'ആ പെണ്ണുമായി ഹോട്ടലിൽ താമസിച്ചു, എന്നിട്ടും സിജോ പരിശുദ്ധൻ, നിരീക്ഷിക്കാൻ ഞാൻ പൈസ കൊടുത്ത് ആളെ നിർത്തി'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചിട്ട് രണ്ട് വർഷത്തോട് അടുക്കാൻ ആയിയെങ്കിലും മത്സരാർത്ഥികളായിരുന്ന ചിലരെല്ലാം തമ്മിൽ ഇപ്പോഴും വാക്ക്പോരും പരിഹസിക്കലുമെല്ലാം നടക്കുന്നുണ്ട്. ഇപ്പോഴും ശത്രുതയിൽ കഴിയുന്ന മൂന്നുപേർ സിജോയും സായ് കൃഷ്ണയും ജിന്റോയുമാണ്. തന്നെ തർക്കുക എന്നത് മാത്രമാണ് സിജോയുടേയും സായ് കൃഷ്ണയുടേയും ലക്ഷ്യമെന്ന് പറയുകയാണ് ഇപ്പോൾ ജിന്റോ വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ.

എല്ലാവരും കരുതുന്നത് പോലെ സിജോ പരിശുദ്ധനല്ലെന്നും ജിന്റോ പറഞ്ഞു. അവർ എന്നെ ചവിട്ടിക്കൂട്ടി നിലത്തിട്ടിരിക്കുകയാണ്. സായിയും സിജോയും എന്നോട് ചെയ്യുന്ന സാധനം അതാണ്. ഭൂമി വരെ താഴാൻ പറ്റും. അത് കഴിഞ്ഞ് പാതാളത്തിലേക്ക് പോകാൻ ഞാൻ മാവേലിയൊന്നും അല്ലല്ലോ.

Jinto bigg boss
Photo Credit: Jinto / sai krishna / sijo

സിജോയുടെ വീടിന്റെ പടിക്കൽ ദിവസം നാലായിരം രൂപ കൊടുത്ത് ഒരാളെ ഞാൻ നിർത്തിയിരുന്നു. അവൻ പുറത്തിറങ്ങുമ്പോൾ വാച്ച് ചെയ്യാൻ വേണ്ടി. അവൻ പരിശു​ദ്ധനാണെന്നാണല്ലോ പറയാറ്. അതുകൊണ്ട് അവന് പിന്നാലെ പോകാൻ വേണ്ടിയാണ് ഞാൻ ആളെ നിർത്തിയത്. നമ്മൾ എല്ലാവരും കൊള്ളാത്തവർ ഭൂമിയിലെ പരിശുദ്ധൻ അവനാണെന്നാണല്ലോ പറയാറ്. അവനെ കുറിച്ച് ഒരുപാട് സാധനങ്ങൾ എനിക്ക് പണ്ട് കിട്ടിയിട്ടുണ്ട്. ഞാൻ ചെയ്തത് ചീപ്പ് പ്രവൃത്തിയാണ്.

പക്ഷെ ഇവന്റെ കാര്യവും നമ്മൾ അറിയണ്ടേ. ഒരു ദിവസം മാളിൽ വന്നിരുന്ന് ഒരു പെണ്ണിനോട് സംസാരിച്ച് ആ പെണ്ണുമായി ഹോട്ടലിൽ പോയി. അവിടെ റൂമെടുത്ത് ഒരു ദിവസം താമസിച്ച് പിറ്റേ ദിവസമാണ് അവൻ പോയത്. തെളിവ് എന്തിനാണ്. ആർക്കാണ് ഞാൻ തെളിവ് കൊടുക്കേണ്ടത്?.

എന്റെ കയ്യിൽ തെളിവുണ്ട്. സായിയോടും സിജോയും ഒപ്പം ഒരുമിച്ച് ഇരുന്ന സംസാരിക്കേണ്ട സാഹചര്യമില്ല. എന്നെ കുറിച്ച് ഫേക്ക് ന്യൂസ് വന്നപ്പോൾ അത് ഡിലീറ്റ് ചെയ്യാൻ സായിയോട് ഞാൻ പറഞ്ഞിരുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസ് വന്ന സമയത്തായിരുന്നു അത്. ഞാൻ വിളിച്ച് ചോദിച്ചപ്പോൾ എല്ലാവരും ചെയ്തു ഞാനും ചെയ്തു എന്ന മറുപടിയാണ് വന്നത്. എന്നെ വെറുതെ വിട്ടാൽ തിരുത്തി വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു. പക്ഷെ ഇതുവരെ ചെയ്തില്ല.

ഒരിക്കൽ ഒരിടത്ത് വെച്ച് നിന്നെ ഞങ്ങൾ തകർക്കുമെന്ന് സായിയും സിജോയും എന്നോട് പറഞ്ഞിരുന്നു. പിന്നെ എന്തിനാണ് കോംപ്രമൈസ്. ഞാൻ ജയിച്ചതിന്റെ അസൂയ കൊണ്ടാണ് അവർ ഇതൊക്കെ ചെയ്യുന്നത്. എനിക്ക് ​ഗെയിമേഴ്സായി തോന്നിയത് ജാസ്മിനേയും ​ഗബ്രിയേയും മാത്രമാണ്.

Jinto bigg boss
Photo Credit: Jinto / sai krishna

അവർ കോംമ്പോ പിടിക്കരുതായിരുന്നു. ജാസ്മിൻ ഒരിക്കൽ മൈക്കില്ലാതെ പൊതച്ച് മൂടി കിടന്നു. ​ഗബ്രി സമീപത്ത് പുതക്കാതെയും കിടപ്പുണ്ട്. ഇരുവരും പിറുപിറുക്കുന്നുണ്ട്. മൈക്ക് ഇട്ട് കിടക്കാൻ പറഞ്ഞതിന് ജാസ്മിൻ അന്ന് ബഹളം വെച്ചു. അവർക്ക് ​ഗെയിം കളിക്കാൻ ഞാൻ വഴിയുണ്ടാക്കി കൊടുക്കേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെയാണ് ജാസ്മിനോട് ഞാൻ മൈക്കിടാൻ പറഞ്ഞതും ജിന്റോ പറഞ്ഞു.

ബി​ഗ് ബോസിലേക്ക് കയറും മുമ്പ് തന്നെ ഒരുപാട് അച്ചീവ് ചെയ്ത നല്ല പ്രവൃത്തികൾ ചെയ്തയാളാണ്. ഇത് ജനങ്ങളെ അറിയിക്കണമെങ്കിൽ അതും ഞാൻ അകത്ത് നിൽക്കുമ്പോൾ അറിയിക്കണമെങ്കിൽ എന്റെ സോഷ്യൽമീഡിയ പേജിൽ ഇടണം. അതിന് വേണ്ടി ഒരാളെ ഞാൻ ഏൽപ്പിച്ചു. അതിനുള്ള പൈസയും കൊടുത്തു. അത് പിആർ അല്ല.

ഞാൻ ചെയ്തത് എല്ലാവരും ചെയ്തിട്ടുണ്ട്. അതുപോലെ അമ്മ സെന്റിമെന്റ്സ് വെച്ച് വോട്ട് പിടിച്ചശേഷം അമ്മയെ ഞാൻ ഒഴിവാക്കിയിട്ടില്ല. അമ്മ എനിക്കൊപ്പമല്ല തിരുവനന്തപുരത്തെ പോലീസ് ക്വാട്ടേഴ്സിലാണ് താമസം. എനിക്ക് അമ്മയെ വിശ്വസിച്ച് ഏൽപ്പിക്കാൻ ആരുമില്ലായിരുന്നു.

അതുകൊണ്ടാണ് അവിടെ നിർത്തിയത്. അമ്മയെ ഞാൻ ദിവസം രണ്ടുനേരം വിളിച്ച് സംസാരിക്കും. ഞാൻ വീടിന്റെ വിളക്കാണെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ആ വാക്കാണ് എന്നെ ഹൗസിൽ നിലനിർത്തിയതെന്നും ജിന്റോ പറയുന്നു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X