'ഗബ്രിയുമായി ഈ പെൺകുട്ടി ഇവിടെ കാണിക്കുന്നത് സെക്ഷ്വൽ ഫസ്ട്രേഷൻ തീർക്കാൻ വേണ്ടിയാണോ?, എന്റെ ചോദ്യമാണത്...'
മലയാളം ബിഗ് ബോസ് സീസണ്‍ ആറ് നാലാം ആഴ്ച പിന്നിടുമ്പോൾ 14 പേരാണ് വീട്ടില്‍ അവശേഷിക്കുന്നത്. ഇത്രയും ചെറിയ സമയത്തിനുള്ളില്‍ തന്നെ ആദ്യം വീട്ടിലേക്ക് പ്രവേശിച്ച് 19 ആദ്യ മത്സരാര്‍ത്ഥികളില്‍ നിന്നും അഞ്ചുപേര്‍ പുറത്തായി. എന്നാല്‍ ഇതില്‍ സിജോയുടെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. സർജറിക്കുശേഷം വിശ്രമത്തിനുപോയ സിജോ തിരിച്ചെത്തുമെന്ന പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. പെട്ടെന്ന് ഇത്രയും പേര്‍ പുറത്ത് പോയത് ടീമിന്‍റെ മൊത്തം അവസ്ഥയേയും ഗെയിമിനെയും ബാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇതുവരെയും ഒപ്പത്തിനൊപ്പമുള്ള മത്സരം കാണാൻ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് തന്നെ മത്സരാർത്ഥികളിൽ ആരെയും ഫേവറേറ്റുകളായി കണക്കാക്കിയിട്ടില്ലെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. അഞ്ച് സീസണുകളും അതിലെ മത്സരാർത്ഥികളുടെ പ്രകടനങ്ങളും കൃത്യമായി വിലയിരുത്തിയിട്ടുള്ളതുകൊണ്ട് തന്നെ ആറാം സീസണിനെ അതി സൂക്ഷ്മമായി നിരീക്ഷിച്ചാണ് പ്രേക്ഷകർ വോട്ട് ചെയ്യുന്നതുപോലും.

ആറാം സീസണിൽ ഏറ്റവും ശക്തയായ മത്സരാർത്ഥിയായി പ്രേക്ഷകർ വിലയിരുത്തുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഒട്ടും ഇമേജ് കോൺഷ്യസല്ലാതെയാണ് ജാസ്മിൻ വീട്ടിൽ നിൽക്കുന്നത്. കഴിഞ്ഞ ദിവസം ജാസ്മിനും സുഹൃത്ത് ജബ്രിയും ചേർന്ന് വലിയൊരു വാക്കുതർക്കം ജിന്റോയുമായി നടത്തിയിരുന്നു. സ്വന്തം വസ്ത്രങ്ങള്‍ ജാസ്മിന്‍ ഹാളിലെ സോഫയില്‍ ഇട്ടത് പവര്‍ ടീം അംഗം കൂടിയായ ജിന്‍റോ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഭൂരിഭാഗം സഹമത്സരാര്‍ഥികളും ഈ വിഷയത്തില്‍ ജാസ്മിനൊപ്പം നിന്നു. ജാസ്മിന്‍ കുളിക്കാന്‍ പോയപ്പോഴാണ് പവര്‍ ടീം മീറ്റിംഗ് വിളിച്ചതെന്നും പെട്ടെന്ന് വസ്ത്രങ്ങള്‍ സോഫയില്‍ ഇട്ട് ജാസ്മിന്‍ വരികയായിരുന്നെന്നും പിന്തുണച്ചവര്‍ പറഞ്ഞു. മീറ്റിംഗില്‍ ജിന്‍റോയ്ക്കെതിരെ ഗബ്രിയുടെ ആരോപണവുമുണ്ടായിരുന്നു.
തനിക്കെതിരെ ജിന്റോ സെക്ഷ്വൽ ഫസ്ട്രേഷൻ കാണിക്കുകയാണെന്ന് ഗബ്രി പറഞ്ഞിരുന്നു. അതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഹൗസിൽ ഏറ്റവും കൂടുതൽ വഴക്കുകൾ നടക്കുന്നത് ജാസ്മിൻ-ഗബ്രി ടീമും ജിന്റോയും തമ്മിലാണ്. മുമ്പ് നടന്ന കാര്യങ്ങളെ വീണ്ടും എടുത്തിട്ട് ജാസ്മിനും ഗബ്രിയും ജിന്റോയെ ടാർഗെറ്റ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ജിന്റോയും ഗബ്രിയും തമ്മിലുള്ള വഴക്കിനെ വിലയിരുത്തി മത്സരാർത്ഥികളിൽ ഒരാളായ യമുന അൻസിബയോട് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.
ഗബ്രി-ജാസ്മിൻ സൗഹൃദത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് വലിയ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുള്ള ചില കാര്യങ്ങൾ യമുന പറഞ്ഞത്. ജിന്റോ-ഗബ്രി വഴക്കിന് സാക്ഷിയായവരിൽ ഒരാൾ എന്നതിന്റെ അടിസ്ഥാനത്തിൽ ഗബ്രിയുമായി ജാസ്മിൻ ഹൗസിൽ കാണിക്കുന്നത് സെക്ഷ്വൽ ഫസ്ട്രേഷൻ തീർക്കാൻ വേണ്ടിയാണോ എന്നാണ് ജാസ്മിൻ ചോദിക്കുന്നത്.

ജിന്റോയ്ക്കെതിരെ സെക്ഷ്വൽ ഫ്രസ്ട്രേഷമെന്ന് ഉപയോഗിച്ചതിനോട് യമുനയ്ക്ക് എതിർപ്പാണ്. 'അവളെ അയാൾ തൊട്ടിട്ട് പോലുമില്ല. നമ്മളാരും കണ്ടിട്ടുമില്ല. ആ വാക്ക് ഉപയോഗിച്ച് അയാളെ മാനസികമായി ഹരാസ് ചെയ്യുമ്പോൾ ഞാൻ ചോദിക്കുന്നത് ഇരുപത്തിമൂന്ന് വയസായ ജാസ്മിൻ സെക്ഷ്വൽ ഫസ്ട്രേഷനെ കുറിച്ച് വളരെ കൃത്യമായി വിശദമായി അറിയാം... ഈ പെൺകുട്ടി ഗബ്രിയുമായി ഇവിടെ കാണിക്കുന്നത് സെക്ഷ്വൽ ഫസ്ട്രേഷൻ തീർക്കാൻ വേണ്ടിയാണോ..? എന്റെ ചോദ്യമാണത്... ഇരുവരും സുഹൃത്തുക്കളാണെന്ന് പറഞ്ഞ ആളാണ് ഞാൻ.'
'അതിന് വേണ്ടി ഗബ്രിയെ അവൾ ഉപയോഗിക്കുകയാണോ?. പുറത്തിറങ്ങിയാൽ ഇവർക്ക് രണ്ടു പേർക്കും ജീവിതം ഉള്ളതാണ്. ഇക്കാര്യം എവിടെയെങ്കിലും എനിക്ക് സ്പേയ്സ് കിട്ടിയാൽ പറയും', എന്നാണ് ജാന്മണി, അൻസിബ, റിഷി എന്നിവരുമായി സംസാരിക്കവെ യമുന പറഞ്ഞത്.
ഒരാളെ പുറത്താക്കാൻ വേണ്ടി ഇല്ലാത്തത് പറയാൻ പാടില്ല. ഒരാളുടെ ലൈഫിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പെണ്ണിന് മാത്രം ഉയർന്ന അന്തസെന്ന് ചിന്തിക്കാൻ പാടില്ല. ആണിനും സെയിം അന്തസ്സാണ് എന്നാണ് ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി അൻസിബ പറഞ്ഞത്.


Click it and Unblock the Notifications