നൂറയുടെ മാത്രമായിരുന്ന ആദില, അനുമോൾ ഇടയിൽ വന്നതോടെ സംഭവിക്കുന്നത്; നൂറയ്ക്ക് വിഷമമുണ്ടെന്ന് പ്രേക്ഷകർ
സൗഹൃദവും ശത്രുതയും പ്രണയവുമെല്ലാം ബിഗ് ബോസ് ഹൗസിനുള്ളിൽ സ്ഥിരം കാഴ്ചയാണ്. കുറേ ദിവസങ്ങൾ ഒരുമിച്ച് ഒരു വീട്ടിനുള്ളിൽ കഴിയുന്ന മത്സരാർത്ഥികൾക്ക് ഹൗസിനുള്ളിലുണ്ടാകുന്ന സൗഹൃദങ്ങൾ വലിയ ആശ്വാസമാണ്. ചിലർ കടുത്ത പ്രണയത്തിലാകുന്നു. മറ്റു ചിലർ കടുത്ത ശത്രുതയിലും. ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിൽ അനുമോളും ആദിലയും തമ്മിലുള്ള സൗഹൃദം ഇതിനുദാഹരണമാണ്. യാഥാസ്ഥിതിക ചിന്താഗതികളുള്ള അനുമോളുമായി ലിബറൽ കാഴ്ചപ്പാടുകളുള്ള ആദില സൗഹൃദത്തിലാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചതല്ല. എന്നാൽ അനുമോളുമായി ആദില പെട്ടെന്ന് അടുത്തു.

അനുമോളും ആദിലയും തമ്മിലുള്ള സൗഹൃദം ദൃഡമാകവെ പ്രേക്ഷകരുടെ ശ്രദ്ധ പോകുന്നത് നൂറയിലേക്കാണ്. നേരത്തെ എപ്പോഴും നൂറയ്ക്കൊപ്പമായിരുന്നു ആദില. എന്നാൽ അനുമോളുമായി സൗഹൃദത്തിലായതോടെ ആദില പല സമയത്തും അനുമോൾക്കൊപ്പമാണ്. ഇന്ന് നൂറ-ആദില കെമിസ്ട്രിയേക്കാൾ പ്രേക്ഷകർ ശ്രദ്ധിക്കുന്നത് അനുമോൾ-ആദില കോംബോയാണ്. ഇക്കഴിഞ്ഞ എവിക്ഷൻ വീക്കിൽ ആദിലയും അനുമോളും മനസ് തുറന്ന് സംസാരിച്ചപ്പോൾ പ്രേക്ഷകരുടെയും മനം നിറഞ്ഞു.
തുടക്കത്തിൽ അനുമോൾ സ്ക്രീൻ പ്രസൻസിന് വേണ്ടിയാണ് അനുമോളും നൂറയുമായി സൗഹൃദത്തിലായതെന്നാണ് പലരും കരുതിയത്. എന്നാൽ ഈ സൗഹൃദം ആത്മാർത്ഥമാണെന്ന് ഇന്ന് പ്രേക്ഷകർ തിരിച്ചറിയുന്നു. പലപ്പോഴും നൂറ ഇവരുടെ സൗഹൃദത്തിൽ നിന്ന് പുറത്താണ്. ആദിലയ്ക്കും അനുമോൾക്കും ഒരുപാട് കാര്യങ്ങൾ തുറന്ന് സംസാരിക്കാനുണ്ട്. നൂറയ്ക്ക് പക്ഷെ അനുമോളുമായി വലിയ സൗഹൃദമാെന്നുമില്ല. ആദില-നൂറ സൗഹൃദത്തിനിടയിൽ മൂന്നാമതൊരാൾ നൂറയെ പലപ്പോഴും കാണാം.

ഈ സൗഹൃദം ആദില-നൂറ ബന്ധത്തെ ബാധിക്കാനിടയുണ്ടോ എന്നാണ് പ്രേക്ഷകരിൽ പലരുടെയും ചോദ്യം. നൂറയുടെ കണ്ണുകളിൽ പൊസസീവ്നെസ് കാണാമെന്നും കമന്റുകളുണ്ട്. "പെണ്ണും പെണ്ണും ആണന്നു പറഞ്ഞിട്ട് കാര്യം ഇല്ല.നൂറക്ക് അവൾ കെട്ടിയോനാണ്. തന്റെ ബേബിയുമായുള്ള. അനുമോളുടെ അടുത്തുള്ള ഇടപെടൽ. നൂറയിൽ പല വിഷമങ്ങളും ഉണ്ടാകുന്നു എന്നത് മുഖത്തു നിന്നും. വായിച്ചടുക്കാം സ്വന്തം ഭർത്താവ്. മറ്റൊരു പെണ്ണിനോട്. കൊഞ്ചുന്നതോ. കുഴയുന്നതോ ഏത് ഭാര്യക്കും പറ്റില്ല എന്നാണല്ലോ. ആ ഒരു ഇത് വെച്ച് നോക്കുമ്പോൾ. നൂറക്ക് ആദിലയുടെ കാര്യത്തിൽ. ഒരു ഭയം ഇല്ലാതില്ല" എന്നാണ് ഒരു പോസ്റ്റ്.
അതേസമയം ബിഗ് ബോസ് ഹൗസിനുള്ളിൽ ഉണ്ടാകുന്ന സൗഹൃദങ്ങൾ വിരളമായേ നിലനിൽക്കാറുള്ളൂ എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. ഷോയിൽ നിന്ന് പുറത്തിറങ്ങിയാൽ പലരും പല വഴിക്ക് പിരിയും. അടുത്തിടെ ആറാം സീസണിലെ മത്സരാർത്ഥിയായിരുന്ന സിജോ തന്റെ സഹ മത്സരാർത്ഥിയായിരുന്ന അർജുനെക്കുറിച്ച് പറഞ്ഞത് ഇതുനുദാഹരണമാണ്.
അർജുൻ ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം പഴയ അടുപ്പം കാണിച്ചില്ലെന്ന് സിജോ തുറന്ന് പറഞ്ഞു. തന്റെ കല്യാണത്തിന് ഉപ്പ് വിളമ്പാൻ ഞാനുണ്ടാകുമെന്ന് പറഞ്ഞിരുന്ന അർജുൻ വിവാഹത്തിന് പള്ളിയിൽ വന്ന് കണ്ട് പോയെന്നും അധിക നേരം നിന്നില്ലെന്നും സിജോ തുറന്ന് പറഞ്ഞു. ഈ സംഭവം വിഷമിപ്പിച്ചു. ഹൗസിനുള്ളിൽ ഏറെ സൗഹൃദമുണ്ടായിരുന്ന ആളാണ്. സായ് കൃഷ്ണയേക്കാൾ അടുപ്പം അർജുനോടാണ്. എന്നാൽ അർജുൻ മാറിപ്പോയെന്നും സിജോ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications