മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനോട് എതിർപ്പുണ്ട്, അനു 'യെസ്' പറയുമെന്ന് തോന്നി; സ്ത്രീവിരുദ്ധത മാറിയപ്പോൾ!
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കോമണർ മത്സരാർത്ഥി ഗ്രാന്റ് ഫിനാലെ സ്റ്റേജ് വരെ എത്തി ഫസ്റ്റ് റണ്ണറപ്പാകുന്നത്. ആ റെക്കോർഡ് ഇനി മുതൽ തൃശൂർ സ്വദേശി അനീഷിന്റെ പേരിലാകും. കോമണറാണെങ്കിലും മറ്റ് സെലിബ്രിറ്റി കണ്ടസ്റ്റൻസിനുള്ള അതേ സ്റ്റാർഡം ഇപ്പോൾ അനീഷിനുമുണ്ട്. ബിഗ് ബോസിൽ മത്സരിക്കാനായി അഞ്ച് വർഷം ലീവെടുത്ത് പ്രിപ്പയർ ചെയ്ത മത്സരാർത്ഥി, സ്ത്രീ വിരോധി എന്നീ ടാഗുകളോടെയാണ് അനീഷ് ഹൗസിൽ കയറിയത്.
പക്ഷെ ഹൗസിൽ സ്ത്രീവിരുദ്ധത കാണിച്ചതുമില്ല. ഇപ്പോഴിതാ നൂറ് ദിവസത്തെ അനുഭവങ്ങളും ഷോയുടെ ഭാഗമാകാൻ നടത്തിയ പ്രിപ്പറേഷനെ കുറിച്ചും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ അനീഷ് മനസ് തുറന്നു. ബിഗ് ബോസിന് വേണ്ടി ഞാൻ പ്രിപ്പയർ ചെയ്തു എന്നതിനേക്കാൾ ഉപരി എല്ലാ സീസണും ഞാൻ കണ്ടിട്ടുണ്ട് എന്ന് പറയുന്നതാണ് ശരി.

ഒരോ സീസൺ കാണുമ്പോഴും ഞാനായിരുന്നു ആ സ്ഥാനത്ത് എങ്കിൽ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ടാകും ബിഗ് ബോസ് യാത്ര എനിക്ക് വളരെ എളുപ്പമായത്. അധികം പ്ലാനിങ്ങൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഹൗസിൽ ഞാൻ ജീവിക്കുകയായിരുന്നു. അഞ്ച് വർഷത്തെ ലീവ് ഗവൺമെന്റ് സർവീസിൽ നിന്നും ഞാൻ എടുത്തത് വിദേശത്തേക്ക് പോകാൻ വേണ്ടിയാണ്.
ബെറ്റർ ജോബായിരുന്നു ലക്ഷ്യം. ഒരു ജോലി ഏകദേശം സെറ്റായിരുന്നു. ഇന്റർവ്യു കഴിഞ്ഞാൽ ആ ജോലി കിട്ടുമെന്നും ഉറപ്പുണ്ടായിരുന്നു. അങ്ങനെ അഞ്ച് വർഷത്തെ ലീവ് എടുത്ത് ഞാൻ യുഎഇയിലേക്ക് പോയി. നല്ലൊരു ജോലിയായിരുന്നു പറഞ്ഞ് വെച്ചിരുന്നത്. പക്ഷെ ആ ജോലി കിട്ടിയില്ല.
മാത്രമല്ല വിസിറ്റിങ് വിസയുടെ കാലാവധിയും കഴിഞ്ഞിരുന്നു. തിരികെ വീട്ടിൽ വന്നു. പിന്നെയാണ് ഞാൻ ബിഗ് ബോസിലേക്കും ശ്രമിച്ചതും ബുക്ക് എഴുതിയതും. കഴിഞ്ഞ സീസണിലെ ഓഡീഷനിൽ പങ്കെടുത്തിരുന്നു. പക്ഷെ കിട്ടിയില്ല. അതിൽ നിന്നും കോൺഫിഡൻസ് കിട്ടി. വീണ്ടും ഈ കൊല്ലം പരിശ്രമിച്ചു. ബിഗ് ബോസിലേക്ക് വരും മുമ്പ് കൃഷി ചെയ്തു, ബുക്ക്സ് എഴുതി.
അക്കാലയളവിൽ ഫുൾ ടൈം ബിസിയായിരുന്നു. രണ്ടാം ശ്രമത്തിലാണ് ബിഗ് ബോസിലേക്ക് കിട്ടിയത് അനീഷ് പറയുന്നു. സ്ത്രീകളോടുള്ള വിരോധത്തെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... ആറ് മാസം സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനെ ഞാൻ എതിർത്തിരുന്നു.

സ്ത്രീകൾക്ക് അധികമായി ലഭിക്കുന്ന കൺസിഡറേഷനെ കുറിച്ച് സംസാരിക്കണമെന്നും സ്ത്രീകളോട് വിരോധം തോന്നാലുള്ള കാരണത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം എന്നൊക്കെ പറഞ്ഞാണ് ഞാൻ ഷോയിലേക്ക് പോയത്. മെറ്റേണിറ്റിയുടെ കാര്യം അവിടെ വെച്ച് പറഞ്ഞിട്ടില്ല. പക്ഷെ മറ്റുള്ള കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആറ് മാസം സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനോട് വിയോജിപ്പ് തോന്നിയിട്ടുണ്ട്.
അത് സ്ത്രീകൾക്കുള്ള പ്രിവിലേജായി തോന്നിയിട്ടുണ്ട്. ഡെലിവറി ടൈമിൽ ലീവ് അനുവദിക്കാം. സ്ത്രീക്ക് ആറുമാസം കൊടുത്താൽ പുരുഷന്മാർക്കും കൊടുക്കണം. ബിഗ് ബോസ് പ്ലാറ്റ്ഫോം തിരിച്ചറിവിന്റേയും മാറ്റത്തിന്റേയും കൂടിയാണ്. കല്ലായി മാറിയ ഹൃദയമായിരുന്നു എന്റേത്. പിന്നീട് ഷാനവാസിനോട് സൗഹൃദം വന്നതോടെ അത് ചെറുതായി മെൽറ്റായി. ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറി.
എല്ലാവരേയും സ്നേഹിക്കാൻ തുടങ്ങി. അങ്ങനെയാകാം സ്ത്രീവിരുദ്ധത മാറിയത്. എനിക്ക് സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അനുവിനോട് ഇടപഴകിയപ്പോൾ ഫീലിങ്ങ്സ് തോന്നി. യെസ് മറുപടിയായി കേൾക്കണം എന്ന് കരുതി തന്നെയാണ് പ്രപ്പോസ് ചെയ്തത്. യെസ് കേൾക്കാൻ കഴിയും എന്ന് തോന്നിയിരുന്നു. പക്ഷെ വന്നത് നോയാണ്. ആദ്യം ചെറിയൊരു വിഷമം തോന്നിയിരുന്നു. പിന്നെ അത് അവിടം കൊണ്ട് അവസാനിപ്പിച്ചു എന്നും അനീഷ് പറയുന്നു.


Click it and Unblock the Notifications











