അവരുടെ നോട്ടം ഞങ്ങൾ ശ്രദ്ധിച്ചു; ആദ്യം പറഞ്ഞത് ജാന്മണി; അർജുനും ശ്രീതുവും ശരിക്കും ലൗ ട്രാക്കാണോ?; യമുന
നാല് ആഴ്ചകൾ ബിഗ് ബോസിൽ നിന്ന ശേഷമാണ് നടി യമുന റാണി പുറത്തായത്. തുടക്കത്തിൽ മികച്ച ഗെയിം കാഴ്ചവെച്ചെങ്കിലും പിന്നീട് യമുനയ്ക്ക് സ്ക്രീൻ സ്പേസ് നഷ്ടമായി. അധികം വൈകാതെ ഇവർ പുറത്താവുകയും ചെയ്തു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജാന്മണി. ഓരോ മത്സരാർത്ഥികളുടെയും ഗെയിമിനെക്കുറിച്ചും ഒരുമിച്ചുള്ള അനുഭവത്തെക്കുറിച്ചും ജാന്മണി സംസാരിച്ചു.
ജാസ്മിനും ഗബ്രിയും തമ്മിലുള്ള കോംബോ ഗെയിം പ്ലാൻ ആണെന്ന് യമുന പറയുന്നു. തന്നെ സംബന്ധിച്ച് ജാസ്മിന്റെയും ഗബ്രിയുടെയും ഗെയിം പ്ലാനാണിത്. പക്ഷെ പ്രേക്ഷകർ ഇതെങ്ങനെ കാണുന്നു എന്നതിലാണ് കാര്യമെന്ന് യമുന ചൂണ്ടിക്കാട്ടി. ഗബ്രിയുമായുള്ള കൂട്ടുകെട്ട് വിട്ട് ഒറ്റയ്ക്ക് നിന്ന് കളിച്ചാൽ ടോപ് ഫൈവിൽ വരാൻ ജാസ്മിന് പറ്റും. ഗെയിമിലായാലും സംസാരിക്കുന്ന കാര്യങ്ങളിലായാലും ജാസ്മിൻ ആദ്യമൊക്കെ നന്നായിരുന്നു.

പക്ഷെ ഗബ്രിയുമായുള്ള കോംബോ ആയി പോയപ്പോഴാണ് അത് സുഖകരമല്ലാതായി എനിക്ക് തോന്നിയത്. ഒറ്റയ്ക്ക് അവരുടെ കോംബോ സ്ട്രാറ്റജി തന്നെയാണ്. പക്ഷെ എല്ലാത്തിനും അതിർ വരമ്പുണ്ടെന്നും യമുന വ്യക്തമാക്കി. ഞങ്ങൾ ഈ വിഷയം സംസാരിച്ചപ്പോഴാണ് ജാസ്മിൻ താൻ എൻഗേജ്ഡാമെന്ന് കരഞ്ഞ് വിളിച്ച് പറഞ്ഞത്. അതൊക്കെ നമുക്ക് മനസിലാകും. ഞാനും ജാസ്മിനുമായി സംസാരിച്ചതാണ്. എന്തിലായാലും നമുക്കൊരു പരിധി വേണം.
ഞാൻ ആ ഷോയിൽ പോയതാണ്. നമ്മുടെ ഭർത്താവും കുട്ടികളും എന്ന ചിന്ത ഉള്ളിൽ ഉണ്ടാകുമല്ലോ. ഗബ്രി നന്നായിട്ട് സംസാരിക്കുന്നുണ്ട്, പക്ഷെ കുറച്ച് കൂടി ബുദ്ധി ഉപയോഗിക്കേണ്ടതുണ്ടെന്നും യമുന വ്യക്തമാക്കി. അസി റോക്കിയും സിജോയും തമ്മിലുണ്ടായ വഴക്കിനെക്കുറിച്ചും യമുന സംസാരിച്ചു. ഈ സീസൺ തുടങ്ങിയപ്പോൾ തന്നെ ഒരു ബഹളം എല്ലാവരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്നു. പെട്ടെന്ന് ചെറിയ ചെറിയ കാര്യത്തിന് എല്ലാവരും ചൂടാകുന്നു.

അതിന്റെ ഭാഗമായി മാത്രമേ ഞങ്ങളും ചിന്തിച്ചുള്ളൂ. കൈ വെക്കുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ അന്നത് സംഭവിച്ച് പോയി. സിജോ റൂമിലുണ്ട്, റെസ്റ്റ് എടുക്കുകയാണ്, ഇപ്പോൾ വരും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എല്ലാവർക്കും അതൊരു ഷോക്കായിരുന്നു. അത് സംസാരിച്ച് വലുതാക്കേണ്ടെന്ന് കരുതി. ഉള്ളിന്റെയുള്ളിൽ എല്ലാവർക്കും വലിയ വിഷമമുണ്ടായെന്നും യമുന പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന അർജുൻ ശ്രീതു കോംബോയെക്കുറിച്ചും യമുന സംസാരിച്ചു. അവരുടെ നോട്ടമാെക്കെ താനും ജാന്മണിയും ശ്രദ്ധിച്ചിരുന്നെന്ന് യമുന ഓർത്തു. ജാന്മണിയാണ് എന്നോട് ആദ്യം വന്ന് ചേച്ചി അതൊന്ന് ശ്രദ്ധിക്കെന്ന് പറഞ്ഞു. ചുമ്മാതിരിയെന്ന് ഞാൻ. സത്യമാണ്, നോക്കിക്കോ, എന്തോ കുഴപ്പമുണ്ടെന്ന് ജാന്മണി. പക്ഷെ അറിയില്ലല്ലോ. എല്ലാവരും ഗെയിം കളിക്കാൻ വന്നവരാണ്. എല്ലാവരുടെയും പ്ലാൻ എന്താണെന്ന് അറിയില്ല. ഷോ കഴിയുമ്പോൾ അറിയാമെന്നും യമുന വ്യക്തമാക്കി.
ജാന്മണി ദാസുമായുണ്ടായ സൗഹൃദത്തെക്കുറിച്ചും യമുന സംസാരിച്ചു. ജാന്മണി ഇനി ലൈഫ് ലോങ് എന്റെ സുഹൃത്തായിരിക്കും. ഞാനങ്ങനെ പെട്ടെന്ന് ഒരാളോട് ഫ്രണ്ടാവുന്ന ആളല്ല. കുറച്ച് ട്രസ്റ്റ് ഇഷ്യൂ ഉള്ള കൂട്ടത്തിലാണ്. മുമ്പൊക്കെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുമായിരുന്നു. ബിഗ് ബോസിൽ ചെന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ജാന്മണിയുമായി കണക്ഷനായി.
ജാന്മണിയുടെ സംസാരത്തിൽ ഇൻസെക്യൂരിറ്റി ഫീൽ എനിക്ക് തോന്നി. ഭാഷയുടെ പ്രശ്നവും ബാക്കിയുള്ളവർ എങ്ങനെ ജാനുവിനെ കാണുന്നു എന്നൊക്കെയുള്ള വിഷമമൊക്കെ ജാനുവിനുണ്ടായി. എനിക്ക് അത് മാറ്റിക്കൊടുക്കണമെന്ന് തോന്നി. അങ്ങനെ ജാനുവിനെ പ്രൊട്ടക്ട് ചെയ്തെന്നും യമുന പറഞ്ഞു.


Click it and Unblock the Notifications