മറ്റുള്ളവരുടെ ജീവിതം വെച്ചുള്ള കളി, അനുമോളെ പുണ്യാളത്തിയായി കാണുന്ന സമൂഹം, കാലം തെളിയിക്കും: കുറിപ്പ്

ബി​ഗ് ബോസ് മലയാളം സീസൺ 7 അന്തിമഘ‌ട്ടത്തിലേക്ക് അടുക്കുമ്പോൾ ഹൗസിനുള്ളിൽ തുടരെ വഴക്കുകൾ. അവസാന ദിവസങ്ങളായതിനാൽ പുറത്തായ മത്സരാർത്ഥികൾ ഓരോരുത്തരായി ഷോയിലേക്ക് വരുന്നുണ്ട്. ആർജെ ബിൻസി, അപ്പാനി ശരത്ത് എന്നിവർ ഹൗസിനുള്ളിൽ വന്നു. അനുമോളുമായി ഇരുവരും വഴക്കിട്ടു. അപ്പാനി ശരത്തും ബിൻസിയും തമ്മിലുള്ള സൗ​ഹൃദത്തെ അനുമോൾ തെറ്റായി വ്യാഖ്യാനിച്ചിരുന്നു. ഇത് ബിൻസി ചോദ്യം ചെയ്തു.

അനീഷിനോട് നീ കാണിച്ച അടുപ്പം സൗഹൃ​ദം മാത്രമാണെങ്കിൽ ഞങ്ങളുടെ സൗഹൃദത്തെക്കുറിച്ച് എന്തിന് ഇങ്ങനെ പറഞ്ഞു എന്നാണ് ബിൻസി ചോദിച്ചത്. അനുമോൾക്കെതിരെ രൂക്ഷമായാണ് ബിൻസിയും അപ്പാനി ശരത്തും സംസാരിക്കുന്നത്. താൻ അനീഷിനോട് കാണിച്ചത് തമാശയായാണന്ന് അനുമോൾ പറഞ്ഞത് ഇവരെ കൂടുതൽ പ്രകോപിപ്പിച്ചു.

Anumol

ഈ സീസണിൽ ഏറ്റവും കൂടുതൽ വ്യക്തിഹത്യ നട‌ത്തിയ മത്സരാർത്ഥിയാണ് അനുമോൾ. ജിസേൽ, ആര്യൻ, നെവിൻ തുടങ്ങിയവർക്കെതിരെ അനുമോൾ മോശമായി സംസാരിച്ചു. ചെയ്ത തെറ്റുകളിൽ ക്ഷമ പറയാൻ പോലും അനുമോൾ തയ്യാറായില്ല. എന്നാൽ തനിക്കെതിരെ എന്തെങ്കിലും ആരോപണം വന്നാൽ അത് പ്രശ്നമാക്കാനും പൊട്ടിക്കരഞ്ഞ് കണ്ടന്റാക്കാനും അനുമോൾ മറക്കാറില്ലെന്നും വിമർശനമുണ്ട്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പും ചർച്ചയാകുന്നുണ്ട്.

"നൂറല്ല നൂറ്റൻപതു ശതമാനവും ന്യായം ബിൻസിയുടെ ഭാഗത്താണ്. അത് ഈ അനുമോളും അവരുടെ ഫാൻസും ഈ ജന്മത്ത് അംഗീകരിക്കത്തുമില്ല. ബിൻസി കുറച്ചു ഉച്ചത്തിൽ സംസാരിക്കുന്നത് കൊണ്ട് അവൾ അഹങ്കാരിയും തന്റെടിയും ആകും, എന്തേലും കേട്ടാൽ ക്യൂട്ട്നെസ്സ് മെഴുകുന്ന കുണുമോൾ നല്ലവളും ആകും. ബിൻസിയും അപ്പാനിയും ചോദിക്കുന്നത് ന്യായമല്ലേ..."

Anumol  Bincy

"അനീഷിന് ഫ്ലയിങ് കിസ്സ് കൊടുക്കുന്നത് തമാശയും അപ്പാനിയും ബിൻസിയും കൈ പിടിച്ചു ഇരിക്കുന്നത് അവിഹിതവും ആകുന്നതു എങ്ങനെയാണ്? സ്വന്തം കാര്യം വരുമ്പോൾ തമാശ. പക്ഷെ മറ്റുള്ളവരെ അങ്ങേയറ്റം തേജോവധം ചെയ്യാനും ഈ കുണുമോൾ മടിക്കില്ല
ഈ സീസൺ വ്യക്തിഹത്യയുടെയും ആരോപണങ്ങളുടെയും പിആറിന്റെയും സീസൺ ആണ്. അനുമോൾ എന്ന മത്സരാർത്ഥി ജയിച്ചാൽ അത് ബിൻസിയുടെയും അപ്പാനിയുടെയും അക്ബറിന്റേം ആര്യന്റേയും ജിസലിന്റേം നെവിന്റെയും വരെ ജീവിതം വെച്ചുകളിച്ചിട്ടാണെന്നെ ഞാൻ പറയൂ"

"ബിൻസിയെയും ശൈത്യയെയും കാത്തിരിക്കുന്നത് വൻ സൈബർ അറ്റാക്ക് ആണ്. പക്ഷെ കാലം തെളിയിക്കും നിങ്ങളാണ് ശെരിയെന്ന്. ഇത്രയും വ്യക്തിഹത്യ ചെയ്തയാളെ പുണ്യാളത്തിയായി കരുതുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഈ സീസൺ വിന്നറും ഇവർ തന്നെയാകും. അനുമോൾക്ക് മാത്രേ ജീവിതമുള്ളൂ അവളെ മാത്രം ആക്രമിക്കുന്നു എന്ന് പറയുന്നവർ പൊട്ടകിണറ്റിലെ തവളകൾ ആണ്,"എന്നാണ് സോഷ്യൽ മീ‍‍ഡിയയിൽ വന്ന കുറിപ്പുകളിലൊന്ന്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X