'അച്ഛൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു... അമ്മ വീട്ട് പണിക്ക് പോകുന്ന ആളാണ്, ഞാനും ചെറുപ്പം മുതൽ ജോലി ചെയ്യുന്നു'
ഒരു മാസം പിന്നിട്ടിട്ടും ബിഗ് ബോസ് ഷോയില്‍ കാര്യമായി ഒന്നും സംഭവിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ക്ക് മുന്നിലേക്കാണ് ഒറ്റയടിക്ക് ആറ് വൈല്‍ഡ് കാര്‍ഡുകളെ ബിഗ് ബോസ് അവതരിപ്പിച്ചത്. ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമായിരുന്നു. ഇതുവരെ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഒറ്റയടിക്ക് ആറ് വൈൽഡ് കാർഡുകൾ ഹൗസിൽ കയറിയിട്ടില്ല.
അഭിഷേക് ജയദീപ്, സിബിന്‍, നന്ദന, പൂജ, സായ് കൃഷ്ണൻ, അഭിഷേക് ശ്രീകുമാർ എന്നിവരാണ് സീസൺ ആറിലെ വൈൽഡ് കാർഡുകൾ. ആറും പേരും തങ്ങളുടെ ഗെയിം ഹൗസിൽ കളിച്ച് തുടങ്ങി. ഇപ്പോഴാണ് ബിഗ് ബോസ് ഹൗസിന് ഒന്ന് അനക്കം വെച്ച് തുടങ്ങിയത്. വൈൽഡ് കാർഡുകളിൽ ഏറ്റവും എനർജെറ്റിക്ക് ആരാണെന്ന് ചോദിച്ചാൽ തൃശൂര്‍ സ്വദേശി നന്ദനയുടെ പേരാകും പ്രേക്ഷകർ പറയുക.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലെ ആദ്യ വനിതയും നന്ദന തന്നെയായിരുന്നു. എന്തും ആരുടെയും മുഖത്ത് നോക്കി പറയുന്ന പ്രകൃതമാണ് നന്ദനയുടേത്. തുടക്കത്തിൽ തന്നെ നന്ദന ഏറ്റുമുട്ടിയത് ജാസ്മിനുമായാണ്. അത് നന്നായി ഏൽക്കുകയും ചെയ്തു. ഹൗസിൽ വന്ന് നാല് ദിവസം പിന്നിടുമ്പോൾ മറ്റ് ഹൗസ്മേറ്റ്സുമായി തന്റെ ജീവിത കഥ പങ്കിട്ടിരിക്കുകയാണ് നന്ദന. ബിഗ് ബോസ് സീസണുകളിൽ മത്സരാർത്ഥികളുടെ ജീവിതം പറയുന്നൊരു സെക്ഷൻ ഉണ്ടാകാറുണ്ട്.
അതിലൂടെയാണ് ഒപ്പമുള്ള മത്സരാർത്ഥികളും പ്രേക്ഷകരും ആ വ്യക്തിയെ കുറിച്ച് അറിയുന്നത്. അത്തരത്തിലാണ് നന്ദന തന്റെ കഥ മറ്റുള്ളവർക്കായി പങ്കിട്ടത്. കുട്ടിക്കാലം മുതൽ ചെറിയ ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങിയ ആളാണ് താനെന്നും ബിഗ് ബോസ് വേദി തന്റെ വലിയ സ്വപ്നമായിരുന്നുവെന്നും നന്ദന പറയുന്നു.
'അക്കൗണ്ടിംഗ് പഠിക്കുകയാണ് ഞാൻ. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. വീട്ടിൽ അമ്മയും ചേച്ചിയുമുണ്ട്. അച്ഛൻ മരിച്ചിട്ട് പതിനാല് വർഷം കഴിഞ്ഞു. അമ്മയാണ് നമ്മളെ കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിച്ചത്. സാമ്പത്തിക പ്രശ്നം കാരണം അച്ഛൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണ്. അമ്മ വീട്ട് പണിക്ക് പോകുന്ന ആളാണ്. ചെറുപ്പം മുതൽ ജോലിക്ക് പോകുന്ന ആളാണ് ഞാൻ. ഏഴിൽ പഠിക്കുമ്പോൾ കസിന്റെ ഒരു കടയിൽ ജോലിക്ക് പോകും.'
'കാശ് ഉണ്ടാക്കണമെന്ന വാശിയായിരുന്നു. അച്ഛൻ ഇല്ലാത്ത വിഷമം അമ്മ ഇതുവരെ ഞങ്ങളുടെ കാര്യത്തിൽ കാണിച്ചിട്ടില്ല. കോർപ്പറേറ്റ് കോളേജിലായിരുന്നു ഡിഗ്രിക്ക് പഠിച്ചത്. ക്ലാസ് കഴിഞ്ഞിട്ട് ഞാൻ ജോലിക്ക് പോകും. ഡാൻസിന്റെ കോസ്റ്റ്യൂം വിൽക്കുന്ന കടയിൽ ഏഴ് വർഷം നിന്നു. അങ്ങനെ ഞാൻ സ്വന്തമായിട്ട് വണ്ടിയെടുത്തു.'

'അവിടെ നിന്ന് അഞ്ച് ആറ് പവർ സ്വർണം എനിക്ക് ഞാൻ തന്നെ ഉണ്ടാക്കി. അമ്മയെ ബുദ്ധിമുട്ടിക്കരുതെന്ന് എനിക്കുണ്ട്. വീട്ട് പണി ചെയ്യുന്നുവെന്നതിനെ താഴ്ത്തി കെട്ടുന്നവർ ഉണ്ടാകും. ഞാൻ ബിഗ് ബോസിൽ വന്നപ്പോൾ വീട്ടുജോലിക്ക് പോകുന്ന ശാരദയുടെ മോൾ ബിഗ് ബോസിലോ എന്ന തരത്തിൽ എല്ലാവരും പറഞ്ഞിട്ടുണ്ടാകും.'
'എന്റെ നാട്ടുകാർ അങ്ങനെയുള്ള ആൾക്കാരാണ്. ബിഗ് ബോസിൽ വൈൽഡ് കാർഡായി സെലക്ട് ആയപ്പോൾ അച്ഛനെ ഓർത്ത് പോയി. ഒടുവിൽ ഇവിടെ എത്തി. ബിഗ് ബോസിനോട് ഒത്തിരി നന്ദി', എന്നാണ് നന്ദന പറഞ്ഞത്. കഥ പറയുന്നതിനിടയിൽ കരഞ്ഞ നന്ദനയെ ഹൗസ്മേറ്റ്സ് എല്ലാം എത്തി ആശ്വസിപ്പിച്ചു. പ്രകോപിപ്പിച്ച് കളിക്കാനറിയുന്ന മത്സരാർത്ഥിയാണ് നന്ദന.
വളരെ വേഗത്തിലും ചടുലമായും സംസാരിക്കുന്ന നന്ദന തുടക്കത്തിൽ തന്നെ തന്റെ ടാർഗറ്റ് ജാസ്മിനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ശുചിത്വം എന്നത് തന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും സീസണ്‍ 6ല്‍ ഇനി തന്‍റെ വിളയാട്ടമാണെന്നും പറഞ്ഞുകൊണ്ടാണ് നന്ദന ഹൗസിലേക്ക് പോയത്. ഒരു സമയം പോലും അടങ്ങിയിരിക്കാതെ ആക്ടീവാണ് നന്ദന.


Click it and Unblock the Notifications