വീട്ടിലെ പെണ്ണുങ്ങളെ പറ്റി മോശം പറഞ്ഞു എന്ന കേസ്! ഇനിയുള്ള കളികള്‍ ഇവര്‍ തമ്മിലെന്ന് ബിഗ് ബോസ് ആരാധകര്‍
ആഴ്ചകള്‍ കഴിയുന്നതോടെ ബിഗ് ബോസിലെ മത്സരവും മത്സരാര്‍ഥികളും ശക്തരായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഗ്രൂപ്പ് കളിയാണ് നടക്കുന്നത്. നാല് ഗ്രൂപ്പുകളും അവര്‍ക്ക് കിടക്കാനുള്ള ബെഡ്‌റൂമുമൊക്കെയായി വീടിനകത്തെ ഗ്രൂപ്പുകള്‍ക്ക് വലിയ പ്രത്യേകതയാണുള്ളത്.
എന്നാല്‍ ചില ഗ്രൂപ്പുകളില്‍ പൊട്ടിത്തെറിയും പരദൂഷണവുമൊക്കെയായി പലരും പണികള്‍ വാങ്ങി കൊണ്ടിരിക്കുകയാണ്. വാളെടുത്തവന്‍ വാളാലെ. ഇനിയുള്ള കളികള്‍ ഇവര്‍ തമ്മിലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. നടി അപ്‌സരയും അന്‍സിബയും ശക്തരായ മത്സരാര്‍ഥികളാണ്. എന്നാല്‍ വീടിനകത്ത് ആദ്യം മുതല്‍ ഇരുവരും സംസാരിച്ചതും പിന്നീട് വന്നതുമായ പ്രശ്‌നങ്ങളുമൊക്കെ അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറിയെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

'തുടക്കത്തില്‍ ചക്കരയും പീരയും ആയിരുന്നു. അപ്‌സര പറഞ്ഞത് ഡെന്നില്‍ രാത്രി കിടക്കാന്‍ വരുമ്പോഴാണ് എനിക്കു മനസ്സിലെ പിരിമുറക്കം കളഞ്ഞു ഒന്ന് ചിരിക്കാന്‍ പറ്റുന്നത് എന്നായിരുന്നു. അന്നും പരദൂഷണത്തിനു കുറവില്ലായിരുന്നു. പക്ഷെ അന്ന് വില്ലത്തി ജാസ്മിന്‍ ആയിരിന്നു. അന്‍സിബയുടെ കൂടെ കുറയെ അപഖ്യാതി പറഞ്ഞു. പക്ഷെ അന്ന് അപ്‌സര അറിഞ്ഞില്ല ആ പരദൂഷണം ഇരുതല മൂര്‍ച്ചയുള്ള വാള്‍ ആണെന്ന്, അത് തനിക്കെതിരെയും തിരിയുമെന്നു.
ക്യാപ്റ്റന്‍ ആയപ്പോള്‍ അത് സംഭവിച്ചു. തന്റെ മേല്‍ അധികാരം ഉപയോഗിച്ച് വീട്ടു പണി ചെയ്യിപ്പിച്ചു എന്നത് സീനിയര്‍ താരം അന്‍സിബയ്ക്ക് ഇഷ്ടപെട്ടില്ല. അവള്‍ ഏഷണി തുടങ്ങി. അപ്‌സര ക്യാപ്റ്റന്‍ ആയതു ഇഷ്ടപെടാത്ത റോക്കി കൂടെ കൂടി. ഋഷി അപ്പോഴും കളം മാറ്റി ചവിട്ടിയിട്ടില്ല. പക്ഷെ അപ്‌സരയുടെ ജയില്‍ നോമിനേഷനോടെ അവനും മറുകണ്ടം ചാടി. അപ്‌സര നോമിനേഷന്‍ നടത്തിയത് ഒരു ഗെയിം ആയിരിന്നെങ്കിലും അത് അത്ര വലിയ അപരാധം ആയിരുന്നില്ല.
ജാസ്മിനിയുമായി തുടക്കത്തില്‍ ഒരു തര്‍ക്കം ഉണ്ടായിരുന്നു. ജിന്റോ മോശം വാക്ക് ആ വീട്ടിലെ പെണ്ണുങ്ങളെ പറ്റി പറഞ്ഞു എന്ന കേസ്. അന്ന് ജിന്റോ കാക്കയുടെ കൂടെ നിന്നിരുന്ന ജാസ്മിന്‍ അത് ഇഷ്യൂ ആക്കിയില്ല എന്നതായിരുന്നു അപ്‌സരയുടെ പരാതി. ജാസ്മിന്‍ ക്യാപ്റ്റന്‍സി ടാസ്‌കില്‍ തനിക്കു പറ്റിയ ഏക തെറ്റ് ഇതായിരുന്നു എന്ന് പറഞ്ഞിരുന്നു.
അപ്പോള്‍ പിന്നെ ജാസ്മിനെ മോശം വാക്ക് ഉപയോഗിച്ച ഋഷിക്കെതിരെ പബ്ലിക് ആയി ഒരു സ്‌റ്റേറ്റ്‌മെന്റ് നടത്തിയെല്ലെങ്കില്‍ പിന്നീട് തിരിച്ചടിക്കും എന്ന് കരുതി ആണ് കൂടെ നിന്ന ഋഷിയെ നോമിനേറ്റ് ചെയ്തത്. പക്ഷെ അപ്‌സരയ്ക്കു അത് പാരയായി. തക്കം നോക്കി നിന്ന അന്‍സിബ അത് ഉപയോഗിച്ച് ഋഷിയെയെയും അടര്‍ത്തി മാറ്റി. പിന്നെ ഒരു മോയന്തുള്ളത് അര്‍ജ്ജുന്‍. അവന്‍ എന്താണ് ചെയ്യുന്നത് എന്ന് അവനു പോലും അറിയില്ല. പിടിക്കാന്‍ അന്‍സിബ വലിയ പാടുണ്ടായിരുന്നില്ല.

ഇപ്പോള്‍ അപ്‌സരയ്ക്ക് കാര്യം പിടികിട്ടി. പാവം എന്ന് വിചാരിച്ചവള്‍ വില്ലത്തി ആണ്, വില്ലത്തി എന്ന് വിചാരിച്ചവള്‍ വെറും പാവം ആണ്. ശ്രീതു മായി തെറ്റിയ ശരണ്യയും ആ കൂട്ടത്തിലേക്ക് വരുന്നതോടെ അപ്‌സരയ്ക്കു കുറച്ചു കൂടി ബലമായി, സിജോ തിരികെ വന്നാല്‍ ചിലപ്പോള്‍ ഈ ഗ്രൂപ്പ് ഒന്ന്കൂടി ശക്തി വെയ്ക്കും.
പക്ഷെ ഇപ്പോഴത്തെ സ്ഥിതിയില്‍ അന്‍സിബ ഗ്രൂപ്പ് സ്‌ട്രോങ്ങ് ആണ്. എല്ലാ വിഷവും ഒരിടത്തു അടിഞ്ഞിട്ടുണ്ട്. ജാന്മണി, അര്‍ജുന്‍, ശ്രീതു , നോറ, ജിന്റോ പെട്ട് പോയത് ഋഷി ആണ്.
ഇനി അറിയേണ്ടത് ജാസ്മിനും ഗബ്രിയും എവിടെ നില്‍ക്കും എന്നാണ്. ഗബ്രി ഗെയിം ശ്രദ്ധിക്കുന്നുണ്ട് ഈ റോമന്‍സിനിടയിലും. ജാസ്മിന്‍ പക്ഷെ ഗെയിമില്‍ അല്ല. അവിടെ നടക്കുന്നത് അവള്‍ കഴിഞ്ഞ ഒരാഴ്ച അവള്‍ ശ്രദ്ധിച്ചിട്ടില്ല. ജയില്‍ നോമിനേഷന്‍ ഒരു വേക്ക് അപ്പ് കാള്‍ ആയാല്‍ കൊള്ളാം.' എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
തുടക്കം മുതല്‍ പ്രേക്ഷക പ്രശംസ നേടി ബിഗ് ബോസിനകത്ത് ശക്തമായ മത്സരം കാഴ്ച വെക്കുന്നവരാണ് അന്‍സിബയും അപ്‌സരയും. അന്‍സിബ ബഹളങ്ങളൊന്നുമില്ലാതെ ഉള്ളിലൂടെയാണ് ഗെയിം കളിക്കുന്നതെങ്കില്‍ അപ്‌സര സ്‌ട്രെയിറ്റായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ പെണ്‍പുലികളാവും ഈ സീസണെ മുന്നോട്ട് നയിക്കുക എന്നതാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications