്കെ സായ് ചിലപ്പോൾ ഗെയിം വരുമ്പോൾ മാറ്റിവെച്ച് കളിച്ചേക്കും. അത് നിങ്ങൾ മനസിലാക്കണം. സായ്ക്ക് സ്വന്തമായി ഒരു ഇന്റവിജ്വാലിറ്റിയുണ്ടാകും.

അതുപോലെ ഫേവറേറ്റ് കണ്ടസ്റ്റന്റ് ഗബ്രിയാണെന്ന് സായ് പറഞ്ഞതിന് പിന്നിലെ കാരണവും എന്തുകൊണ്ട് ഗബ്രി എന്നുള്ളതും ഞങ്ങൾക്ക് അറിയാം. കപ്പില്ലാതെ വരേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഇനിയുള്ള എപ്പിസോഡുകളുടെ റിവ്യു പറയുമ്പോൾ ഒരിക്കലും സായിയെ പ്രൊട്ടക്ട് ചെയ്ത് ഞങ്ങൾ പറയില്ല. ഇനി അങ്ങോട്ട് ബിഗ് ബോസ് ഷോ ഞങ്ങൾക്ക് സ്പെഷ്യലായിരിക്കും. ഞങ്ങൾക്ക് മനസിൽ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്.
സായിയുടെ ടാർഗെറ്റ് ഒന്നോ, രണ്ടോ ആളുകളല്ല. എല്ലാവരും ടാർഗെറ്റാണ്. മലപ്പുറത്തേക്ക് ഈ സീസണിന്റെ കപ്പ് കൊണ്ടുവരണം. അത് വെക്കാൻ കാറിൽ ഒരു സ്പേസ് വരെ ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഭാര്യ സ്നേഹയും സുഹൃത്തും പറഞ്ഞത്. ശേഷം ഫ്ലൈറ്റ് കയറും മുമ്പ് സായ് പറഞ്ഞ കാര്യങ്ങളുടെ വീഡിയോയും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
ഞാനൊരു പാവമല്ലേ... വായിൽ വിരലിട്ടാൽ കടിക്കാത്ത പാവമാണ് ഞാൻ. കണ്ട് അറിഞ്ഞ് വോട്ട് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം. എല്ലാ ആഴ്ചയിലും നോമിനേഷനിൽ വരും. എല്ലാ ജയിലിലും കേറും. സകല കച്ചറയുടെ കൂട്ടത്തിലുമുണ്ടാകും. ചത്താലും കരയാൻ പോണില്ല. കരഞ്ഞാൽ അന്ന് ഷോ ക്വിറ്റ് ചെയ്യും. പിന്നെ സെന്റി കഥ പ്രതീക്ഷിക്കണ്ട പറയില്ല.
കഥ സെന്റിയായിരിക്കും പക്ഷെ പറയുന്നത് വേറെ രീതിയിലാകും. ഇനി മലപ്പുറം കാരന്റെ ആറാട്ട്. അവിടെ പോയി പൊളിക്കും. പൊളി കൂടി പുറത്താക്കാതിരുന്നാൽ മതി എന്നാണ് സായ് പറഞ്ഞത്.


Click it and Unblock the Notifications