ജാസ്മിനും ഗബ്രിയും ഫേക്ക് ആണ്, അവരുടെ ബന്ധം സത്യമല്ല! ബിഗ് ബോസിലെ അവസ്ഥകളെ പറ്റി യമുന റാണി
ടെലിവിഷന്‍ സീരിയലുകളിലൂടെ ജനപ്രീതി നേടിയ നടിയാണ് യമുന റാണി. സൂപ്പര്‍ ഹിറ്റായ ചന്ദനമഴ അടക്കം നിരവധി സീരിയലുകളുടെ ഭാഗമായിരുന്നു നടി. ഇടയ്ക്ക് യമുന രണ്ടാമതും വിവാഹിതയായതോടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഉള്ള വിശേഷങ്ങളും നടി പങ്കുവെച്ചിരുന്നു.
എന്നാലിപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലെ മത്സരാര്‍ത്ഥി എന്ന നിലയിലാണ് യമുന പ്രശസ്തിയിലേക്ക് എത്തുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ബിഗ് ബോസില്‍ പങ്കെടുത്തതിനു ശേഷം പുറത്തേക്ക് വന്നിരിക്കുകയാണ് നടി. ഷോയിലേക്ക് പോയതിനുശേഷം അവിടെ നിന്നുണ്ടായ വിശേഷങ്ങളും പല അഭിമുഖങ്ങളിലൂടെയായി യമുന പങ്കുവെച്ചിരുന്നു.

ഏറ്റവും പുതിയതായി മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സഹ മത്സരാര്‍ത്ഥികളായ ഗബ്രി ജാസ്മിന്‍ എന്നിവരെ കുറച്ചും ബിഗ് ബോസിലെ മറ്റു വിശേഷങ്ങളുമൊക്കെ പങ്കുവെച്ചിരിക്കുകയാണ് യമുന.
ഈ സീസണിലെ ആദ്യത്തെ രണ്ടാഴ്ച കണ്ടന്റ് കൊടുത്തത് താനാണെന്നാണ് യമുന അവകാശപ്പെടുന്നത്. ഇനി ബിഗ് ബോസിലേക്ക് വിൡാല്‍ ഞാന്‍ തീര്‍ച്ചയായിട്ടും പോകുമെന്നും നടി പറയുന്നു.
ഗബ്രിയും ജാസ്മിനും പുറത്ത് നിന്നും കോംബോ പ്ലാന്‍ ചെയ്തിട്ടാണോ വന്നതെന്ന എനിക്കറിയില്ല. എന്നാല്‍ വീടിനകത്ത് വന്നതിന് ശേഷമുള്ള അവരുടെ കാര്യങ്ങള്‍ പ്ലാനിങ്ങിലൂടെയാണ് നടക്കുന്നത്. അതെന്റെ ചെവി കൊണ്ട് കേട്ട കാര്യമാണ്. അവരുടേത് ഗെയിം പ്ലാനാണെന്ന് ഞാന്‍ അവിടെ നിന്ന് പറഞ്ഞിരുന്നു. പ്രണയമാണെന്ന് തോന്നിക്കുന്ന രീതിയില്‍ അവര്‍ കാണിക്കുന്നതൊക്കെ ഗെയിമിന് വേണ്ടി മാത്രമാണ്.
ഞാന്‍ പുറത്തിറങ്ങി കുറച്ച് എപ്പിസോഡുകളൊക്കെ കണ്ടതിന് ശേഷം അവരുടെ ഗെയിം പാളി പോയെന്ന് തോന്നി. അവര്‍ ഉദ്ദേശിച്ച സാധനം കൈവിട്ട് പോയെന്ന് തോന്നുന്നുണ്ട്. പക്ഷേ വീടിനകത്ത് നിന്ന സമയത്ത് അവരുടെ റിലേഷനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാനാണ് ബാക്കി എല്ലാവരും ശ്രമിച്ചത്. ആ സമയത്ത് അവര്‍ രണ്ടുപേരെയും സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചത് ഞാനാണ്.

ജാസ്മിനും ഗബ്രിയും കാണിച്ചു കൂട്ടുന്നതെല്ലാം വെറും ഡ്രാമയാണ്. അവര്‍ ഫേക്കാണ്. അതിനെ പറ്റി അവരോട് പ്രതികരിച്ചാല്‍ എന്റെ വാക്ക് ശക്തമായി പോകും. അവര്‍ പ്രായത്തില്‍ വളരെ ചെറിയ കുട്ടികളാണ്. പുറത്തിറങ്ങിയതിന് ശേഷം അവര്‍ക്ക് ജീവിതമുണ്ട്. അതിനെ പറ്റി ഞാന്‍ ചിന്തിച്ചിരുന്നു. നമുക്ക് പ്രതികരിക്കുന്നതിനും പരിധിയുണ്ട്.
ജാസ്മിന്റെ വീട്ടില്‍ നിന്നും വിളിച്ച് സംസാരിച്ചതിനെ പറ്റിയൊന്നും കൂടുതല്‍ ഞങ്ങള്‍ക്ക് മനസിലായിരുന്നില്ല. പുറത്തിറങ്ങയതിന് ശേഷമാണ് അതിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊക്കെ മനസിലായത്. മാത്രമല്ല വാപ്പയ്ക്ക് സുഖമില്ലെന്ന് പറഞ്ഞതിന് ശേഷം വളരെ പെട്ടെന്ന് തന്നെ ജാസ്മിന്‍ ഓക്കെയായി. പുറത്ത് വന്ന് എപ്പിസോഡുകള്‍ കണ്ടപ്പോഴാണ് അതൊക്കെ മനസിലാകുന്നത്. വീടിനകത്ത് ആയിരിക്കുമ്പോള്‍ ഇതൊന്നും വ്യക്തമാവില്ലെന്നും യമുന റാണി പറയുന്നു.
പോസിറ്റീവായി പോകുമെന്ന് കരുതിയാണ് അവര്‍ കോംബോ സ്റ്റാര്‍ട്ട് ചെയ്തത്. എന്നാല്‍ പുറത്ത് എന്താ പോകുന്നതെന്ന് അകത്തുള്ളവര്‍ക്ക് അറിയാനും സാധിക്കില്ല. എന്നെ പറ്റി പുറത്ത് എന്താണ് നടക്കുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു. അതുപോലെ കരുതിയായിരിക്കും ഇവര്‍ മുന്നോട്ട് പോയത്.


Click it and Unblock the Notifications