പത്താം ക്ലാസിൽ ബോയിയുമായി പ്രണയം, അവളുടെ ചുണ്ടാണ് എനിക്ക് ഇഷ്ടം, ഞങ്ങൾ പിരിഞ്ഞത് മക്കയിൽ വെച്ച്; ആദില

ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ ഇല്ലെങ്കിലും എൽജിബിടിക്യു കമ്യൂണിറ്റിയിൽ പെടുന്നവരെ ചേർത്ത് പിടിക്കാനുള്ള മനസ് ജനങ്ങൾ കാണിക്കുന്നുണ്ട്. കേരളത്തിലും അതിന്റേതായ മാറ്റങ്ങൾ കാലത്തിന് അനുസരിച്ച് പ്രതിഫലിക്കുന്നുണ്ട്. സ്വവർ​ഗാനുരാ​ഗിയായതിന്റെ പേരിൽ കൊടിയ മാനസീക, ശാരീരിക പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ലെസ്ബിയൻ കപ്പിളാണ് ആദിലയും നൂറയും. ഇരുവരും ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളാണ്.

തുടക്കത്തിൽ പ്രേക്ഷകരിൽ ഒരു വിഭാ​ഗത്തിന് ഇവരുടെ പ്രണയത്തെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. എന്നാൽ ക്വുർ ആളുകളെ മനസിലാക്കാനും പഠിക്കാനും ചിലരെങ്കിലും ബി​ഗ് ബോസ് കണ്ടശേഷം ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ പങ്കാളിയായ നൂറയെ ആദ്യമായ കണ്ടതിനെ കുറിച്ചും പ്രണയകഥയും പങ്കുവെച്ചിരിക്കുകയാണ് ആദില പുതിയ എപ്പിസോ‍ഡിൽ. എന്റെ ആദ്യത്തെ റിലേഷൻ‌‍ഷിപ്പല്ല.

Bigg Boss Malayalam Adhila
Photo Credit: Adhila noora / Asianet

പത്താം ക്ലാസ് അവസാനമായപ്പോൾ ഒരു ആൺകുട്ടിയുമായി എനിക്ക് ഒരു റിലേഷൻഷിപ്പുണ്ടായിരുന്നു. ആ റിലേഷൻഷിപ്പ് സ്റ്റാർട്ട് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോൾ ബ്രേക്കപ്പായി. ആ ഒരു ടൈം കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് ഞാൻ ആ റിലേഷൻഷിപ്പിൽ ഓക്കെ അല്ലായിരുന്നുവെന്നും എന്തോ ഒരു അൺകംഫേർട്ടബിൾ സാധനം ഉണ്ടായിരുന്നുവെന്നും.

അത് എങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തോ ഒരു ബുദ്ധിമുട്ട് എനിക്ക് തോന്നിയിരുന്നു. അത് കഴിഞ്ഞിട്ടാണ് ഞാൻ നൂറയെ പരിചയപ്പെടുന്നത്. അന്ന് പ്ലസ് വണ്ണിൽ പഠിക്കുകയായിരുന്നു. പ്ലസ് ടുവിലായപ്പോൾ നൂറയുമായി റിലേഷൻഷിപ്പിലായി. നൂറ ജീവിതത്തിലേക്ക് വന്നശേഷമാണ് അതുവരെ എനിക്കുണ്ടായ അൺകംഫേർട്ടിന്റെ കാരണമെന്താണെന്ന്. എനിക്ക് സ്ത്രീകളോടായിരുന്നു അട്രാക്ഷൻ.

എനിക്ക് അതേ പറ്റുവെന്ന് അപ്പോഴാണ് മനസിലായത്. നൂറ എന്റെ ക്ലാസിലേക്ക് വന്നപ്പോൾ തന്നെ എനിക്ക് അവളോട് ഒരു ക്രഷുണ്ടായിരുന്നു. എനിക്ക് അവളുടെ ചുണ്ട് ഭയങ്കര ഇഷ്ടമാണ്. നൂറയ്ക്കുള്ളതുപോലെ ചുണ്ടുള്ളവരെ അതിന് മുമ്പ് ടിവിയിൽ മാത്രമെ ഞാൻ കണ്ടിട്ടുള്ളു. അതുകൊണ്ട് തന്നെ എനിക്ക് അവളോട് അട്രാക്ഷൻ തോന്നി. ഷോളൊക്കെ ഇട്ട് വന്നപ്പോൾ ഒരു മൊഞ്ചത്തിക്കുട്ടിയായിരുന്നു.

ഞാനോ നീയോ ആണായിരുന്നുവെങ്കിൽ കല്യാണം കഴിക്കാൻ എന്ത് എളുപ്പമാണല്ലേ എന്ന് ഒരിക്കൽ ഞാൻ നൂറയോട് ചോദിച്ചു. അതിനുശേഷമാണ് നൂറയ്ക്കും എന്നെ ഇഷ്ടമാണെന്ന് മനസിലാക്കിയത്. എനിക്കും ഇഷ്ടം തോന്നിയിട്ടുണ്ട് എന്നാണ് നൂറ പറഞ്ഞത്. അങ്ങനെയാണ് രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണെന്ന് മനസിലാകുന്നത്. പ്രശ്നങ്ങളും കാര്യങ്ങളുമായശേഷം ഞങ്ങൾ പിന്നെ ലാസ്റ്റ് കണ്ടത് മക്കത്ത് വെച്ചാണ്.

Bigg Boss Malayalam Adhila
Photo Credit: Adhila noora / Instagram

അവിടെ വെച്ചാണ് പിരിയുന്നത്. എന്റെ സൈഡ് കുഴപ്പമില്ലായിരുന്നു. പക്ഷെ നൂറയുടേത് എനിക്ക് കുറച്ച് പ്രഷറായിരുന്നു. കാരണം നൂറയുടെ വീട് കോഴിക്കോടായിരുന്നു. കല്യാണ ആലോചനകൾ നൂറയ്ക്ക് വരുന്നുണ്ട്. പോരാത്തതിന് മൊ‍ഞ്ചത്തിക്കുട്ടിയും. എനിക്ക് അത് പാടായിരുന്നു. വുമൺസ് കോളേജിലാണ് പഠിച്ചത്. ബാപ്പയുടെ ഓവർ ബു​ദ്ധിയാണ് കാരണം.

ബോയിയുമായി റിലേഷൻഷിപ്പിലാകാതിരിക്കാനാണ് പെണ്ണുങ്ങളോട് അട്രാക്ഷൻ തോന്നുന്ന എന്നെ കറക്ട് വുമൺസ് കോളേജിൽ തന്നെ അവർ ചേർത്തത്. പക്ഷെ നൂറയുള്ളതുകൊണ്ട് അവിടെ ആരോടും അട്രാക്ഷൻ തോന്നിയില്ല. വീട്ടുകാർ വിചാരിച്ചത് ഞങ്ങൾ വല്ല വീട്ടിലും പാത്രം കഴുകിയാകും ജീവിക്കുക. അല്ലെങ്കിൽ പാലാരിവട്ടം പാലത്തിന് അടിയിലാകും ഉണ്ടാവുക എന്നാണ്.

പക്ഷെ ഞാൻ കോടിക്കണക്കിന് ആളുകൾ കാണുന്ന ബി​ഗ് ബോസ് എന്ന ഷോയിൽ എന്റെ ഭാവി ഭാര്യയുമായി വന്ന് മത്സരിക്കുകയാണെന്നും ആദില പറഞ്ഞു. മുമ്പ് കുടുംബത്തെ വിഷമിപ്പിച്ച് സെൽഫിഷായി ജീവിക്കുന്നവരെന്ന ടാ​ഗ് ലൈനായിരുന്നു ആദിലയ്ക്കും നൂറയ്ക്കും ജനങ്ങൾ നൽകിയിരുന്നത്. എന്നാൽ ഇരുവരേയും അടുത്ത് അറിഞ്ഞ് തുടങ്ങിയശേഷം പ്രേക്ഷകരുടെ ചിന്താ​ഗതിയും മാറ്റം വന്ന് തുടങ്ങി.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X