ഇത്ര വലിയ മുറിവും വെച്ചാണോ ജിസേൽ ഇതൊക്കെ ചെയ്തത്..., പാവത്തിനെ കുറ്റപ്പെടുത്തി; അറിഞ്ഞല്ലെന്ന് പ്രേക്ഷകർ

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ ഏറ്റവും നിരാശാജനകമായ എവിക്ഷനായിരുന്നു ജിസേലിന്റേത്. തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ എവിക്ഷൻ. ഇത്രയും കണ്ടന്റ് തരുന്ന ഒരു മത്സരാർത്ഥി എങ്ങനെ പുറത്തായി എന്ന ചോദ്യം ആരാധകർക്കുണ്ട്. മറ്റു മത്സരാർത്ഥികളുടെ പിആർ ​ഗ്രൂപ്പ് വോട്ട് മറിച്ചതാണെന്ന വാദം ശക്തമാണ്. ഹൗസിനുള്ളിൽ നിലവിലുള്ള മത്സരാർത്ഥികളെ നോക്കുമ്പോൾ ജിസേൽ ഇപ്പോൾ പുറത്താകേണ്ട ആളായിരുന്നില്ല. കുറച്ച് നാളുകളായി ​ഗെയിം പോരായിരുന്നെങ്കിലും തിരിച്ച് വരവിനുള്ള ശ്രമം ജിസേൽ നടത്തുന്നുണ്ടായിരുന്നു.

എന്നാൽ അപ്പോഴേക്കും ജി‍സേൽ പുറത്തായി. ഇതാണ് ജിസേൽ ആരാധകരെ വിഷമിപ്പിക്കുന്നത്. മത്സരാർത്ഥി എന്നതിലുപരി വളരെ നല്ല വ്യക്തിത്വത്തിനുടമയാണ് ജിസേൽ. അനാവശ്യമായി വഴക്കുകളില്ല. പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയുന്നു. സ​ഹമത്സരാർത്ഥികളോട് സൗഹൃദം വന്നതോടെയാണ് ജിസേലിന്റെ ​ഗെയിമിൽ പാളിച്ചകൾ വന്നത്. അപ്പോൾ പോലും പ്രേക്ഷകരുടെ ഹേറ്റ് നേടാതെയാണ് ജിസേൽ പുറത്തായിരിക്കുന്നത്.

Gizele
Photo Credit: Youtube / Asianet

പുറത്തായ ശേഷം ജിസേൽ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഫോട്ടാേയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബി​ഗ് ബോസിൽ ഒരു ടാസ്കിനിടെ ജിസേലിന്റെ കെെയ്ക്ക് പരിക്ക് പറ്റിയിരുന്നു. മുറിവിന്റെ പാടാണ് ജിസേൽ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ഈ മുറിവിനെക്കുറിച്ച് ജിസേൽ ഷോയിൽ അധികം സംസാരിച്ചിട്ടില്ല. മുറിവുള്ളപ്പോൾ അടുക്കള ജോലികളും ക്ലീനിം​ഗ് ജോലിയും ജിസേൽ ബി​ഗ് ബോസ് ഹൗസിനുള്ളിൽ ചെയ്തിരുന്നു. ഇക്കാര്യം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

'ഇത്രേം വലിയ മുറിവും സ്റ്റിച്ചും ഉണ്ടായിട്ടാണോ ജിസേലിന് ജോലി ചെയ്യാനുള്ള മടി കൊണ്ട് ആണ് ആര്യനെ കൊണ്ട് ചെയ്യിച്ചത് എന്ന് പറഞ്ഞ് ആ പാവത്തിനെ കുറ്റപ്പെടുത്തിയത്? എന്നിട്ട് ജിസേലിനെ മനപൂർവ്വം പാത്രം കഴുകുന്ന ടീമിലും ഇട്ടു. അടുത്ത ആഴ്ച ബിന്നി ക്യാപ്റ്റൻ ആയപ്പോൾ ‌‌‌‌ടോയ്ലറ്റ് ടീമിലും ഇട്ടു. ജിസേൽ ആണേൽ ആരോടും പരാതി പറയാതെ എല്ലാ ജോലിയും നന്നായി ചെയ്തു,' എന്നാണ് ബി​ഗ് ബോസ് പ്രേക്ഷകൻ അഭിപ്രായപ്പെട്ടത്.

Gizele

പൊതുവെ ഒരു മത്സരാർത്ഥി പുറത്തായാൽ രണ്ട് ദിവസത്തിനുള്ളിൽ അവരെ മറക്കുന്നതാണ് ഈ സീസണിൽ പൊതുവെ കണ്ട് വരുന്ന രീതി. എന്നാൽ ജിസേലിനെ പ്രേക്ഷകർ മറന്നിട്ടില്ല. ജിസേലിന്റെ റീ എൻട്രി ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. പുറത്ത് പോയത് ഷോക്കിം​ഗ് ആയിരുന്നെങ്കിലും ഇപ്പോൾ പുറത്തായത് നന്നായെന്ന് തോന്നുന്നെന്നാണ് ജിസേൽ പറയുന്നത്. അനാവശ്യമായി വഴക്കുണ്ടാക്കാൻ തനിക്ക് പറ്റില്ല. ഹൗസിനുള്ളിൽ ഇപ്പോൾ തന്നെ മത്സരാർത്ഥികൾ അ​ഗ്രസീവായെന്നും ജിസേൽ പറഞ്ഞു.

'ജിസേലിന് കേരളത്തില്‍ വളര്‍ന്നവരേക്കാള്‍ വിവരവും വിവേകവും ഉണ്ടായിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ഉളള പെണ്‍കുട്ടി. വളരെ നല്ല സംസ്കാരം. ഒരുപാട് ഇഷ്ടം', 'അറിയാതെ അറിയാതെയാണ് അതിനെ സ്നേഹിച്ചുപോയത്, ആ സംസാരം, എന്തൊരു നല്ല മനസ്സായിരുന്നു, നല്ല റെസ്‌പെക്ടടു കൂടിയാണ് എല്ലാരോടും സംസാരിക്കുന്നത്', 'ഈ ബിഗ് ബോസ് ചരിത്രത്തിൽ നിന്നെപ്പോലെ ഒരു പെണ്ണ് ഇതുവരെ വന്നിട്ടില്ല. അത്ര നല്ല സ്വഭാവത്തിന് ഉടമയായിരുന്നു. ഒരിക്കലും മറക്കില്ല മോളെ നിന്നെ' എന്നിങ്ങനെയായിരുന്നു ജിസേൽ പുറത്തായപ്പോഴുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X