'ഉളുപ്പുണ്ടോ സ്ത്രീയേ, ജാസ്മിനുള്ള കൊട്ടാണെന്ന് മനസിലായി, നല്ല ടൈമിങ്'; അസ്ലയുടെ വീഡിയോ ജാസ്മിനെ ഉദ്ദേശിച്ച്?

യുട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് അസ്ല മാര്‍ലി എന്ന ഹില. സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് അസ്ല വീഡോയകളിലൂടെ ഏറെയും സംസാരിക്കാറുള്ളത്. ചോദിക്കാന്‍ മടിക്കുന്നതും എന്നാല്‍ അറിയണമെന്ന് ആഗ്രഹിക്കുന്നതുമായ വിഷയങ്ങളെക്കുറിച്ചെല്ലാം അസ്ല സംസാരിക്കാറുണ്ട്. വിവാഹശേഷം വിദേശത്ത് സെറ്റിൽഡായ അസ്ല ഇപ്പോഴും യുട്യൂബിൽ സജീവമാണ്. കുറച്ചുകാലം മുമ്പ് വരെ അസ്ലയും ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥി ജാസ്മിൻ ജാഫറും അടുത്ത സുഹൃത്തുക്കളായിരുന്നു.

പക്ഷെ പിന്നീട് ഇരുവരും ചില പ്രശ്നങ്ങളുടെ പേരിൽ വേർപിരിഞ്ഞു. അസ്ല-ജാസ്മിൻ വിഷയം സോഷ്യൽമീഡിയയിൽ വലിയ ചർച്ചായയപ്പോൾ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടത് അസ്ലയായിരുന്നു. എന്നാൽ ജാസ്മിൻ ബി​ഗ് ബോസിൽ മത്സരിക്കാൻ തുടങ്ങിയശേഷം ആളുകൾക്ക് അസ്ലയോടുള്ള വെറുപ്പ് മാറി. ജാസ്മിന്റെ ​ഗബ്രിയുമായുള്ള അടുപ്പം അടക്കം വൈറലായതോടെയാണ് ഇതുവരെ ജാസ്മിനൊപ്പമായിരുന്ന ആരാധകർ അസ്ലയെ പിന്തുണച്ച് തുടങ്ങിയത്.

Asla Marley jasmin jaffar

ഹൗസിന് പുറത്ത് മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിനുള്ളിൽ ​ഗബ്രിയുമായി അടുത്തിടപഴകുന്നതിന് വലിയ രീതിയിൽ വിമർശനം കേൾക്കേണ്ടി വരുന്നുണ്ട് ജാസ്മിന്. വൈൽഡ് കാർഡുകൾ അടക്കം പലവിധ സൂചനകൾ നൽകിയിട്ടും ​​ഗബ്രിയും ജാസ്മിനും ഇപ്പോഴും പഴയരീതിയിൽ നിന്നും മാറാൻ തയ്യാറായിട്ടില്ല.

ഇപ്പോഴിതാ ഒരേ സമയം പല കാമുകന്മാരും കാമുകിമാരും ഉള്ളവരെ കുറിച്ചും അവരുടെ അവസ്ഥയെ കുറിച്ചും വീഡിയോ പങ്കിട്ട് അസ്ല എത്തിയതോടെ ഇത് ജാസ്മിനുള്ള കൊട്ടാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരേ സമയം പല കാമുകന്മാർ... ഇതാണോ പ്രേമ രോഗം... ഉളുപ്പുണ്ടോ സ്ത്രീയെ എന്ന തലക്കെട്ട് നൽകിയാണ് അസ്ല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ അസ്ല പറയുന്നത് ഇങ്ങനെയാണ്... 'ഒരേ സമയം പല ആളുകളോട് പ്രേമം തോന്നുക എന്ന സബ്ജക്ടിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.'

'സെയിം ടൈം അഞ്ച്, ആറ് കാമുകന്മാർ. ബാക്കപ്പ് പോലെ. അവരോട് ഒരുപോലെ സൊള്ളുക ഒപ്പം കുറച്ച് സ്പർശന സുഖവും. ഫോണിൽ സംസാരിക്കാനുമെല്ലാം ഒരു താൽപര്യം. കഴിഞ്ഞ ദിവസം മധുര മനോഹര മോഹം എന്ന സിനിമ കണ്ടു. അതിനുശേഷമാണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാമെന്ന് കരുതിയത്. കോളേജ് ടോപ്പറും വീട്ടുകാര്യങ്ങൾ എല്ലാം നോക്കുകയും വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയുമായ പെൺകുട്ടിയുടെ വേഷമാണ് ഈ സിനിമയിൽ രജിഷ വിജയൻ ചെയ്തിരിക്കുന്നത്.'

'ചിത്രത്തിൽ ജാതിയെ കുറിച്ചുമെല്ലാം ചർച്ച ചെയ്യുന്നുണ്ട്. രജിഷയുടെ കഥാപാത്രം എല്ലാവരുടെയും മുന്നിൽ ബെസ്റ്റ് ക്യാരക്ടറുള്ള പെൺകുട്ടിയാണ്. ഒരു പെണ്ണായാൽ ഇങ്ങനെ വേണമെന്ന് പലരും പറയാറുള്ളത് പോലൊരു പെൺകുട്ടിയായിട്ടാണ് രജിഷ അഭിനയിച്ചിരിക്കുന്നത്. നാട്ടിലും വീട്ടിലുമൊക്കെ ഇതുപോലെ നല്ലൊരു പെൺകുട്ടി ഇനി വേറെയില്ല.'

Asla Marley jasmin jaffar

'എല്ലാവരുടെയും മുന്നിൽ നല്ല പേരുണ്ട് രജിഷ അവതരിപ്പിച്ച കഥാപാത്രത്തിന്. പക്ഷെ ഒരേ സമയം നാല്, അ‍ഞ്ച് കാമുകന്മാരുണ്ട്. എല്ലാവരേയും ഒരേപോലെ ഡീൽ ചെയ്യുന്നുണ്ട്. അവസാനം ഇതെല്ലാം രജിഷയുടെ കഥാപാത്രത്തിന്റെ ബ്രദർ കണ്ടുപിടിക്കുന്നു എന്നതാണ് സിനിമയുടെ പ്ലോട്ട്. നമ്മുടെ ഇപ്പോഴത്തെ സൊസൈറ്റിയിൽ ഇതുപോലുള്ള ഒരുപാട് പേരെ കാണാം. വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ഭയങ്കര നല്ലതായിരിക്കും അവർ.'

'പക്ഷെ ശരിക്കും അവരുടെ പേഴ്സണാലിറ്റി ഇപ്പോൾ ഞാൻ പറഞ്ഞത് പോലെയാകും. ഇവരെ മനസിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകും. കാരണം ഇവർക്ക് മാനിപ്പുലേറ്റ് ചെയ്യാൻ പ്രത്യേക കഴിവായിരിക്കും. സംസാരിച്ച് നിൽക്കാനും ഡീൽ ചെയ്യാനും കഴിവുണ്ടാകും. സ്ത്രീകൾ മാത്രമല്ല ചില പുരുഷന്മാരും ഇങ്ങനെയാണ്. ഇതിന് കാരണം ചില ഡിസോഡറായിരിക്കാം. അല്ലെങ്കിൽ ചെറുപ്പത്തിലുണ്ടായ ട്രോമയായിരിക്കാം.'

'സ്നേഹം കിട്ടാത്തതിന്റെ കുറവുമെല്ലാം കാരണമാകാം. ഇങ്ങനെ സ്വഭാവമുള്ള ആളുകളെ കണ്ടാൽ അവരെ കൗൺസിലിങിന് കൊണ്ടുപോയി ചോ​ദിച്ച് മനസിലാക്കുക. അല്ലാതെ തല്ലിയിട്ട് കാര്യമില്ലെന്നാണ്', അസ്ല വീഡിയോയിൽ പറഞ്ഞത്. വീഡിയോ വൈറലായതോടെ ജാസ്മിനുള്ള കൊട്ടാണെന്ന് മനസിലായി എന്നാണ് ഏറെയും കമന്റുകൾ.

ഈ വിഷയത്തിൽ വീഡിയോ ഇടാൻ പറ്റിയ നല്ല ടൈമിങ്, മനസിലായി എല്ലാം മനസിലായി.. എന്തായാലും ടോപ്പിക്ക് ഇഷ്ട്ടപ്പെട്ടു, നന്നായി... ജാസ്മിനിട്ടുള്ള ഒരു കൊട്ടാണെന്ന് അറിയാം. കർമ എന്നൊന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇടാൻ അസ്ലക്ക് ഒരു അവസരം കിട്ടിയത് എന്നെല്ലാമാണ് കമന്റുകൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X