അനീഷിനെ എനിക്ക് കല്യാണം കഴിക്കണ്ട; അനുവിന്റെ മറുപടിയിൽ രോഷം കൊണ്ട് അനീഷ്, എല്ലാം അനു വരുത്തിവെച്ചതോ?

അങ്ങനെ പതിവ് തെറ്റിക്കാതെ ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലും ഒരു പ്രണയം മൊട്ടിട്ടിരിക്കുന്നു. അനുവിനോട് അനീഷ് നടത്തിയ പ്രണയാഭ്യർത്ഥന അനുവിനെ മാത്രമല്ല പ്രേക്ഷകരെ ആകെ കൺഫ്യൂഷനടിപ്പിച്ചു. ഒറ്റക്കൊമ്പനായിരുന്ന അനീഷിന് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ പ്രേക്ഷക​ർക്കും കഴിയുന്നില്ല. റിയാലിറ്റിയും ​ഗെയിമും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് അനീഷ് ആരാധകരും.

നമുക്ക് വിവാഹം കഴിച്ചാലോയെന്ന് അനീഷ് ചോദിച്ചപ്പോൾ അനു പെട്ട് പോയി. കാരണം ഈ സംഭവത്തിനെ പല ആം​ഗിളുകളിൽ കാണാം. പത്ത് ​ദിവസം കൂടി കാത്തിരുന്ന് പുറത്ത് നിന്നാണ് ഇത് പറഞ്ഞിരുന്നതെങ്കിൽ താൻ ഇത് സുഖമായി ഡീൽ ചെയ്തേനെ എന്ന് അനു പറയുന്നുണ്ട്. ഇതിപ്പോൾ ക്യാമറയ്ക്ക് മുമ്പിൽ സംഭവിച്ചപ്പോൾ ഇനിയങ്ങോട്ട് എങ്ങനെയാണ് ഡീൽ ചെയ്യുക എന്ന ചിന്തയാണ് അനുവിന്.

Anu aneesh
Photo Credit: Asianet / Youtube

ആ സംഭവത്തിനുശേഷം അനീഷ് ആരോടും മിണ്ടുന്നതുമില്ല. അനീഷിനെ സ​ഹോദരനായിട്ടാണ് അനു കാണുന്നത്. പക്ഷെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ് അനുവിന്. എന്നെ കുറിച്ചുള്ള അഭിപ്രായം എന്താണ് അനുവിന് എന്ന് ചോ​ദിച്ചുകൊണ്ടാണ് അനീഷ് സംഭാഷണം ആരംഭിച്ചത്. ചേട്ടൻ ഒരുപാട് മാറി. ആദ്യമൊക്കെ അറിയാത്ത ആളായിരുന്നു.

ഇപ്പോൾ നല്ലൊരു മനുഷ്യനാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്നയാളാണ് അനുവിന്റെ മറുപടി എത്തി. തൊട്ട‌ടുത്ത നിമിഷം അസ്ത്രം പോലെ ആ ചോദ്യം അങ്ങനെ ആണെങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ?. അനു സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് അനീഷ് ചോദിച്ചത്. അനീഷിന്റെ വാക്ക് കേട്ടതോടെ അനു സ്റ്റക്കായി. ചേട്ട മൈക്ക് ഇട്ടിട്ടുണ്ട്. ക്യാമറയുണ്ട്. എന്താണ് ചേട്ടൻ പറയുന്നത്.

ചേട്ടാ ഇത് പ്രാങ്കല്ലേ? എന്നെല്ലാം അനു ചോദിക്കുന്നുണ്ട്. എന്നാൽ പറയൂ.... ചോദിച്ചതിന് മറുപടി പറയൂ എന്ന് മാത്രമാണ് അനീഷ് പറഞ്ഞത്. കല്യാണത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നതേയില്ല. എനിക്ക് കരിയർ നോക്കണം. സെറ്റിലാകണം. ഉണ്ടാക്കിയതൊക്കെ പോയിക്കൊണ്ടിരിക്കുകയാണ്. ലൈഫ് ഒന്നും ആയിട്ടില്ല. എനിക്കൊരു അഫയർ ഉണ്ടായിരുന്നു. അത് പൊട്ടി പാളീസായി. കല്യാണം തന്നെ വേണ്ടെന്ന് വെച്ചതാണ് ഞാൻ.

എന്റെ വിവാഹം അച്ഛന്റേയും അമ്മയുടേയും ആ​ഗ്രഹ​മാണ്. അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ കല്യാണം കഴിച്ച് സെറ്റിലാകുമെന്ന വാക്ക് അവർക്ക് ഞാൻ കൊടുത്തിട്ടുണ്ട്. രണ്ട് വർഷം സമയമാണ് ചോദിച്ചിരിക്കുന്നത്. പിന്നെ ഇന്റസ്ട്രിയെ വിശ്വാസിക്കാൻ പറ്റില്ലല്ലോ. കുറഞ്ഞത് നാല് വർഷമെങ്കിലും ആകും. അപ്പോഴേക്കും 35 വയസാകും.

Anu aneesh
Photo Credit: Asianet / Youtube

വീടിന്റെ ലോൺ രണ്ട് വർഷം കൊണ്ട് സെറ്റ് ചെയ്യണം. ചേച്ചിയുടെ കല്യാണ സമയത്ത് ഞങ്ങൾ ഒന്നും കൊടുത്തിട്ടില്ല. പുള്ളിക്കാരൻ ഒന്നും ചോദിച്ചതുമില്ല. നല്ലൊരു മനുഷ്യനാണ്. എനിക്ക് വേണ്ടി ഒരു വീട് വെക്കണം. വേറെയും ഒരുപാട് ആ​ഗ്രഹങ്ങളുണ്ട്. ​ഗുരുവായൂരിൽ വെച്ച് താലികെട്ടണം അനു മുഴുമിപ്പിക്കും മുമ്പ് അനീഷ് രോഷം കൊണ്ട് എഴുന്നേറ്റ് വീടിന് അകത്തേക്ക് പോയി. പിന്നെ ആ വാ തുറന്ന് ഒന്നും പറഞ്ഞിട്ടില്ല. അനു അതോടെ ഭയന്നു.

ആദിലയോടാണ് ഇക്കാര്യങ്ങൾ ആദ്യം അനു പറഞ്ഞത്. പുള്ളിയോട് തമാശയ്ക്കാണ് ഞാൻ അങ്ങനെ പെരുമാറിയത്. കുറച്ച് ദിവസമായി ചായ പാത്രം കഴുകി തരും, എല്ലാ കാര്യങ്ങളും പറയും, പൊമ​ഗ്രാനേറ്റ് കഴിക്കാനൊക്കെ തരുമായിരുന്നു. ഞാൻ അനീഷിനെ കെട്ടില്ല. നിങ്ങൾ രണ്ടുപേരുമാണോ ഈ സീണണിലെ പേളിയും ശ്രീനിഷും എന്നായിരുന്നു ആദിലയുടെ ചോദ്യം. പുള്ളി പാവമാണ്. മുഖത്ത് നോക്കാൻ പോലും എനിക്ക് പറ്റുന്നില്ല.

എന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഒരാൾ പറഞ്ഞപ്പോൾ എനിക്ക് അതിൽ സന്തോഷമൊക്കെയുണ്ട്. ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം ഞാൻ അതിന് യോ​ഗ്യയാണെന്ന് അറിയുമ്പോൾ ഒരു സന്തോഷമൊക്കെ തോന്നു‌മല്ലോ. പക്ഷെ പുള്ളിയെ ഞാൻ അങ്ങനെ കണ്ടിട്ടില്ല എന്നായിരുന്നു അനുവിന്റെ മറുപടി.

ഹൗസിൽ ഏറ്റവും അൺപ്രഡിക്ടബിളായ വ്യക്തിയാണ് അനീഷ്. അതുകൊണ്ട് തന്നെ അനീഷിന്റെ ​ഗെയിമാണോ? ഈ പ്രണയാഭ്യർത്ഥന എന്ന സംശയമാണ് പ്രേക്ഷകർക്ക്. അതേ സമയം സ്റ്റാർ മാജിക്കിലെ ട്രിക്ക് പയറ്റി അനു സ്വയം പിടിച്ചതാണ് പുലിവാലെന്നും കമന്റുകളുണ്ട്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X