പെൺപിള്ളേർ കളത്തിലിറങ്ങിയപ്പോൾ നെവിൻ കണ്ടംവഴി ഓടി; ആദിലയോടും നൂറയോടും മുട്ടാൻ ഭയം, ദേഷ്യം തീർത്തത് അനുവിനോട്!

By Desk

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ഇതുവരെ സംപ്രേഷണം ചെയ്തതിൽ ഏറ്റവും ത്രില്ലിങ്ങായ എപ്പിസോഡാണ് ഇരുപത്തിനാലാം ദിവസമായ ഇന്ന് സംപ്രേഷണം ചെയ്തത്. വളരെ അപ്രതീക്ഷിതമായി ഹൗസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായ നെവിൻ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയിരിക്കുന്നു. അനുവുമായുള്ള വാക്ക് തർക്കമായിരുന്നു കാരണം. സ്വേച്ഛാധിപതി ടാസ്ക്ക് വിജയിച്ച് ഹൗസിന്റെ ഭരണം നേടിയത് ജിസേലും നെവിനുമായിരുന്നു.

ഇരുവർക്കും മാത്രമാണ് അതുകൊണ്ട് തന്നെ പണിപ്പുരയിൽ കയറാൻ അവസരം ലഭിച്ചതും. അനുമോളുമായി സ്വര ചേർച്ചയിൽ അല്ലാത്തതുകൊണ്ട് തന്നെ അനുമോളുടെ ഡ്രസ് പോലും ജിസേൽ പണിപ്പുരയിൽ നിന്നും മനപൂർവം എടുത്തില്ല. മാത്രമല്ല പണിപ്പുരയിൽ നിന്നും കിട്ടിയ ലക്ഷ്വറി ഭക്ഷണ സാധനങ്ങൾ അനുമോൾക്ക് നൽകാൻ താൽപര്യപ്പെടുന്നില്ലെന്നും ജിസേലും നെവിനും പറഞ്ഞിരുന്നു.

Bigg Boss Malayalam
Photo Credit: jio hotstar

മേക്കപ്പ് പ്രോഡക്ടസുകൾ ഉപയോ​ഗിക്കരുതെന്ന് റൂളുള്ള സാ​ഹചര്യത്തിൽ ജിസേൽ ലിപ്സ്റ്റിക്കിട്ടത് അനുമോൾ ചോ​ദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തെറ്റ് ജിസേൽ സമ്മതിക്കാതിരുന്നതിനാൽ അനു ടിഷ്യുവെച്ച് ജിസേലിന്റെ ചുണ്ടിൽ ഉരച്ചു. കലിപൂണ്ട ജിസേൽ അനുവിനെ പിടിച്ച് തള്ളി. തർക്കം കയ്യാങ്കളിയിലേക്ക് മാറിയതോടെ മറ്റ് കുടുംബാം​ഗങ്ങളും പ്രശ്നത്തിൽ ഇടപെട്ടു.

ജിസേലിന്റെ ശരീരത്തിൽ അനുവാ​ദമില്ലാതെ തൊട്ടതിന് എല്ലാവരും അനുവിനെ വിമർശിച്ചു. മാത്രമല്ല ജിസേൽ അനുവിനെ പിടിച്ച് തള്ളിയത് കാര്യമായി ചർച്ച ചെയ്യപ്പെട്ടതുമില്ല. അനുവിന് എതിരെ ജിസേൽ പരാതിപ്പെട്ടതോടെ ബി​ഗ് ബോസ് ഇരുവരേയും കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. അനുമോൾ ക്ഷണ പറഞ്ഞുവെങ്കിലും തനിക്ക് ക്ഷമാപണം വേണ്ട അനുമോൾക്ക് എതിരെ ആക്ഷൻ എടുത്താൻ മതിയെന്ന നിലപാടിലായിരുന്നു ജിസേൽ.

അതിനിടയിലാണ് അനുമോൾക്ക് എതിരെ നടപടി ഉണ്ടായില്ലെങ്കിൽ താൻ ഷോ ക്വിറ്റ് ചെയ്യുമെന്ന് നെവിൻ പ്രഖ്യാപിച്ചത്. ഷോ ഹോസ്റ്റ് മോഹൻലാൽ വരുന്ന ദിവസം അനുമോൾ-ജിസേൽ വിഷയം ചർച്ച ചെയ്യുമെന്ന് ബി​ഗ് ബോസ് അറിയിച്ചു. ശേഷം ക്വിറ്റ് ചെയ്യുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവോയെന്ന് ബി​ഗ് ബോസ് ആവർത്തിച്ച് ചോദിച്ചപ്പോൾ ഉറച്ച് നിൽക്കുന്നുവെന്നായിരുന്നു നെവിന്റെ മറുപടി.

ശേഷം ആദിലയും നെവിന്റെ ഈ​ഗോയെ പ്രവോക്ക് ചെയ്തതോടെ വിഷയം കത്തിപടരുകയും നിമിഷ നേരത്തിനുള്ളിൽ പ്ര​ധാന വാതിലിലൂടെ നെവിൻ വാക്ക്ഔട്ട് നടത്തുകയുമായിരുന്നു. ആദിലയുടേയും നൂറയുടേയും പ്രവോക്കിങ് ​ഗെയിമിൽ വീഴരുതെന്ന് ഉപദേശിച്ച് നെവിനെ പിടിച്ച് നിർത്താൻ അക്ബറും അപ്പാനി ശരത്തുമെല്ലാം ശ്രമിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല.

Bigg Boss Malayalam
Photo Credit: jio hotstar

എൽജിബിടിക്യു പ്ലസ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷോയിൽ വന്നിട്ടും കമ്യൂണിറ്റിക്ക് വേണ്ടി ഒന്നും സംസാരിക്കാൻ ആ​ദിലയും നൂറയും തയ്യാറാകുന്നില്ലെന്ന് നെവിൻ പറഞ്ഞതോടെയാണ് ഇരുവരുടേയും പ്രവോക്കിങ് ശക്തമായത്. ​ഗെയിം കളിച്ചോളൂ പക്ഷെ ഒരുത്തന്റെ ജീവിതം വെച്ച് കളിക്കരുതെന്നാണ് നെവിന്റെ വാക്കൗട്ടിനുശേഷം അപ്പാനി ശരത്തും അക്ബറും ആദിലയേയും നൂറയേയും വിമർശിച്ച് പറഞ്ഞത്.

പക്ഷെ ഇരുവരും തിരിച്ച് ശക്തമായി പ്രതികരിച്ചതോടെ അപ്പാനി ശരത്തിനും അക്ബറിനും പിടിച്ച് നിൽക്കാൻ ആയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നപോലെ ആദിലയോടും നൂറയോടും പറയാൻ കരുതിവെച്ച ദേഷ്യവും അമർഷവും ഇരുവരും തീർത്തത് അനുമോളുടെ അടുത്താണ്. നടി എവിടെയെന്ന് ആക്രോശിച്ചുകൊണ്ടാണ് അനുവിന് അടുത്തേക്ക് അക്ബർ ചെന്നത്.

നെവിന്റെ വാക്കൗട്ടോടെ ബിബി പ്രേക്ഷകർ നൂറയുടേയും ആദിലയുടേയും ഭാ​ഗത്താണ്. പെൺപിള്ളേർ കളത്തിലിറങ്ങിയപ്പോൾ നെവിൻ കണ്ടംവഴി ഓടിയെന്നും ആദിലയോടും നൂറയോടും മുട്ടാൻ വീട്ടിലെ മറ്റ് അം​ഗങ്ങൾക്ക് ഭയമാണെന്നുമെല്ലാമാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഹൗസിലെ പുരുഷ മത്സരാർത്ഥികൾ ജിസേലിന് കുടപിടിക്കുന്നവരാണെന്ന അഭിപ്രായം ബിബി പ്രേക്ഷകർക്ക് കഴിഞ്ഞ കുറച്ച് നാളുകളായുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X