'കെട്ടിപിടുത്തത്തിൽ ഒരു അസ്വാഭാവികത, ശാരികയോട് അനുമോളുടെ ലെസ്ബിയൻ അപ്രോച്ച്'; ആദിയും നൂറയും വെളിപ്പെടുത്തിയത്!

By Desk

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്നും ഇതുവരെ പുറത്തായ മത്സരാർത്ഥികൾ എല്ലാം ​ഗ്രാന്റ് ഫിനാലെ വീക്കിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസമാണ് ഹൗസിൽ തിരിച്ച് കയറിയത്. റീ എൻട്രി പലരും പഴയ കണക്കുകൾ തീർക്കാനും തീർന്ന പ്രശ്നങ്ങൾ വീണ്ടും ആളിക്കത്തി‌ക്കാനും പരിഹരിക്കാനുമെല്ലാം ഉപയോ​ഗിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ചർച്ചയാകുന്നത് ആദില-നൂറ കപ്പിളുമായി അനുമോളുടെ പേരിൽ ശാരിക കൊമ്പ് കോർത്തതാണ്.

അനുവിനോട് തനിക്ക് പ്രണയമുണ്ടെന്നുള്ള തരത്തിൽ ആദിലയും നൂറയും പറഞ്ഞ് പരത്തി എന്നതായിരുന്നു കാരണം. റീ എൻട്രി നടത്തിയശേഷം ശൈത്യ ആദിലയോടും നൂറയോടും കൂടുതൽ അടുപ്പവും സ്നേഹവും കാണിക്കാൻ തുടങ്ങിയപ്പോൾ‌ മുതൽ ശാരികയും ഇരുവരേയും പ്രകോപിപ്പിക്കാൻ തുടങ്ങിയിരുന്നു.

Bigg Boss Malayalam anumol
Photo Credit: Asianet / Youtube

ആദിലയോടും നൂറയോടും ശൈത്യ ഓവറായി സ്നേഹം കാണിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് ഞാൻ ചോദിച്ചത്. നീ ഇച്ചിരി ഓവറാണെന്ന് ഞാൻ ശൈത്യയോട് പറഞ്ഞു എന്നാണ് അക്ബറും അപ്പാനി ശരത്തും ചോ​ദിച്ചപ്പോൾ ശാരിക പറഞ്ഞത്. ഞാൻ അനുമോളെ ട്യൂൺ ചെയ്യാൻ‌ നടക്കുകയായിരുന്നു എന്ന് ആ​ദില പറഞ്ഞതായും അക്ബറിനോട് ശാരിക പറ‍ഞ്ഞു.

തിരിച്ച് ചെല്ലുമ്പോൾ എന്നോട് ജനങ്ങൾ ചോ​ദിക്കും ഇങ്ങനൊരു അനുഭവമുണ്ടായിട്ട് ശാരിക എന്തുകൊണ്ട് ചോദിച്ചില്ലെന്ന്. അതുകൊണ്ടാണ് അവരോട് ഞാൻ സ്നേഹം അഭിനയിക്കാതിരുന്നത്. കള്ള സ്നേ​ഹം അഭിനയിച്ച് ​ഹ​ഗ് ചെയ്യേണ്ട കാര്യമില്ല എനിക്ക്. അവൾ പറയുന്നത് കേട്ട് മിണ്ടാതെ പ്രശ്നമുണ്ടാക്കാതെ പോയതാണ് ഞാൻ. ഇനി അത് എന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാവില്ല. ഞാൻ‌ പ്രതികരിക്കും.

അന്ന് ഞാൻ കൾച്ചർ കീപ്പ് ചെയ്തു. ഇനി എനിക്ക് അതിന്റെ ആവശ്യമില്ല. ഇവളുമാർ എന്താണെന്ന് എനിക്ക് അറിയാം. കാണുന്ന പൂമ്പാറ്റകളെപ്പോലെയല്ല ഞാൻ. ഐഡന്റിറ്റി ഉള്ളവർക്ക് അല്ലേ മറുപടി തിരിച്ച് കൊടുക്കേണ്ട കാര്യമുള്ളു. പോയി തരത്തിൽ പോയി കളക്കടി എന്നാണ് ആ​ദിലയോട് ശാരിക പറഞ്ഞത്. ശാരികയുമായുള്ള പ്രശ്നത്തെ കുറിച്ച് ആ​​​ദിലയും നൂറയും ഷാനവാസിനോടും ജിഷിനോടും പറഞ്ഞത് ഇങ്ങനെയാണ്... ശാരിക വിചാ​രിച്ചു അനുമോൾക്ക് ശാരികയോട് പ്രണയമാണെന്ന്.

ശാരികയ്ക്ക് മുന്നേ കോളേജിൽ വെച്ച് അത്തരത്തിലുള്ള എക്സ്പീരിയൻസുണ്ടായിട്ടുണ്ട്. അക്കാര്യങ്ങൾ എല്ലാം അവർ എന്നോട് പറഞ്ഞു. പെൺകുട്ടികളിൽ പലരും പുള്ളിക്കാരിയോട് ഇഷ്ടം പറഞ്ഞിട്ടുണ്ടത്രെ. അനുമോളുടെ പെരുമാറ്റം കണ്ടപ്പോൾ‌ അവർക്ക് അങ്ങനെ തോന്നി എന്നാണ് ഞങ്ങളോട് പറഞ്ഞത്.

Bigg Boss Malayalam anumol
Photo Credit: Asianet / Sarika

അങ്ങനെയൊന്നും ഇല്ലെന്നും താൻ സ്ട്രെയിറ്റാണെന്ന് അനുമോൾ പറഞ്ഞിട്ടുള്ള കാര്യവും ഞങ്ങൾ ശാരിക ചേച്ചിയോട് പറഞ്ഞു. അപ്പോഴും പുള്ളിക്കാരി പറഞ്ഞത്... അങ്ങനൊരു തോന്നലുണ്ട്... നിങ്ങൾ ക്ലോസ്ലി വാച്ച് ചെയ്യാനാണ്. ശാരിക ചേച്ചി സംസാരിക്കുന്നത് കേട്ടപ്പോൾ‌ എനിക്കും നൂറയ്ക്കും തോന്നിയത് പുള്ളിക്കാരിക്ക് അനുവിനോട് ഇഷ്ടമുണ്ടെന്നും പക്ഷെ അത് തിരിച്ചാണ് പറയിപ്പിക്കേണ്ടത് എന്നുമാണ്.

ഞാൻ പറയിപ്പിക്കും അനുവിനെ കൊണ്ട് എന്നുള്ള ആക്ഷൻസൊക്കെ പുള്ളിക്കാരിക്ക് ഉണ്ടായിരുന്നു. ഞങ്ങൾ ഇതെല്ലാം അനുവിനോട് ആരും അറിയാതെ ചോദിച്ചു. ഇല്ലെന്നായിരുന്നു അവളുടെ മറുപടി. മാത്രമല്ല പുള്ളിക്കാരിക്ക് സൈഡ് വലിവുള്ള കാര്യവും പറഞ്ഞു എന്നാണ് ആദില പറഞ്ഞത്. ഇതേ കുറിച്ച് പിന്നീട് ബിൻസിയും ശൈത്യയും ആദിലയുടെ മുന്നിൽ വെച്ച് ശാരികയോട് ചോദിച്ചു.

അനുവിന്റെ കെട്ടിപിടുത്തതിൽ ഒരു സുഖമില്ല. അനു ലെസ്ബിയൻ ആണോ എന്നാണ് ഞാൻ ആദിലയോടും നൂറയോടും ചോദിച്ചത്. മാത്രമല്ല ഒരു ദിവസം കരഞ്ഞപ്പോൾ നീ ലെസ്ബിയനാണെന്നാണ് ഞാൻ കരുതിയത്.

നിന്റെ കെട്ടിപിടുത്തത്തിൽ അത്ര സുഖം തോന്നിയില്ലെന്ന് അനുവിനോട് ഞാൻ മുഖത്ത് നോക്കി തന്നെ പറഞ്ഞിരുന്നു എന്നും ശാരിക പറയുന്നുണ്ട്. ആദിലയും നൂറയും പിന്നിൽ നിന്നും കുത്തുന്നവരാണെന്നും ശാരിക പല ആവർത്തി പറയുന്നുണ്ടായിരുന്നു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X