എല്ലാം അനുമോളുടെ പ്ലാനിം​ഗ്, ഇത്തരം സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉള്ളിടത്തോളം പേടി; വിമർശിച്ച് കുറിപ്പ്

ബി​​ഗ് ബോസ് മലയാളം ഏഴാം സീസൺ അവസാനിക്കാൻ ഇനി ഒരു ദിവസം മാത്രം. തിരിഞ്ഞ് നോക്കുമ്പോൾ ഈ സീസണിനെക്കുറിച്ച് ഓർത്തിരിക്കാൻ പ്രേക്ഷകർക്കുള്ളത് കുറച്ച് ആരോപണങ്ങൾ മാത്രമാണ്. വഴക്കും പ്രശ്നങ്ങളും മാത്രമായിരുന്നു ഈ സീസണിൽ ഭൂരിഭാ​ഗവും. വളരെ മോശം ആരോപണങ്ങളാണ് ഉയർന്നതും. പ്രത്യേകിച്ചും അനുമോളുടെ കടുത്ത ആരോപണങ്ങൾ ചർച്ചയായി. ജിസേൽ, ആര്യൻ, ബിൻസി, അപ്പാനി ശരത്ത് തു‌ടങ്ങിയവർക്കെതിരെ അനുമോൾ വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്.

ഇതിൽ ക്ഷമ പറയാൻ പോലും അനുമോൾ തയ്യാറായില്ല. എന്നാൽ അനുമോൾ‌ക്കെതിരെ എന്തെങ്കിലും ആരോപണം വരുമ്പോൾ കരഞ്ഞ് ബഹളം വെക്കുകയും ഇത് വഴി ജനപിന്തുണയും നേടുന്നെന്ന വിമർശനം പ്രേക്ഷകർക്കുണ്ട്. ഷോ അവസാനിക്കാറാകുമ്പോഴും വിമർശകർക്ക് പറയാനുള്ളത് അനുമോളുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചകളെക്കുറിച്ചാണ്.

Anumol

അനുമോൾ ബി​ഗ് ബോസ് ഹൗസിൽ ചെയ്ത സകല ചെറ്റത്തരങ്ങളും പക്കാ പ്ലാൻഡ് ആന്റ് സ്ക്രിപ്റ്റഡ് ആണ്. മോറൽ പോലീസിംഗ്, ആണുങ്ങൾക്കെതിരെ ഉള്ള ലൈംഗിക ആരോപണങ്ങൾ, ചെയ്ത തെറ്റ് അംഗീകരിക്കാതെ ന്യായീകരിക്കുക, പിടിക്കപ്പെടുമ്പോൾ കരഞ്ഞ് മെഴുകി സിമ്പതി ഉണ്ടാക്കുക. തുടങ്ങിയ കാര്യങ്ങൾ പുറത്ത് വെളുപ്പിക്കാനും, അത് വോട്ട് ആക്കി മാറ്റാനും പോന്ന ഒരു പിആർ ടീമിനെ പുറത്ത് സെറ്റാക്കി നിർത്തിയിട്ടാണ് അനുമോൾ ബി​ഗ് ബോസിലേക്ക് പോകുന്നത്.

ആ പിആർ ടീം പഠിപ്പിച്ച് കൊടുത്തത് പോലെ തന്നെയാണ് അനുമോൾ ഇതുവരെയും ​ഗെയിം കളിച്ചിട്ടുള്ളത്. നമുക്ക് ​ഗെയിം കളിക്കാം, അത് പക്ഷെ മറ്റുള്ളവരുടെ ലൈഫ് നശിപ്പിച്ചിട്ട് ആകരുത്. അനുമോളുടെ സദാചാര ഗുണ്ടായിസവും, ലൈംഗിക ആരോപണങ്ങളും നേരിട്ട മറ്റ് മത്സരാർത്ഥികളും അവരുടെ വീട്ടുകാരും ഭാവിയിൽ നേരിടാൻ പോകുന്നത് ഓർക്കുമ്പോൾ തന്നെ പേടി ആകുന്നു. ഇത്തരം സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉള്ളിടത്തോളം പേടിയോടെ അല്ലാതെ ആർക്കും പുറത്തിറങ്ങാൻ പോലും കഴിയില്ല. അനുമോൾ ജയിച്ചാൽ അത് ബി​ഗ് ബോസിന് മാത്രമല്ല, കേരള സമൂഹത്തിന് മൊത്തം അപമാനം ആയിരിക്കും, എന്നാണ് അനുമോളെ വിമർശിച്ച് കൊണ്ട് വന്ന കുറിപ്പ്.

Anumol

ലക്ഷ്മി ആയിരുന്നു ശരി. അനുമോൾ ഫാൻസിന്റെ പുതിയ ​‌ടാ​ഗ് ലെെൻ ആണ്.നമ്മൾ ഒരാളോട് വിയോജിക്കുമ്പോ ആ വിയോജിപ്പ് നമ്മൾ ഉയർത്തിക്കാണിക്കേണ്ടത് വസ്തുതിയിൽ ഊന്നിയാകണം. അല്ലാതെ ശത്രുവിന്റെ ശത്രു മിത്രമെന്ന മട്ടിൽ നിൽക്കരുത്. ആദിലയെ നിങ്ങൾ ടിഷ്യു പേപ്പർ കാര്യത്തിൽ ഓഡിറ്റ് ചെയ്യാം അല്ലാതെ തികച്ചും മനുഷത്വ വിരുദ്ധമായ സ്റ്റേറ്റ്മെന്റിനെ കൂടെ നിൽക്കില്ല, എന്നും വിമർശനമുണ്ട്.

അനുമോൾക്ക് വിജയ സാധ്യതയുണ്ടെങ്കിലും പ്രധാന വെല്ലുവിളി അനീഷാണ്. നിലവിൽ ആരോപണങ്ങളുടെ നടുവിലാണ് അനുമോൾ. അനീഷിന് ഇതുവരെയും വലിയ പ്രശ്നങ്ങളിലൊന്നും പെടാതെ മുന്നോട്ട് പോയി. അനീഷിനുള്ള ജനപ്രീതി വളരെ വലുതാണ്. കോമണർ എന്ന ഘടകവും അനീഷിനെ ​ഗുണം ചെയ്തേക്കും. എങ്ങനെയെങ്കിലും വിജയിക്കണം എന്ന വാശി അനുമോൾക്കുണ്ട്. അനുമോളുടെ ഫാൻസും പിആറും ഇതിന് വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ട്. മറ്റ് മത്സരാർത്ഥികളെ മറികടക്കാനായിലും അനീഷിനെ മറികടക്കുക എളുപ്പമല്ല.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X