ബോഡി ഷോ കാണണമെങ്കിൽ തനിക്കൊപ്പം ബാത്ത് റൂമിലേക്ക് വരാൻ യമുനയോട് ജിന്റോ, പൊട്ടിത്തെറിച്ച് യമുന!

ബി​ഗ് ബോസ് മലയാളം സീസൺ ആറ് മൂന്നാം ദിവസത്തിൽ എത്തി നിൽ‌ക്കുമ്പോൾ ഒട്ടനവധി സംഭവവികാസങ്ങളാണ് ഹൗസിൽ ഉണ്ടാകുന്നത്. ഒന്നാം ദിവസം മുതൽ ഹൗസിൽ ഉയർന്ന് കേൾക്കുന്ന ഒരു പേരാണ് ബോഡി ബിൽ‌ഡറായ ജിന്റോ ബോ‍ഡി ക്രാഫ്റ്റിന്റേത്. ആദ്യത്തെ പ്രശ്നം തനിക്ക് ഹൗസിൽ വന്നശേഷം നല്ല ചായ ഇതുവരെ കിട്ടിയില്ലെന്ന് പറഞ്ഞായിരുന്നു.

നല്ല ചായ കിച്ചൺ ടീം ഇട്ട് തരണമെന്ന് പറഞ്ഞ് ജിന്റോ രോഷാകുലനായപ്പോൾ തങ്ങൾക്ക് ഇഷ്ടമുള്ളത് വെച്ച് തരും വേണമെങ്കിൽ തിന്നാൽ മതി, വീട്ടിൽ കിട്ടുന്ന ചായയൊന്നും ഇവിടെ വെച്ചുണ്ടാക്കി തരാൻ പറ്റില്ലെന്നുമായിരുന്നു ഹൗസ് അം​ഗങ്ങളുടെ മറുപടി. ഇപ്പോഴിതാ വീണ്ടും ജിന്റോയുടെ ഒരു പ്രസ്താവന ഹൗസിന് തീപിടിപ്പിച്ചിരിക്കുകയാണ്. പവർ ടീം അം​ഗങ്ങൾക്ക് മറ്റുള്ള മത്സരാ‍‌ർത്ഥികളെ കൊണ്ട് എന്തും ചെയ്യിപ്പിക്കാനുള്ള അധികാരം ബി​ഗ് ബോസ് നൽകിയിട്ടുണ്ട്.

Yamuna rani

അതിന്റെ അടിസ്ഥാനത്തിൽ പവർ ടീം അം​ഗങ്ങളായ യമുനയും ശ്രീരേഖയുമെല്ലാം ഹൗസിലെ ഓരോ അം​ഗങ്ങളെക്കൊണ്ടും ഓരോ ജോലികൾ ചെയ്യിപ്പിക്കുന്നുണ്ട്. പവർ ടീം എന്ത് ചെയ്യാൻ പറഞ്ഞാലും തർക്കിക്കാൻ നിൽക്കാതെ മറ്റുള്ളവർ അത് അനുസരിക്കണമെന്നാണ് ബി​ഗ് ബോസ് പറഞ്ഞത്. അതിന്റെ ഭാ​ഗമായി ജിന്റോയോട് ബോഡി ഷോ കാണിക്കാൻ യമുന ആവശ്യപ്പെട്ടിരുന്നു. അതിന് ജിന്റോ നൽകിയ മറുപടി അൽപം കടന്നുപോയി.

ബോഡി ഷോ കാണണമെങ്കിൽ തനിക്കൊപ്പം ബാത്ത് റൂമിലേക്ക് വരാനാണ് യമുനയോട് ജിന്റോ പറഞ്ഞത്. ഞാൻ ജട്ടിയിട്ടുകൊണ്ട് ബോഡി ഷോ ഇവിടെ കാണിക്കണോ... അതെന്താണ് അങ്ങനെ പറയുന്നത്. നിങ്ങൾക്ക് ബോഡി ഷോ കാണണമെങ്കിൽ എനിക്കൊപ്പം ബാത്ത് റൂമിലേക്ക് വരൂ എന്നാണ് ജിന്റോ പറഞ്ഞത്.

അതോടെ ജിന്റോയുടേത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണെന്ന് പറഞ്ഞ് ഹൗസിലെ മറ്റ് അം​ഗങ്ങളെല്ലാം പൊട്ടിത്തെറിച്ചു. വളരെ വൈകാരികമായിട്ടായിരുന്നു യമുന പ്രതികരിച്ചത്. തോന്നിവാസമാണ് ജിന്റോ പറഞ്ഞത് അതുകൊണ്ട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രതീഷ് കുമാറും രം​ഗത്തെത്തി. പക്ഷെ തന്റെ പ്രസ്താവനയിലെ അബദ്ധം എന്താണെന്ന് ജിന്റോയ്ക്ക് അപ്പോഴും മനസിലായില്ല. ​​

ഗബ്രി അടക്കമുള്ള മത്സരാർത്ഥികൾ തെറ്റ് മനസിലാക്കി കൊടുക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. തുണിയില്ലാതെ ബോഡി ഷോ കാണിക്കാൻ പറഞ്ഞപ്പോൾ അത് ബാത്ത് റൂമിൽ വെച്ച് മാത്രമെ ചെയ്യാൻ പറ്റൂ പബ്ലിക്കായി പറ്റില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അപ്പോഴും ജിന്റോ ആവർത്തിച്ചു. എല്ലാവരും സംഭവം വ്യക്തമാക്കി കൊടുത്തപ്പോൾ ജിന്റോ മാപ്പ് പറയാൻ തയ്യാറായി.

Yamuna rani

പക്ഷെ മാപ്പുകൊണ്ടൊന്നും യമുനയുടെ ദേഷ്യം കെട്ടടങ്ങിയില്ല. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും വരുന്നത്. ജിന്റോയ്ക്ക് കാര്യങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകളുള്ളതുകൊണ്ടാണ് ജിന്റോയിൽ നിന്നും ഇത്തരം പ്രസ്താവനകൾ വരുന്നതെന്നായിരുന്നു ഒരു വിഭാ​ഗം കുറിച്ചത്.

രതീഷിന്റെ ഇറങ്ങിപ്പോക്കും ജിന്റോയുടെ പ്രസ്താവനയും എല്ലാം കൊണ്ട് ലൈവ് കണ്ട് ചിരിക്കാൻ മാത്രമെ സമയമുള്ളുവെന്നായിരുന്നു മറ്റൊരു വിഭാ​ഗം കുറിച്ചത്. സ്ക്രീൻ സ്പേസ് കണ്ടെത്താൻ അനാവശ്യമായി വഴക്കുണ്ടാക്കുന്നവരാണ് ഇത്തവണത്തെ മത്സരാർത്ഥികളിൽ ഏറെയുമെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. പത്തൊമ്പത് പേരാണ് ഇപ്പോൾ ഹൗസിൽ കപ്പിനായി മത്സരിക്കുന്നത്.

ശരണ്യ ആനന്ദ്, നോറ, സിജോ, അന്‍സിബ ഹസന്‍, ജിന്‍റോ, രതീഷ് കുമാര്‍, സുരേഷ് മേനോന്‍ എന്നിവരാണ് വോട്ടിംഗിലൂടെ ഈ സീസണിലെ ആദ്യ നോമിനേഷനിലേക്ക് എത്തിയത്. ഇവരിൽ ഒരാൾ ഈ ആഴ്ചയോ അടുത്തയാഴ്ചയോ ആയി പുറത്താകും. ഇതുവരെ കഴി‍ഞ്ഞ സീസണുകളിലെ ചില മത്സരാർത്ഥികളുടെ രീതികൾ അനുകരിക്കുന്ന പ്രവണയും ഈ സീസണിൽ കാണാം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X