സിജോ അത് ചെയ്യില്ല, ജിന്റോ അല്ല സിജോ; ഇതുപോലെ ചിന്തിക്കുന്ന മറ്റൊരു മത്സരാര്‍ത്ഥിയുണ്ടോ?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ആരംഭം മുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ജിന്റോയുടേത്. എന്നാല്‍ ബിഗ് ബോസിന്റെ ആരംഭ സമയത്ത് തന്നെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് സിജോയ്‌ക്കെതിരായ ഫിസിക്കല്‍ അസോള്‍ട്ട് ആണ്. ഇതിന് പിന്നാലെ സിജോയെ ഇടിച്ച അസി റോക്കി പുറത്താവുകയും സിജോ സര്‍ജറി അടക്കം കഴിഞ്ഞ ശേഷം ബിഗ് ബോസിലേക്ക് മടങ്ങി എത്തുകയും ചെയ്തു.
സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ അടക്കമുള്ളവര്‍ സിജോയോട് പെരുമാറിയതിനെക്കുറിച്ചും സിജോ തിരിച്ച് പെരുമാറിയതിനെക്കുറിച്ചും ഒരു കുറിപ്പില്‍ പറയുന്ന കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

ജിന്റോ കഴിഞ്ഞ ദിവസം ടാസ്‌കിന് ഇടയില്‍ അര്‍ജ്ജുനുമായി ഫിസിക്കല്‍ അസോള്‍ട്ട് തന്നെയാണ് നടത്തിയതെന്നും അതില്‍ ഇടപെട്ടത് സിജോ ആണെന്നും കുറിപ്പില്‍ പറയുന്നു. സിജോയ്ക്കും കൂട്ടര്‍ക്കും വേണമെങ്കില്‍ വിട്ടുകൊടുക്കാമായിരുന്നു ഒരു അടി നടക്കുന്നെങ്കില്‍ നടക്കട്ടെ എന്ന് വിചാരിച്ചു മാറിനില്‍ക്കാമായിരുന്നു സിജോ അത് ചെയ്യില്ല.. എന്തുകൊണ്ടായിരിക്കും? ജിന്റോ അല്ല സിജോ എന്നും കുറിപ്പില്‍ പറയുന്നു.
'ഒരു ചോദ്യം ഞാന്‍ ചോദിച്ചു പോവുകയാണ് നിങ്ങള്‍ക്ക് എന്നോട് യോജിപ്പുണ്ടെങ്കിലും പറയാം... സിജോ ബിഗ് ബോസ് സീസണ്‍ സിക്‌സ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞ് മൂന്നാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായി ചുമതലയേറ്റ് ഞായറാഴ്ച നടന്ന സംഭവം നമ്മള്‍ തിങ്കളാഴ്ച കാണുന്നു ലൈവില്‍ അതല്ലേ ശരി???,' കുറിപ്പില്‍ പറയുന്നു.
'അതിനുമുമ്പ് ഒരുപാട് സംഭവങ്ങള്‍ അവിടെ നടന്നു അതൊന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല. സിജോ മൂന്നാമത്തെ ആഴ്ചയിലെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു ശേഷം അവിടെ ഒരു വിഷയം നടക്കുന്നു.. ക്യാപ്റ്റനായ സിജോ ഓരോരുത്തര്‍ക്കും ജോലി വിഭജിച്ചു നല്‍കുന്നു. അതില്‍ ചില ജോലികള്‍ എനിക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് റോക്കി വിഷയം ഉണ്ടാക്കുന്നു'
'അതിനെ തുടര്‍ന്ന് അവര്‍ തമ്മില്‍ ഒരു വാഗ്വാദത്തിലേക്ക് പോകുന്നു. അന്ന് ജിന്റോ ഇതെല്ലാം കണ്ടു കൊണ്ട് ഡൈനിങ് ടേബിളില്‍ തലേന്ന് കിട്ടിയ ബിരിയാണി ചൂടാക്കി കഴിച്ചു കൊണ്ടിരിക്കുന്നു. ആ സമയത്ത് ഇതെല്ലാം കാണുന്നുണ്ട് ജിന്റോ ശ്രദ്ധിക്കണം. അവിടെ ഒരു ഇടപെടലും ജിന്റോ നടത്തിയിട്ടില്ല... ഉണ്ടെങ്കില്‍ നിങ്ങള്‍ പറയണം.'
'എന്നാല്‍ ജിന്റോ ഇന്നലെ ടാസ്‌കിന് ഇടയില്‍ അര്‍ജ്ജുനുമായി ഫിസിക്കല്‍ അസോള്‍ട്ട് തന്നെയാണ് അവിടെ നടന്നത് ആ സമയത്ത് പിടിച്ചു മാറ്റി നിര്‍ത്തുന്നത്. സിജോയാണ് ജിന്റോയെ 'ജിന്റോ ബായ് ഇവിടെ നില്‍ക്കൂ അടങ്ങി നില്‍ക്കൂ' എന്നൊക്കെ സിജോ പറയുന്നത് നമ്മള്‍ ലൈവിലും എപ്പിസോഡിലും കണ്ടതാണ്.'
'സിജോയ്ക്കും കൂട്ടര്‍ക്കും വേണമെങ്കില്‍ വിട്ടുകൊടുക്കാമായിരുന്നു ഒരു അടി നടക്കുന്നെങ്കില്‍ നടക്കട്ടെ എന്ന് വിചാരിച്ചു മാറിനില്‍ക്കാമായിരുന്നു സിജോ അത് ചെയ്യില്ല.. എന്തുകൊണ്ടായിരിക്കും? ജിന്റോ അല്ല സിജോ... ഇനി നിങ്ങള്‍ മറുപടി പറയൂ... സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?'

'ഇപ്പോഴും സുഹൃത്ത് ബന്ധത്തിന് അല്ലെങ്കില്‍ സഹോദര ബന്ധത്തിന് ഇത്ര വില കല്‍പ്പിക്കുന്ന സിജോയെ പോലെ വേറെ ഒരു മത്സരാര്‍ത്ഥിയെ നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ സാധിക്കുമോ?? സിജോ തോല്‍ക്കില്ല ഒരിക്കലും. ഉറപ്പ്. അവന്റെ കൂടെ പൂങ്കാവിലുള്ള ഇപ്പോഴും ജീവിച്ചിരിക്കുന്നു.'
'ഈശോയുടെ സ്വരൂപത്തിന്റെ കൃപ ഉണ്ട് എന്ന് എന്നത് നന്നായിരിക്കും ജോയിയുടെ എതിരാളികളെ നിങ്ങളോടുള്ള മറുപടി. ആരെയും വഞ്ചിക്കാത്തവന് ദൈവം തുണ കാണും.'


Click it and Unblock the Notifications