കിച്ചണിൽ തുപ്പി രേണു, ഉറങ്ങാനായി തലവേദന അഭിനയിച്ചു; രേണുവിനെ വളഞ്ഞിട്ട് ആക്രമിച്ച് അപ്പാനി ശരത്തും അഭിലാഷും!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ഒന്നാം ദിവസം തന്നെ അന്തരീക്ഷം അത്ര സുഖകരല്ല. വഴക്കും തർക്കവും ഉന്തും തള്ളും എല്ലാം തുടങ്ങി. ഒരു മിനിറ്റ് പോലും വിശ്രമത്തിനായി നൽകാതെ ഹൗസിലേക്ക് പ്രവേശിച്ച ഉടൻ തന്നെ മത്സരാർത്ഥികൾക്ക് ബി​ഗ് ബോസ് ടാസ്ക്കുകൾ കൊടുത്ത് തുടങ്ങിയിരുന്നു. തുടക്കം മത്സരാർത്ഥികളുടെ ല​ഗേജുകൾ പിടിച്ച് വെച്ച് അത് വിട്ടു കിട്ടാനായി ഒരു ടാസ്ക്ക് നൽകി കൊണ്ടായിരുന്നു.

ഹൗസിലേക്ക് പ്രവേശിക്കും മുമ്പ് നടന്ന റേസിങ് ടാസ്ക്കിൽ വിജയിച്ച മത്സരാർത്ഥികളായ ബിന്നി സെബാസ്റ്റ്യനും ആര്യനും ഷാനവാസിനും സ്റ്റാർ പതിപ്പിച്ച ഒരു ബാന്റ് നൽകിയിരുന്നു. അത് അവരിൽ നിന്നും തട്ടിയെടുക്കുന്നവർക്കാണ് ല​ഗേജുകൾ ബി​ഗ് ബോസ് ടീം വിട്ടു നൽകുന്നത്. അല്ലാത്തപക്ഷം ബി​ഗ് ബോസ് നൽകുന്ന പരിമിതമായ വസ്ത്രങ്ങൾ മാത്രം തോൽക്കുന്നവർ ഉപയോ​ഗിക്കേണ്ടി വരും.

Bigg Boss Malayalam Season 7
Photo Credit: Asianet / Youtube

അതുകൊണ്ട് തന്നെ എല്ലാവരും കളത്തിൽ ഇറങ്ങി കളിച്ചു. അവസാനം അത് ഉന്തും തള്ളിലേക്കും ടാസ്ക്ക് വഴി മാറിയപ്പോൾ ബി​​ഗ് ബോസ് ഇടപെട്ട് അത് നിർത്തിവെച്ചു. ഒന്നാം ദിവസം തന്നെ ‌​ഗെയിം ആരംഭിച്ചുവെന്നത് ആദ്യ ടാസ്ക്കിലൂടെ തന്നെ വ്യക്തമായി. പത്തൊമ്പത് പേരും അവരവരുടേതായ രീതിയിൽ കളം നിറഞ്ഞ് കളിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

അതേസമയം ഇപ്പോൾ പുറത്ത് വന്ന പുതിയ പ്രമോയാണ് ചർച്ചയാകുന്നത്. രേണു സുധിയുടെ തലവേദനയാണ് ഹൗസിലെ പുതിയ വഴക്കിന് കാരണം. രേണുവിന് തലവേദനയില്ലെന്നും ഉറങ്ങാൻ വേണ്ടി നാടകം കളിച്ചതാണെന്നുമാണ് അഭിലാഷ് ആരോപിക്കുന്നത്. ചെറിയ രീതിയിൽ തുടങ്ങിയ സംസാരം വലിയ വഴക്കിലേക്കും തർക്കത്തിലേക്കും മാറുന്നത് പ്രമോയിൽ കാണാം.

തനിക്ക് എതിരെ വരുന്ന ആരോപണങ്ങളെ കട്ടയ്ക്ക് നിന്ന് രേണുവും പരമാവധി എതിർക്കുന്നുണ്ട്. തലവേദന അഭിനയിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് രേണു തിരിച്ചടിച്ചു. രേണുവിന് നേരെ ഇരച്ചെത്തിയ അഭിലാഷിനെ മറ്റ് മത്സരാർത്ഥികൾ തടയുന്നതും പ്രമോയിൽ കാണാം. രേണുവുമായുള്ള തർക്കത്തിനിടയിൽ കയറി വന്ന കോമണർ മത്സരാർത്ഥി അനീഷുമായും അഭിലാഷ് കൊമ്പുകോർക്കുന്നുണ്ട്.

സെക്കന്റുകൾക്കുള്ളിൽ തലവേദന വരികയും സെക്കന്റുകൾക്കുള്ളിൽ തലവേദന മാറുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് മാത്രമാണ് തങ്ങൾ ചോദിച്ചതെന്ന് നടൻ അപ്പാനി രവി പറയുന്നതും കാണാം. അഭിലാഷ്, അപ്പാനി ശരത്ത്, അക്ബർ ഖാൻ തുടങ്ങിയവർ ഒരു ബെൽറ്റായി മാറിയോ എന്നുള്ള സംശയവും പുതിയ പ്രമോ പുറത്ത് വന്നതോടെ പ്രേക്ഷകർക്കുണ്ട്.

Bigg Boss Malayalam Season 7
Photo Credit: Asianet / Youtube

കഴിഞ്ഞതവണ ജാസ്മിനാണെങ്കിൽ ഇത്തവണ രേണുവാണ് എല്ലാവരുടെയും ടാർഗറ്റെന്നാണ് പുതിയ പ്രമോ വന്നതോടെ പ്രേക്ഷകരുടെ കമന്റ്. രേണുവിന് പുറത്ത് ജനങ്ങൾക്കിടയിൽ ക്ലീൻ ഇമേജ് ഇല്ലെന്ന കാര്യത്തിൽ സഹമത്സരാർത്ഥികൾ എല്ലാം ബോധവാന്മാരാണ്. രേണുവിന് എതിരെ നിന്നാൽ പുറത്ത് സപ്പോർട്ട് കിട്ടുമെന്നുള്ള ബേധ്യമുള്ളതുകൊണ്ടാണ് എല്ലാവരും രേണുവിന് എതിരെ തിരിയുന്നതെന്നും കമന്റുകളുണ്ട്.

അതേസമയം കിച്ചണിലെ വേസ്റ്റ്ബിന്നിൽ രേണു തുപ്പിയതും ബിബി പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായിട്ടുണ്ട്. രാവിലെ നടന്ന സംഭവമായതുകൊണ്ട് തന്നെ മത്സരാർത്ഥികൾ ആരും തന്നെ ഇത് ശ്രദ്ധിച്ചില്ല. എന്നാൽ ക്യാമറ അത്ര കൃത്യമായി ഒപ്പിയെടുത്ത് ടെലികാസ്റ്റ് ചെയ്തു. ജാസ്മിൻ ചായയിൽ തുമ്മിയ വിഷയം ചോദ്യം ചെയ്തതുപോലെ എല്ലാവരും ഉപയോ​ഗിക്കുന്ന കിച്ചണിലെ വേസ്റ്റ്ബിന്നിൽ രേണു തുപ്പിയത് മോഹൻലാൽ ചോദ്യം ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ബി​ഗ് ബോസ് ഷോ രേണുവിന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ഒന്ന് തന്നെയായിരുന്നു. പക്ഷെ ജനങ്ങൾക്കിടയിൽ ഹേറ്റ് നിലനിൽക്കുന്നതിനാൽ രേണുവിന്റെ ചെറിയ പിഴവുകൾ പോലും വലിയ രീതിയിൽ ചർച്ചയ്ക്ക് കാരണമാകുന്നുണ്ട്.

Read more about: bigg boss malayalam Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X