ആദ്യം സ്വന്തം വീട്ടിലെ മഴവില്ലുകളെ മാറ്റൂ, എന്നിട്ട് സമൂഹത്തിലേക്ക് ഇറങ്ങ്; ലക്ഷ്മിയോട് അഭിഷേക്
ബിഗ് ബോസ് മലയാളം സീസൺ 7 ഒടുവിൽ അവസാനം കുറിക്കുകയാണ്. ഈ സീസണിൽ വഴക്കുകൾ ഏറെ നടന്നിട്ടുണ്ട്. എന്നാൽ ഏറ്റവും വിവാദമായ പ്രസ്താവന നടത്തിയത് ലക്ഷ്മിയാണ്. ലെസ്ബിയൻ പങ്കാളികളായ ആദിലെയയും നൂറയെയും വീട്ടിൽ പോലും കയറ്റാൻ പറ്റാത്തവരാണെന്ന് ലക്ഷ്മി പറഞ്ഞു. പ്രസ്താവനയുണ്ടാക്കിയ ചർച്ചകൾ ചെറുതല്ല. മോഹൻലാൽ ഉൾപ്പെടെ വിമർശിച്ചിട്ടും ലക്ഷ്മി തന്റെ അഭിപ്രായത്തിൽ ഉറച്ച് നിന്നു. ലക്ഷ്മിയുടെ വാക്കുകളെ അനുകൂലിച്ചവരും ഏറെയാണ്.
ബിഗ് ബോസ് ഹൗസിൽ വെെെൽഡ് കാർഡ് എൻട്രിയായാണ് ലക്ഷ്മി എത്തിയത്. വലിയ ഗെയിമൊന്നും ലക്ഷ്മിക്ക് കാഴ്ച വെക്കാനായില്ല. എന്നാൽ ഈ പ്രസ്താവന ലക്ഷ്മിക്ക് ഫാൻസിനെയുണ്ടാക്കി എന്നാണ് വാസ്തവം. ഇപ്പോഴിതാ ലക്ഷ്മിയുടെ വാക്കുകൾക്കെതിരെ മുൻ ബിഗ് ബോസ് താരം അഭിഷേക് ജയദീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പറഞ്ഞാൽ കൂടിപ്പോകും. ലക്ഷ്മി ആദ്യം ലക്ഷ്മിയുടെ വീട്ടിലുള്ള മഴവില്ലുകളെ മാറ്റിയിട്ട് പുറത്തോട്ട് ഇറങ്ങ്. ലക്ഷ്മിയുടെ ബ്രദറുടെ വീഡിയോ ഞാൻ കണ്ടതാണ്. എനിക്ക് ഭയങ്കര ഫെമിനിൻ ആയി തോന്നി. അങ്ങനെയുള്ള ആളാണ് കുറ്റം പറയുന്നത്. ആദ്യം സ്വന്തം വീട്ടിലെ മാറാല അടിച്ച് മാറ്റിയിട്ട് സമൂഹത്തിലേക്ക് ഇറങ്ങട്ടെ എന്നാണ് അഭിഷേക് പറഞ്ഞത്.
ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷം ലക്ഷ്മി തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിച്ചിരുന്നു. എൽജിബിടിക്യു വിഭാഗത്തിൽ നിന്നും നാളെ ഒരാളെ പട്ടിയോ പൂച്ചയോ ആയി ഐഡന്റിറ്റിഫെെ ചെയ്താൽ അതും നമ്മൾ അംഗീകരിക്കേണ്ടി വരുമെന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിക്ക് സോഷ്യൽ മീഡിയയിൽ ആരാധകരും ഹേറ്റേഴ്സും ഒരുപോലെയുണ്ട്.

ബിഗ് ഹൗസിനുള്ളിൽ തന്റെ സ്വഭാവം പൂർണമായും പുറത്തെടുത്തിട്ടില്ല എന്നാണ് ലക്ഷ്മി പറയുന്നത്.വീട്ടിലുള്ളവരെ നിയന്ത്രിക്കുന്ന സ്വഭാവം തനിക്കുണ്ടെന്നും ലക്ഷ്മി പറഞ്ഞു. സഹമത്സരാർത്ഥികളിൽ പലർക്കും ലക്ഷ്മിയോട് വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നില്ല. അതേസമയം റീ എൻട്രി സമയത്ത് കുറേക്കൂടി ജനപ്രീതി നേടാൻ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.
സീസൺ 7 ലെ മത്സരാർത്ഥി നെവിൻ അഭിഷേകിന്റെ അടുത്ത സുഹൃത്താണ്. കഴിഞ്ഞ ദിവസം നെവിനെക്കുറിച്ച് അഭിഷേക് സംസാരിച്ചിരുന്നു.
നെവിനെ പോലൊരു വ്യക്തിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഹെെപ്പർ ആക്ടീവ് ആണ്. ഞാനവനെ ആദ്യം കാണുമ്പോൾ ഇങ്ങനെ ഒരു ഫ്രണ്ടിനെ എനിക്ക് വേണം എന്നെനിക്ക് തോന്നി.
അത്രയും ജോളിയാണ്. എന്നാൽ ഞങ്ങൾ 24 മണിക്കൂറും അടിയാണ്. സെക്ഷ്വാലിറ്റിയെക്കുറിച്ച് ഞങ്ങൾ തമ്മിൽ ഇതുവരെ സംസാരിച്ചിട്ടില്ല. വളരെ നല്ല ഫ്രണ്ടാണ്. നെവിനെ വരച്ച വരയിൽ നിർത്താൻ പറ്റുന്ന ഒരേയൊരു വ്യക്തി ഞാനാണെന്നാണ് എന്റെ വിശ്വാസം. ഞാൻ പറഞ്ഞാൽ അവനൊരു റെസ്പെക്ട് ഉണ്ട്. ഞങ്ങൾ ഒരുമിച്ച് ബിസിനസ് തുടങ്ങിയിട്ടുണ്ട്. മോഡലിംഗ് കമ്പനിയുണ്ടെന്നും അഭിഷേക് പറയുന്നു.


Click it and Unblock the Notifications











