രണ്ട് മണിക്കൂറിന് പതിനായിരം പോര, സാമ്പത്തികം ഡീൽ ചെയ്യുന്നത് മാനേജർ; അന്ന് ഒപ്പം നിന്നവരെ രേണു തള്ളിപറയുന്നു?
ബിഗ് ബോസിൽ പോയി വന്നശേഷം ഏറ്റവും തിരക്കുള്ള മത്സരാർത്ഥികളിൽ ഒരാൾ രേണു സുധിയാകും. ഇതിനോടകം പലവട്ടം പ്രമോഷനും മറ്റുമായി ദുബായിലും ബഹ്റൈനുമെല്ലാം സന്ദർശിച്ച് കഴിഞ്ഞു. മ്യൂസിക്ക് വീഡിയോകൾ മാത്രമല്ല സ്വദേശത്തും പ്രമോഷൻ വർക്കുകളും പ്രോഗ്രാമുകളുമായി രേണു തിരക്കിലാണ്. അതിനിടയിൽ സൗന്ദര്യം വർധിപ്പിക്കാനും പല്ല് ഭംഗി വരുത്താനുള്ള കാര്യങ്ങളുമെല്ലാം ചെയ്യുന്നുണ്ട്.
സെലിബ്രിറ്റി ലേബലിലേക്ക് ഉയർന്നശേഷം പഴയ ചില സൗഹൃദങ്ങൾ പോലും രേണു ഒഴിവാക്കി തുടങ്ങിയത്രെ. കഴിഞ്ഞ ദിവസം അലിൻ ജോസ് പെരേര രേണുവിന് എതിരെ രംഗത്ത് എത്തിയിരുന്നു. തന്റെ ഒരു വർക്കിൽ അഭിനയിക്കാൻ ക്ഷണിച്ചിട്ട് രേണു വന്നില്ലെന്നും രണ്ട് മണിക്കൂറിന് തിനായിരം രൂപ എന്നത് കുറവാണെന്ന് രേണു പറഞ്ഞുവെന്നുമാണ് അലിൻ ജോസ് പെരേര പറഞ്ഞത്.

ബിഗ് ബോസിൽ നിന്നും വന്നശേഷം ഞങ്ങളുടെ ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കാമോയെന്ന് ചോദിച്ച് ഞാൻ രേണു ചേച്ചിക്ക് മെസേജ് അയച്ചിരുന്നു. എനിക്കൊപ്പം വർക്ക് ചെയ്യുമെന്നെല്ലാം പറഞ്ഞിട്ടുള്ളയാളാണ്. ഒന്ന്, രണ്ട് വർക്കുകൾ ഒരുമിച്ച് ചെയ്തിട്ടുമുണ്ട്. ബിഗ് ബോസിൽ നിന്നും വന്നശേഷം ഒരു വർക്കിന് വിളിച്ചപ്പോൾ പതിനായിരം രൂപയ്ക്കൊന്നും വരാൻ പറ്റില്ലെന്നാണ് പറഞ്ഞത്. രേണു ചേച്ചി ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
വലിയ തുക തന്നാലെ വരൂ... എന്നേയും ആദിയേയും വിളിക്കാൻ നിൽക്കേണ്ട എന്നൊക്കെയാണ് പറഞ്ഞതെന്നാണ് അലിൻ പറഞ്ഞു. രേണു അടിമുടി മാറിയെന്നും കഴിഞ്ഞ കാലം മറന്നാൽ ജീവിതത്തിൽ തകർച്ചയുണ്ടാകുമെന്ന് രേണു മനസിലാക്കുന്നില്ലെന്ന് യുട്യൂബർ വിവി ഹിയറും പറയുന്നു. പതിനായിരം രൂപയോടൊക്കെ പുള്ളിക്കാരിക്ക് ഇപ്പോൾ ഭയങ്കര പുച്ഛമായിരിക്കും.
എനിക്ക് രേണുവിനേയും അലിൻ ജോസിനേയും താൽപര്യമില്ല. രണ്ടുപേരും യാതൊരു ക്വാളിറ്റിയും ഇല്ലാത്തവരാണ്. സോഷ്യൽമീഡിയയിൽ ഓരോന്നൊക്കെ കണ്ടന്റിനായി കാട്ടി കൂട്ടുന്നതാണ്. പതിനായിരം രൂപയോട് പുച്ഛമാണിപ്പോൾ രേണുവിന്. മുമ്പ് ഇതേ രേണു തന്നെ അലിൻ ജോസിനൊപ്പം ഡാൻസ് കളിക്കുകയും അലിൻ രേണുവിനെ എടുത്ത് പൊക്കുകയും എല്ലാം ചെയ്തിട്ടുണ്ട്.
അലിൻ വളരെ അടുത്ത സുഹൃത്താണെന്നും രേണു മുമ്പ് പറഞ്ഞിട്ടുണ്ട്. വീട് വെക്കാൻ സ്ഥലം കൊടുത്ത അച്ഛനെ തള്ളി പറഞ്ഞു, വീട് വെച്ച് കൊടുത്ത ഫിറോസിക്കയെ തള്ളിപ്പറഞ്ഞു ഇപ്പോൾ അലിൻ ജോസിനേയും തള്ളിപ്പറഞ്ഞുവെങ്കിൽ അതിൽ അതിശയപ്പെടാൻ ഒന്നുമില്ല. രേണു സുധിയുടെ ക്യാരക്ടറാണ് ഇതിലൂടെ മനസിലാകുന്നത്. വന്ന വഴി മറക്കരുത്.

അതുപോലെ തനിക്ക് ഇപ്പോൾ മാനേജറുണ്ടെന്നും രേണു പറയുന്നത് കണ്ടിരുന്നു. ബിഗ് ബോസ് വിന്നറായ അനുമോൾക്ക് മാനേജറുണ്ടോയെന്ന് പോലും സംശയമാണ്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന്റെ ഹൈപ്പിലാണിപ്പോൾ രേണു നിൽക്കുന്നത്. അഭിനയത്തിനും പ്രമോഷനും പുറമെ മറ്റൊരു വരുമാനമാർഗം കൂടി കണ്ടെത്തുന്നതാകും രേണുവിന് നല്ലത്. അതേപോലെ കഴിഞ്ഞ കാലം രേണു മറക്കരുത്.
കാരണം എന്നെങ്കിലും പഴയ അവസ്ഥയിലേക്ക് പോകേണ്ടി വന്നാൽ ആരും സഹായിക്കില്ല. അത്രത്തോളം നെഗറ്റിവിറ്റി ഉണ്ടാക്കി വെച്ചിട്ടുണ്ട്. അലിൻ ജോസിനൊപ്പം വർക്ക് ചെയ്യാൻ താൽപര്യമില്ലെന്ന് രേണു പറയാതെ പറയുന്നുണ്ട്. എന്നാൽ പണ്ട് ഇവരുടെ പുറകെ വർക്കിന് വേണ്ടി നടന്നിട്ടുമുണ്ട്. രണ്ട് മണിക്കൂറത്തേക്ക് പതിനായിരം രൂപ എന്നത് ചെറിയ എമൗണ്ടല്ലല്ലോ. അലിൻ കൂതറയാണെന്ന് ചിന്തിക്കുന്നതുകൊണ്ടാണ് രേണു പോകാത്തതെന്നാണ് വിവി പറഞ്ഞത്.
അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടിയിട്ടുണ്ട് ഞാൻ. അങ്ങനെ തെണ്ടിയിട്ടുള്ള എന്റെ അക്കൗണ്ടിൽ ഇപ്പോൾ കോടികൾ ഒന്നും ഇല്ലെങ്കിലും ലക്ഷങ്ങളുണ്ടെന്ന് പറയാം. കിച്ചു വിളിച്ച് ആവശ്യം പറഞ്ഞാലും വീട്ടുകാർ വിളിച്ച് ആവശ്യം പറഞ്ഞാലും ചെയ്ത് കൊടുക്കാൻ കഴിയുന്നുണ്ട്. ഇനോഗറേഷൻ പോലുള്ളവ നിരന്തരം കിട്ടുന്നുണ്ട്. അത് ബിഗ് ബോസ് കാരണമാണ്.
എത്രയാണ് ചാർജ് ചെയ്യുന്നതെന്ന് വെളിപ്പെടുത്താൻ കഴിയില്ല. അതെല്ലാം നോക്കുന്നത് എന്റെ മാനേജറാണ് എന്നാണ് ബിഗ് ബോസിൽ നിന്നും വന്നശേഷം മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ രേണു അടുത്തിടെ പറഞ്ഞത്.


Click it and Unblock the Notifications











