ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും

ബി​ഗ് ബോസിൽ നിന്നും റോക്കി പുറത്ത് പോകുകയും സിജോ താൽക്കാലികമായി മാറി നിൽക്കുകയും ചെയ്തിരിക്കെ മറ്റു മത്സരാർത്ഥികൾക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നുണ്ട്. ജാസ്മിനുമായുണ്ടായ വഴക്കാണ് ഇക്കഴിഞ്ഞ എപ്പിസോഡിലും കൂടുതൽ ചർച്ചയായത്. ജാസ്മിനും ​ഗബ്രിയും തന്റെ ഉറക്കം തടസപ്പെ‌ടുത്തിയെന്ന ആരോപണവുമായി ശ്രീലേഖ പവർ ടീമിനെ സമീപിച്ചു. ശ്രീരേഖയെ വിളിച്ചുണർത്തി മാറി കിടക്കാമോ എന്ന് ജാസ്മിൻ ചോദിച്ചിരുന്നു. ഇത് ശ്രീരേഖയ്ക്ക് ഇഷ്ടമായില്ല.

പരാതി ഉന്നയിക്കപ്പെട്ടപ്പോൾ ആദ്യം ജാസ്മിൻ മാപ്പ് പറഞ്ഞു. ശ്രീരേഖയുടെ കൂർക്കം വലി ബുദ്ധിമുട്ടായതിനാലാണ് മാറി കിടക്കുമോ എന്ന് ചോദിച്ചതെന്നും ജാസ്‍മിൻ വ്യക്തമാക്കി. എന്നാൽ രണ്ട് പേരും തമ്മിലുള്ള സംസാരം വഷളായി. വല്ലാത്ത ചിലപ്പാണ് ഇതെന്ന് ജാസ്മിൻ പറഞ്ഞു. ഇത്താത്തയും ഇക്കാക്കയും കളിക്കാൻ വന്നിരിക്കുന്നു എന്നായി ശ്രീരേഖയുടെ പരാമർശം. ഇതിനിടെ യമുനയും ജാസ്മിനോടും ​ഗബ്രിയോടുമുള്ള എതിർപ്പ് അറിയിച്ചു.

Bigg Boss Malayalam Season 6

എനിക്ക് ഇവിടെ വന്നതിന് ശേഷമാണ് ബിപി തുടങ്ങിയത്. ഞാൻ ഗുളികയും കഴിച്ച് കിടക്കുമ്പോൾ ഇവർ അവിടെ വന്ന് സംസാരിക്കും. നിങ്ങൾ‌ പോയി ഉറങ്ങെന്ന് പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. ഇതൊന്നും പ്രശ്നമല്ല, കൂർക്കം വലിച്ചതാണ് പ്രശ്നം. കൂർക്കം വലി കേൾക്കാൻ പറ്റില്ലെങ്കിൽ വീട്ടിൽ ഇരിക്കണമെന്ന് യമുന തുറന്നടിച്ചു. ഇതിന് ജാസ്മിൻ മറുപടി നൽകി. കൂർക്കം വലിയും കാര്യങ്ങളുമെല്ലാം അനുഭവിക്കാൻ തന്നെയാണ് വന്നത്. സ്വന്തം ടീമല്ലേ എന്ന് കരുതി ചോദിച്ചതാണെന്ന് ജാസ്മിൻ പറഞ്ഞു.

ഇതിനിടെ ജിന്റോയും നോറയും തമ്മിൽ വാക്ക് തർക്കമുണ്ടായി. യമുനയ്ക്ക് പണിഷ്മെന്റ് നൽകണമെന്ന് നോറ തുടരെ ആവശ്യപ്പെടുന്നെന്ന് പവർ ടീമായ ജിന്റോ യമുനയോട് പറഞ്ഞു. യമുന ഇക്കാര്യം നോറയോ‌ട് ചോദിച്ചു. നോറ ഈ ആരോപണം നിഷേധിച്ചു. ജിന്റോ പറഞ്ഞത് കള്ളമാണെന്നും പറഞ്ഞു. പവർ ടീമിന്റെ പവർ എല്ലാവരോടും കാണിക്കണമെന്നാണ് താൻ പറഞ്ഞതെന്ന് നോറ വാദിച്ചു. എന്നാൽ യമുനയ്ക്ക് ശിക്ഷ കൊടുക്കണമെന്ന് തന്നെയാണ് നോറ ആവശ്യപ്പെട്ടതെന്ന് ജിന്റോ ആവർത്തിച്ചു.

Bigg Boss Malayalam Season 6

ഒരുഘട്ടത്തിൽ ഇത് ജിന്റോയും നോറയും തമ്മിലുള്ള വഴക്കിലേക്കെത്തി. നിങ്ങളെന്താ മൊയന്താണോ എന്ന് നോറ ചോദിച്ചു. ഇത് വീണ്ടും ജിന്റോയെ പ്രകോപിപ്പിച്ചു. പവർ ടീം അം​ഗമായ രശ്മിനാണ് നിലവിൽ മികച്ച നേതൃപാടവം ഉള്ളയാളെന്ന് പ്രേക്ഷകർ പറയുന്നത്. അതേസമയം നിലവിലെ ക്യാപ്റ്റൻ അൻസിബയാണ്.

സിജോ സർജറിക്കായി പുറത്തേക്ക് പോയ സാഹചര്യത്തിലാണ് അൻസിബ താൽക്കാലിക ക്യാപ്റ്റനായത്. സിജോ, അൻസിബ, റോക്കി എന്നിവരാണ് ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ചവർ. സിജോയും റോക്കിയും ഷോയിൽ ഇല്ലാത്ത സാഹചര്യത്തിലാണ് അൻസിബയിലേക്ക് താൽക്കാലികമായി ക്യാപ്റ്റൻ സ്ഥാനം എത്തിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X