ശരീരത്തിൽ പേനുകൾ വന്നിരിക്കുന്നു, കുളിക്കാറില്ല; രേണുവിനെ പരസ്യമായി അപമാനിച്ച് അനു, പൊട്ടിക്കരഞ്ഞ് രേണു!
ബിഗ് ബോസ് മലയാളം സീസൺ ഏഴ് മൂന്നാം ആഴ്ചയുടെ മധ്യത്തിൽ എത്തി നിൽക്കുമ്പോൾ ഹൗസിൽ പുതിയൊരു പ്രശ്നം ഉടലെടുത്തിരിക്കുന്നു. രേണു സുധിയുമായി ബന്ധപ്പെട്ടുള്ളതാണ് ചർച്ചയാകുന്ന പുതിയ പ്രശ്നം. ഇന്ന് മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയ മോണിങ്ങ് ടാസ്ക്ക് മത്സരാർത്ഥികളുടെ ശുചിത്വവുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു.
ഏറ്റവും വൃത്തിയുള്ള വ്യക്തിയേയും വൃത്തിയില്ലാത്ത വ്യക്തിയേയും കണ്ടുപിടിക്കാൻ പറഞ്ഞുള്ള ടാസ്ക്ക് മത്സരാർത്ഥികൾ എല്ലാം ചെയ്തു. ഏറ്റവും ഹൈജീൻ ഉള്ളത് ബിന്നി സെബാസ്റ്റ്യനാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഹൈജീൻ ഇല്ലാത്തവരായി മൂന്ന് പേരെയാണ് മത്സരാർത്ഥികൾ തെരഞ്ഞെടുത്തത്. രേണു സുധി, റെന ഫാത്തിമ, അനീഷ് എന്നിവരാണ് അത്.

കലാഭവൻ സരിഗ, ശൈത്യ, അനുമോൾ തുടങ്ങിയവരാണ് രേണുവിന് എതിരെ വോട്ട് ചെയ്തത്. അതിൽ അനു മോൾ പറഞ്ഞ വാക്കുകൾ രേണുവിനെ വിഷമിപ്പിച്ചു. രേണു ചേച്ചി പലപ്പോഴായി തല ചൊറിയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചെറിയ ചെറിയ പേനുകൾ ചേച്ചിയുടെ ശരീരത്തിൽ വന്നിരിക്കുന്നത് കണ്ടിട്ടുണ്ട്. കുളിക്കുന്നില്ലെന്നും മനസിലായിട്ടുണ്ട്.
എനിക്ക് തോന്നുന്നു ചേച്ചി ഹെയർ എക്സ്റ്റൻഷൻ വെച്ചിരിക്കുന്നതുകൊണ്ടാകും കുളിക്കാൻ പറ്റാത്തത്. മേല് കഴുകുന്നുണ്ടാകും. മുടി കഴുകാറില്ലെന്ന് തോന്നുന്നു. തല കഴുകാത്തത് കൊണ്ടാണ് പേനുകൾ ശരീരത്തിൽ വന്നിരിക്കുന്നത്. അത് പലപ്പോഴും എടുത്ത് കളയാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ ഇത് പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണെന്നുമാണ് അനു മോൾ പറഞ്ഞത്.
മുടി പലയിടത്തും ഉപേക്ഷിക്കുന്നു രീതി രേണുവിന് ഉള്ളതായി അഭിയും സരിഗയും രേണുവിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞു. എല്ലാവരുടേയും മുന്നിൽ വെച്ച് തനിക്ക് വൃത്തിയില്ലെന്ന് സഹമത്സരാർത്ഥികൾ പറഞ്ഞതോടെ രേണു തകർന്നു. വിങ്ങിപ്പൊട്ടികൊണ്ടാണ് പിന്നീട് രേണു സംസാരിച്ചത്. ക്യാമറ നോക്കി കരഞ്ഞുകൊണ്ട് തന്നെ പുറത്ത് വിടണമെന്ന് രേണു ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ഷോയിലേക്ക് പെട്ടന്നാണ് ഞാൻ വന്നത്. അതുകൊണ്ട് എനിക്ക് ട്രീറ്റ്മെന്റ് ഒന്നും ചെയ്യാൻ പറ്റിയില്ല. അവർ നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ ശ്രദ്ധിക്കുമായിരുന്നു. ചീകി കളയാൻ എക്സ്റ്റൻഷൻ വെച്ചതുകൊണ്ട് എനിക്ക് പറ്റുന്നില്ല. എനിക്ക് നാട്ടിൽ തന്നെ പോണം. എന്റെ കുറ്റമല്ല. എനിക്ക് കൃത്യമായി ട്രീറ്റ്മെന്റ് ചെയ്യാൻ പറ്റിയിട്ടില്ല. ഞാൻ കാരണം ഒരു പ്രശ്നവും ഇവിടെ ആർക്കും ഉണ്ടാവരുത്.

എന്നെ നാട്ടിലേക്ക് വിടണം. എനിക്ക് ഇവിടെ നിന്ന് പോണം എന്നാണ് രേണു പറഞ്ഞത്. ഹൗസിൽ വന്നശേഷം പലപ്പോഴായി വീട്ടിലെ കാര്യങ്ങൾ ഓർത്തും സഹമത്സരാർത്ഥികളുടെ കുത്തുവാക്കുകൾ കേൾക്കുമ്പോഴും രേണു കരയുന്നത് പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. എന്നാൽ അനുവും ശൈത്യയും സരിഗയുമെല്ലാം പരസ്യമായി കുറ്റപ്പെടുത്തിയപ്പോൾ രേണുവും തകർന്നു. ഇത്രയേറെ മാനസീകമായി തകർന്ന് കരയുന്ന രേണുവിനെ ഇതിന് മുമ്പ് ബിബി പ്രേക്ഷകർ കണ്ടിട്ടുണ്ടാവില്ല.
ശാരീരികമായും താൻ തളർന്ന അവസ്ഥയിലാണെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടയ്ക്കിടെ രേണു പറയാറുണ്ട്. എവിക്ടായാലും സന്തോഷത്തോടെ വീട്ടിൽ പോകാൻ രേണു തയ്യാറാണ്. ആദ്യ ആഴ്ചയിൽ ഉണ്ടായിരുന്ന ഫയറൊന്നും രേണുവിൽ ഇപ്പോൾ കാണാനില്ല. രേണു മത്സരത്തിൽ നിന്നും വിട്ടുനിൽക്കുന്നതായാണ് തോന്നുന്നതെന്ന് പലപ്പോഴായി പ്രേക്ഷകരും കുറിച്ചിട്ടുണ്ട്.
ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിലും രേണു ഇല്ല. രേണു ഒരു ബിബി മെറ്റീരിയൽ അല്ലെന്നത് ആദ്യത്തെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർക്കും മനസിലായിരുന്നു. ഇതുവരെ രണ്ട് പേരാണ് ഹൗസിൽ നിന്നും എവിക്ടായത്. ആദ്യത്തെയാൾ രഞ്ജിത്ത് മുൻഷിയാണ്. രണ്ടാമത്തെയാൾ ആർജെ ബിൻസിയാണ്. രേണുവിനെ എവിക്ട് ചെയ്ത് ബിൻസിയെ ഹൗസിൽ നിർത്തിയാൽ മതിയായിരുന്നുവെന്നും ചിലർ കുറിച്ചു.


Click it and Unblock the Notifications