അക്ബർ പുറത്ത്, ഇറങ്ങാൻ നേരം അനുമോൾക്ക് ഒളിയമ്പ്; അനീഷുമായി വെെകാരിക നിമിഷങ്ങൾ
ബിഗ് ബോസ് മലയാളം സീസൺ 7 ഫെെനലിൽ പുറത്തായി അക്ബർ ഖാൻ. പ്രേക്ഷകർക്ക് ഓർക്കാൻ ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിച്ചാണ് അക്ബറിന്റെ പടിയിറക്കം. തുടക്കത്തിൽ നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്നെങ്കിലും ഇത് മറികടന്ന് പ്രേക്ഷക സ്വീകാര്യത നേടാൻ അക്ബറിന് കഴിഞ്ഞു. ഇറങ്ങാൻ നേരം അക്ബർ സഹമത്സരാർത്ഥികളോട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എല്ലാവരും നല്ല ഗെയിമേർസ് ആയിരുന്നു. അനീഷേട്ടന്റേത് നല്ല സ്ട്രാറ്റജിയായായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ അനീഷേട്ടൻ ബൗണ്ടറി വിട്ട് മത്സരാർത്ഥികളെ അറ്റാക്ക് ചെയ്തിട്ടില്ല. പേഴ്സണൽ അറ്റാക്ക് ചെയ്തിട്ടില്ല. വ്യക്തിഹത്യ ചെയ്തിട്ടില്ല. ബോഡി ഷെയ്മിംഗ് ചെയ്തിട്ടില്ല. അത് അനീഷേട്ടന്റെ ഏറ്റവും വലിയ ക്വാളിറ്റിയാണ് എന്ന് പറഞ്ഞ് അക്ബർ അനീഷിനെ കെട്ടിപ്പിടിച്ചു.

എന്നെക്കുറിച്ച് തനിക്കൊന്നും പറയാനില്ലേ എന്ന് നെവിൻ ചോദിച്ചപ്പോൾ അക്ബർ ചിരിച്ചു. എല്ലാവർക്കും കെെ കൊടുത്താണ് അക്ബർ പുറത്തേക്ക് പോയത്. അനുമോളെ പരോക്ഷമായി ഉന്നം വെച്ചാണ് അക്ബർ സംസാരിച്ചതെന്ന് വാദമുണ്ട്. അനുമോൾ അക്ബറിനെ പിആറിനെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുന്നെന്ന കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം വന്നിരുന്നു.
പരാമർശത്തിൽ അനുമോളുടെ ഫാൻസ് എതിർപ്പറിയിക്കുന്നുണ്ട്. "ഇറങ്ങാൻ നേരത്തും കുത്തിത്തിരുപ്പ് ഉണ്ടാകാൻ പറ്റുമോ സക്കീർ ഭായിക്ക്. ഇത്രെയും കാലം കൂടെ നടന്ന നെവിനെ വരെ ഉപേക്ഷിച്ച് അവസാന നിമിഷം അനീഷേട്ടന്റെ നന്മകൾ വാരി വിതറി തുളുമ്പി കരഞ്ഞ അക്ബർ ഇക്കക്ക് അഭിവാദ്യങ്ങൾ. കുരുതി കൊടുത്തു കൊടുത്തു ലാസ്റ്റ് നെവിന്റെ വക കുരുതി" എന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങളിലൊന്ന്. അതേസമയം അക്ബർ പറഞ്ഞത് സത്യമാണെന്ന് അനീഷിന്റെ ഫാൻസ് പറയുന്നുണ്ട്.
ജയിച്ചാലും തോറ്റാലും തലയുയർത്തിപിടിച്ചു കൊണ്ട് ആ വീട്ടിൽ നിന്നും തിരികെ പോകാൻ കഴിയുന്ന ഒരേയൊരാൾ ആ മനുഷ്യൻ ആ മനുഷ്യൻ ആവും ആയാൾ ആരെയും പുറകിൽ നിന്ന് കുത്തിയില്ല, ഒന്നും കട്ടെടുത്തില്ല, മുറിവിൽ മുളക് പുരട്ടിയില്ല. ഈ നിമിഷവും അത്രെയും പേര് അയാളോട് നന്ദി പറയാൻ, കെട്ടിപ്പിടിക്കാൻ വരുന്നുണ്ടെങ്കിൽ ഉറപ്പാണ്.ഒരു സാധാരണക്കാരൻ്റെ ഗെയിം അല്ല അനീഷിന് എന്തൊരു മനുഷ്യൻ ആണ്. ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം നേടിയ മനുഷ്യൻ, എന്നാണ് അനീഷിന്റെ ഫാൻ കുറിച്ചത്.
അനുമോൾ ആയിരുന്നു ബിഗ് ബോസ് ഹൗസിൽ അക്ബറുടെ പ്രധാന എതിരാളി. വീട്ടിലെ ഒട്ടുമിക്ക പേരുമായും അക്ബറിന് സൗഹൃദമുണ്ടാക്കാനായെങ്കിലും അനുമോളുമായി മിക്കപ്പോഴും വഴക്കായി. അനുമോൾ ഗ്യാങ്, അക്ബർ ഗ്യാങ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകൾ പോലുമുണ്ടായി. അക്ബറോ അനുമോളോ ഗെയിമുകളിൽ അധികം മികവ് പുലർത്തിയിട്ടില്ല. പക്ഷെ ഇവർക്ക് കണ്ടന്റ് നൽകാനായി. ഈ സീസണിൽ സഹമത്സരാർത്ഥികളിൽ പലർക്കും അനുമോളോട് ദേഷ്യമുണ്ട്. അവസാനഘട്ടത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്ന ആദിലയും നൂറയും അനുമോളുമായി തെറ്റിപ്പിരിഞ്ഞു. ഇവർ പിന്നാലെ ഷോയ്ക്ക് പുറത്തുമായി. അനുമോളെ എതിർത്ത് ഷോയിൽ ജനപിന്തുണയോടെ നിൽക്കാൻ കഴിഞ്ഞത് അക്ബർ, നെവിൻ, ഷാനവാസ് എന്നിവർക്ക് മാത്രമാണ്. ബാക്കിയുള്ളവരെല്ലാം അനുമോളെ എതിർത്തപ്പോൾ പെട്ടെന്ന് തന്നെ പുറത്തായി. അത്രയും ജനപിന്തുണ അനുമോൾക്കുണ്ട്.


Click it and Unblock the Notifications