'സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ ലഡുപോലും തന്നില്ല, അനു ന്യൂസ് കാച്ചർ, തങ്കച്ചനെ പറ്റിച്ചുവെന്ന് ഞങ്ങളും പറയും'

By Desk

നിരവധി സീരിയലുകളിലും സിറ്റ്കോമുകളിലും മ്യൂസിക്ക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അനുമോളുടെ ഐഡന്റിറ്റി സ്റ്റാർ മാജിക്ക് താരം എന്നതാണ്. സീരിയലുകളിൽ നിന്നും സ്റ്റാർ മാജിക്കിലേക്കും ഇപ്പോൾ ബി​ഗ് ബോസിലേക്കും എത്തിയ അനുവിന് പുറത്ത് ഏറ്റവും അധികം പിന്തുണ നൽകുന്നതും സ്റ്റാർ മാജിക്കിലെ സഹതാരങ്ങളാണ്. ബി​ഗ് ബോസ്​ ​ഗ്രാന്റ് ഫിനാലെയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ സ്റ്റാർ മാജിക്ക് ഷോ ഡയറക്ടർ അനൂപ് ജോൺ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അനുവിനെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ബി​ഗ് ബോസ് എപ്പിസോഡ്സ് കാണാറില്ല. സ്വവൈപ്പ് ചെയ്ത് പോകുമ്പോൾ ഷോട്സ് കാണാറുണ്ട്. സ​രി​ഗമപയുടെ ഷൂട്ടിങ് സെറ്റും ബി​ഗ് ബോസ് സെറ്റും അടുത്തടുത്താണ്. സ്റ്റു‍ഡിയോ സൗണ്ട് പ്രൂഫാണ്. അതുകൊണ്ട് ബി​ഗ് ബോസിൽ നടക്കുന്ന ശബ്ദം കേൾക്കാൻ പറ്റില്ല. പക്ഷെ ബി​ഗ് ബോസ് ടീം എന്നെ കാണുമ്പോൾ അനുമോളെ കുറിച്ച് പറയാറുണ്ട്.

anumol Anoop John
Photo Credit: anumol / Anoop John (instagram)

ബി​ഗ് ബോസിൽ കാണുന്നത് ശരിക്കുള്ള അനുമോളെ തന്നെയാണ്. സ്റ്റാർ മാജിക്കിൽ അനുമോളുടെ ക്യൂട്ട്നെസും കുട്ടിത്തവുമാണ് ആളുകൾ കണ്ടിട്ടുണ്ടാവുക. അതുപോലെ അനുമോളെ കരയിക്കാൻ എളുപ്പമാണ്. സ്റ്റാർ മാജിക്കിൽ ഒരുപാട് തവണ കരഞ്ഞിട്ടുണ്ട്. ബി​ഗ് ബോസിലേക്ക് പോകും മുമ്പ് അനു എന്നെ കൺസൽട്ട് ചെയ്തിരുന്നു. പോണോ വേണ്ടയോ എന്നതൊക്കെ. വേറെ വർക്കുകളൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഈ ഷോ ചെയ്യാനാണെന്നും പറഞ്ഞിരുന്നു.

എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. തീരുമാനം അവളോട് എടുക്കാനും പറഞ്ഞു. ഏതെ​ങ്കിലും സീസൺ കണ്ടിരുന്നോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ഇമേജ് ബി​ഗ് ബോസിൽ പോയി മാറരുതെന്ന് ഞാൻ അനുവിനോട് പറഞ്ഞിരുന്നു. അവിടെ പോയശേഷം അനുവിന്റെ രൂപവും ഭാവവും മാറി.

ഇത്ര ദിവസം അവൾ നിൽക്കുമെന്ന് വിചാരിച്ചില്ല. സ്റ്റാർ മാജിക്ക് തന്നെയാണ് അനു ബി​ഗ് ബോസിലും ചെയ്യുന്നത്. അറ്റൻഷൻ സീക്കറാണ് അനുമോൾ. സ്റ്റാർ മാജിക്കിലും അങ്ങനെയാണ്. അതിന് വേണ്ടതാണ് അനു ചെയ്യുന്നതെന്നാണ് തോന്നിയത്. അനു ഭയങ്കരമായി പൈസ സേവ് ചെയ്യുന്നയാളാണ്. കാറ് വാങ്ങി. വീട് റിനോവേറ്റ് ചെയ്തു. ഷൂട്ട് കഴിഞ്ഞ് നാട്ടിലെത്താൻ എത്രത്തോളം ചിലവ് ചുരുക്കി യാത്ര ചെയ്യാൻ പറ്റുമോ അതേ അനു ചെയ്യാറുള്ളു. സ്വന്തമായി കാറുണ്ടെങ്കിലും അതിൽ വരില്ല.

ബസ്സിലാണ് യാത്ര. പതിനാറ് ലക്ഷത്തിന് അനു പിആർ കൊടുക്കുമെന്ന് തോന്നുന്നില്ല. അനു കാർ എടുത്തത് ഞാൻ എടുത്ത സമയത്താണ്. അവൾ ബുക്ക് ചെയ്യാൻ പോകും വേണ്ടെന്ന് വെക്കും... ബുക്ക് ചെയ്യാൻ പോകും വേണ്ടെന്ന് വെക്കും. അവസാനം ഷോറൂമുകാർ വിളിച്ച് വിളിച്ച് നാണക്കേട് കാരണമാണ് അനു കാർ എടുത്തത്.

anumol Anoop John
Photo Credit: anumol (instagram)

എനിക്ക് എന്തിനാ കാർ എന്നാണ് അനു ചോദിക്കുന്നത്. അനു കാർ എടുത്തത് ലോൺ വഴിയാണ്. എനിക്ക് അറിയാവുന്ന ആളാണ് അനുവിന് കാർ ഡെലിവറി ചെയ്തത്. പണം സേവ് ചെയ്ത് എപ്പോഴെങ്കിലും ആ ലോൺ അവൾ ക്ലോസ് ചെയ്ത് കാണും. അവളുടെ കഠിനപ്രയത്നം കൊണ്ട് ചെയ്യുന്നതിനെ ചോദ്യം ചെയ്യണോ?. അനു സ്ട്ര​ഗിൾ ചെയ്ത് വന്നയാൾ തന്നെയാണ്. ആദ്യം അനുവിന് തുച്ഛമായ പെയ്മെന്റായിരുന്നു.

പിന്നീട് അനുവിന്റെ പെർഫോമൻസ് കണ്ട് ഞങ്ങൾ കൂട്ടിയതാണ്. സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ ഒരു ലഡുപോലും വാങ്ങി തരാത്ത ആളാണ്. കോർ ടീമിനെ വിളിച്ച് ഡിന്നർ വാങ്ങി തരുമെന്ന് കരുതി. പക്ഷെ ഒന്നും ഉണ്ടായില്ല. ഷൂട്ടിന് വന്നു അത് കഴിഞ്ഞപ്പോൾ ബാ​ഗും എടുത്ത് പോയി. കപ്പ് അടിച്ചാലും ട്രീറ്റ് തരാൻ സാധ്യതയില്ല. ഇവരൊക്കെയാരാ എന്ന് ചോദിച്ചേക്കും.

അനു ഒരു ന്യൂസ് കാച്ചറാണ്. ആരെ കുറിച്ച് ചോദിച്ചാലും അനു പറഞ്ഞ് തരും. അതുപോലെ നമ്മുടെ കാര്യം അവിടേയും പോയി പറയും. അനുമോൾ കുലസ്ത്രീയാണെന്ന് തോന്നിയിട്ടില്ല. അനു തങ്കച്ചനെ പറ്റിച്ചുവെന്ന് ഞങ്ങൾ തന്നെ പറയാറുണ്ട്. അവർ തമ്മിൽ ഒരു സിങ്കുണ്ട്. ഞങ്ങളുണ്ടാക്കിയ സ്ക്രിപ്റ്റിന്റെ ഭാ​ഗമാണ്. അവർ തമ്മിൽ സൗഹൃദം മാത്രമെന്നും അനൂപ് പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X