പ്രേക്ഷകർ പലതും പറയും മൈന്റ് ചെയ്യേണ്ട, അനീഷേട്ടന് എന്നെപ്പോലെയാകാൻ പറ്റില്ല; ശൈത്യ അനുവിനെ വിളിച്ചോ..?
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ടൈറ്റിൽ വിന്നറായതിന്റെ സന്തോഷത്തിലാണ് സീരിയൽ താരം അനുമോൾ. ജന്മനാട്ടിൽ അടക്കം വൻ സ്വീകരണമാണ് അനുവിന് ലഭിച്ചത്. ബിഗ് ബോസ് വിജയിയാകുന്ന രണ്ടാമത്തെ പെൺകുട്ടിയാണ് അനുമോൾ. പിആർ പിന്തുണയാണ് അനു കപ്പടിക്കാൻ പ്രധാന കാരണമെന്ന ആരോപണം നിലനിൽക്കുന്നതുകൊണ്ട് തന്നെ ഒപ്പം മത്സരിച്ചവരിൽ ഭൂരിഭാഗം പേർക്കും അനു വിജയിയായതിൽ അസംതൃപ്തിയുണ്ട്.
ഫിനാലെ വേദിയിൽ തന്നെ അത് മിക്കവരും പ്രകടമാക്കുകയും ചെയ്തിരുന്നു. അനീഷാണ് ജനമനസിൽ കപ്പ് ഉയർത്തിയത് എന്നാണ് ഫിനാലെയ്ക്കുശേഷം ഏറ്റവും കൂടുതൽ ബിബി പ്രേക്ഷകരിൽ നിന്നും വന്ന പ്രതികരണം. എന്നാൽ താൻ കഷ്ടപ്പെട്ട് കളിച്ച് നേടിയ കപ്പാണെന്നും ഒരു പിആർ പിന്തുണയും അതിന് തന്നെ സഹായിച്ചിട്ടില്ലെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അനുമോൾ.

ഒന്നാം സ്ഥാനം തലനാരിഴയ്ക്ക് നഷ്ടപ്പെട്ട അനീഷിന് ഗംഭീര വരവേൽപ്പാണ് ജന്മനാടും പ്രിയപ്പെട്ടവരും ചേർന്ന് നൽകിയത്. കപ്പ് കിട്ടാത്തതിൽ വിഷമമുണ്ടെന്നും എന്നിരുന്നാലും അനീഷ് ജനമനസിൽ ഇതിനോടകം വിജയിയായി കഴിഞ്ഞുവെന്നുമാണ് ഗ്രാന്റ് ഫിനാലെയ്ക്കുശേഷം നാട്ടുകാർ പ്രതികരിച്ചത്. ഇപ്പോഴിതാ തന്റെ സഹമത്സരാർത്ഥികളെ കുറിച്ച് അനുമോൾ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അനീഷേട്ടൻ റോബിനെ അനുകരിക്കുന്നതായി തോന്നിയിട്ടില്ല. ഞാൻ കണ്ടില്ല അതൊന്നും. എനിക്ക് അനീഷേട്ടനെപ്പോലെയാകാൻ പറ്റില്ല. അനീഷേട്ടന് എന്നെപ്പോലെയാകാനും പറ്റില്ല. റോബിനെപ്പോലെയാകാനും അനീഷേട്ടന് പറ്റില്ല. അനുകരിക്കുന്നുവെന്ന് നിങ്ങളാണ് വിചാരിച്ചെടുക്കുന്നത്. പ്രേക്ഷകർക്ക് പലതും പറയാം മൈന്റ് ചെയ്യേണ്ട. പ്രേക്ഷകർക്ക് പലതും പറയും.
ബിഗ് ബോസിനുശേഷം അനീഷേട്ടൻ പ്രപ്പോസ് ചെയ്ത് വന്നില്ല. ഞാൻ ഇപ്പോൾ കല്യാണം കഴിക്കുന്നില്ല. രണ്ട് വർഷം കഴിഞ്ഞിട്ടേയുള്ളു. ഫിനാഷ്യലി സെറ്റിലാകണം. എന്നിട്ട് പതിയെ മാത്രമെ വിവാഹമുണ്ടാകൂ. സിനിമയൊക്കെ ചെയ്യേണ്ടേ?. സിനിമ ചെയ്യണമെന്നത് ഏറ്റവും വലിയ ആഗ്രഹമാണ്. നായിക എന്ന ആഗ്രഹമൊന്നുമില്ല. നല്ല സിനിമ നല്ല ടീമിനൊപ്പം ചെയ്യുക എന്നത് മാത്രം.
അവസരങ്ങൾ വരുന്നുണ്ടോയെന്ന് ചോദിച്ചാൽ ഇപ്പോൾ പറയില്ല. എല്ലാം സർപ്രൈസാണ്. പതിനാറ് ലക്ഷത്തിന്റെ കഥ നിങ്ങളോട് ഞാൻ എത്രവട്ടം പറഞ്ഞു. വീണ്ടും വീണ്ടും ചോദിക്കുന്നത് റേറ്റിങ് കൂട്ടാൻ വേണ്ടിയല്ലേ. പലരും പലതും പറഞ്ഞോട്ടെ. പക്ഷെ ഞാൻ ഒരു ഉത്തരം പറഞ്ഞില്ലേ. പറയുന്നവർ എന്തും പറഞ്ഞോട്ടെ. ശൈത്യ പറയുന്നത് പറഞ്ഞോട്ടെ ഞാൻ റിയാക്ട് ചെയ്യാൻ പോയില്ലല്ലോ.

നമ്മൾ മനുഷ്യരല്ലേ. സ്ട്രോങ്ങായി നിന്നാൽ അല്ലേ പറ്റൂ. ലൈഫ് മുന്നോട്ട് പോകണ്ടേ?. ഇങ്ങനെയുള്ളതൊക്കെ വരും. സഹിച്ചും ക്ഷമിച്ചും കരഞ്ഞും നിൽക്കുക. ഹൗസിലെ എല്ലാവരും നല്ലവരാണ്. ഗെയിമിന്റെ ഭാഗമായാണ് വഴക്കുണ്ടായത്. സൗഹൃദം ആരുമായിട്ടാണെന്ന് ചോദിച്ചാൽ ലക്ഷ്മി, മസ്താനി, പ്രവീൺ, ഒനീൽ, അഭിലാഷ്, ആദില-നൂറ എല്ലാ നല്ല സുഹൃത്തുക്കൾ തന്നെയാണ്. ലക്ഷ്മി, മസ്താനി, പ്രവീൺ, ഒനീൽ, അഭിലാഷ് തുടങ്ങിയവരാണ് ഇവിടെ വന്നശേഷവും എന്നെ കോൺടാക്ട് ചെയ്തവർ.
ആദിലയും നൂറയുമായി ഫ്രണ്ട്ഷിപ്പാകുമോയെന്നത് അറിഞ്ഞിട്ട് എന്തിനാണ്?. റെനയൊക്കെ പറയുന്നത് പറഞ്ഞോട്ടെ. സമയം ആകുമ്പോൾ പ്രതികരിക്കാം. ഇപ്പോൾ ഞാൻ എഞ്ചോയ് ചെയ്യുകയാണ്. ഞാൻ ഭക്ഷണം വെച്ച് കൊടുത്താലും സഹമത്സരാർത്ഥികൾ എന്നോട് വഴക്കിട്ടത് ഗെയിമിന്റെ ഭാഗമായാണ്.
കുക്കിങ് എനിക്ക് ശരിക്ക് അറിയില്ല. എംജി സാറിന്റെ ഇന്റർവ്യൂവിൽ ഞാൻ തള്ളിയതാണ്. ഒന്നും അറിയില്ലെന്ന് എങ്ങനെ പറയും എന്ന് കരുതി. അന്ന് അത്രയേ പ്രായവും ഉണ്ടായിരുന്നുള്ളു. ചേട്ടൻ പൊറോട്ടയടിക്കും അതാണ് അവിടെ ഞാൻ പറഞ്ഞതെന്നും അനുമോൾ പറയുന്നു. ശൈത്യ അനുവിനെ വിളിച്ചോ..? എന്ന് ചോദിച്ചപ്പോൾ വേറെ എന്തെങ്കിലും ചോദിക്കാനുണ്ടോ എന്നാണ് അനു ചോദിച്ചത്.


Click it and Unblock the Notifications