'തന്നെ തെറി വിളിച്ചവര്‍ പോയപ്പോള്‍ പോലും ജിന്റോ കരഞ്ഞിട്ടുണ്ട്, പേഴ്‌സണല്‍ ഗ്രഡ്ജ് ഇല്ലാത്ത പ്ലെയര്‍'

ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ എല്ലാവരും വാശിയേറിയ മത്സരത്തിനൊടുവില്‍ വിജയിക്കുന്നത് ആരാവും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. തുടക്കം മുതല്‍ ബിഗ് ബോസ് ഹൗസിലെ ശക്തിയും വാശിയുമേറിയ മത്സരാര്‍ത്ഥിയായി കണക്കാക്കപ്പെടുന്നത് ജിന്റോയെ ആണ്.

ജിന്റോ, ജാസ്മിന്‍, അന്‍സിബ തുടങ്ങിയ മത്സരാര്‍ത്ഥികള്‍ക്ക് വിജയ സാധ്യതയുണ്ടെന്നാണ് അടുത്തിടെ വരെ കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച അന്‍സിബ കൂടി ഔട്ട് ആയതോടെ ഇനി എങ്ങനെയാകും കളി മുന്നോട്ട് പോവുകയെന്ന് പ്രേക്ഷകരും ആകാംക്ഷയോടെയാണ് നോക്കികാണുന്നത്.

JINTO

ജാസ്മിനും ജിന്റോയും ഒരുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും അതുപോലെ ഫാന്‍സും സപ്പോര്‍ട്ടേഴ്‌സുമുള്ള പ്ലെയേഴ്‌സാണ്. രണ്ട് പേര്‍ക്കെതിരെയും നെഗറ്റീവുകള്‍ ധാരാളം വന്നിട്ടുണ്ട്. വൃത്തിയുടെ കാര്യത്തിലായിരുന്നു ഒരു സമയത്ത് രണ്ട് പേര്‍ക്കുമെതിരെ വന്നിരുന്ന പ്രശ്‌നം. എന്നാല്‍ ജിന്റോയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിക്കുന്ന ആള്‍. കളി ജയിക്കാന്‍ എന്തു ചെയ്യുന്നവന്‍, ആരോടും സൗഹൃദമില്ലാത്തവന്‍ തുടങ്ങിയ വിമര്‍ശനങ്ങളും വരുന്നത് കാണാം.

ഇപ്പോഴിതാ ജിന്റോയെക്കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് വൈറല്‍ ആകുന്നത്. ജിന്റോയ്ക്ക് ഗെയിമിന്റെ കാഴ്ചപ്പാടില്‍ ആണ് സൗഹൃദമില്ലാത്തതെങ്കിലും പുള്ളി വീണു കിടക്കുന്നവരെ അടിക്കാറില്ലെന്നും പോസ്റ്റില്‍ പറയുന്നു. എല്ലാം ജിന്റോ ജിന്റോ എന്ന് പറയുന്നത് കേട്ട്. പേര്‍സണല്‍ ഗ്രഡ്ജ് ഇല്ല. പുള്ളിയെ തെറി വിളിച്ചവര്‍ പോയപ്പോള്‍ പുള്ളി കരഞ്ഞിട്ടുണ്ട്. അതാണ് ക്വാളിറ്റിയെന്നും പോസ്റ്റില്‍ പറയുന്നു.

'ശരിക്കും ജിന്റോ നല്ല ഒരു മനുഷ്യന്‍ ആണ്. പുള്ളിക്ക് ആരോടും സൗഹൃദം ഇല്ല എന്ന് പറയുന്നത് ഗെയിമിന്റെ കാഴ്ചപ്പാടില്‍ ആണ്. അത് ശരിക്കും അങ്ങനെ തന്നെ വേണം. പുള്ളി വീണു കിടക്കുന്നവരെ അടിക്കാറില്ല. ജാസ്മിന്‍ ഗബ്രി രണ്ട് ടീം ആക്കിയത് പുള്ളി ആണ് അന്ന് എല്ലാരും പറഞ്ഞു വേണ്ടാ എന്ന്. പക്ഷെ പുള്ളി അന്ന് പറഞ്ഞ ഒരു കാര്യം ഉണ്ട്,' പോസ്റ്റില്‍ പറയുന്നു.

JINTO

അവര്‍ നല്ല ഗെയിമേഴ്‌സ് ആണ്. എന്നുള്ളത്. ലാലേട്ടന്‍ എപ്പിസോഡ് പുള്ളി പറഞ്ഞു അത്. അതാണ് ക്വാളിറ്റി ഓപ്പോസിറ്റ് ഗെയിം കളിക്കുന്നവരെ ഉള്ള റെസ്പെക്ട്. പുള്ളി ഇന്നലെ അത് വീണ്ടും പറഞ്ഞു. താന്‍ ജാസ്മിന്റെ നല്ലതിന് വേണ്ടി ആണ് അന്ന് രാത്രി പറഞ്ഞത് അല്ലാതെ അതില്‍ നിന്നും പുളിക്കും എന്തെങ്കിലും കോണ്ടന്റ് കിട്ടാന്‍ അല്ലെന്നും പോസ്റ്റില്‍ പറയുന്നു.

എന്ന് ഓപ്പോസിറ് നില്‍ക്കുന്നവര്‍ ശക്തര്‍ ആയാലേ കളിക്കാന്‍ ഒരു രസം ഉള്ളു എന്ന്. മറുവശത്തു ജാസ്മിന്‍ ജിന്റോ യോട് അസൂയ മാത്രം. വരുന്നവര്‍ എല്ലാം ജിന്റോ ജിന്റോ എന്ന് പറയുന്നത് കേട്ട്. പേര്‍സണല്‍ ഗ്രഡ്ജ് ഇല്ല. പുള്ളിയെ തെറി വിളിച്ചവര്‍ പോയപ്പോള്‍ പുള്ളി കരഞ്ഞിട്ടുണ്ട്. അതാണ് ക്വാളിറ്റി. പുറത്തു ഇറങ്ങുമ്പോള്‍ എല്ലാര്‍ക്കും ഏറ്റവും നല്ല ഒരു സുഹൃത്ത് ജിന്റോ ആയിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X