'16 ലക്ഷം കൊടുത്തിട്ടല്ലേ പോയത് ഇനി എന്തിന് വോട്ട്?, അനുവിനൊപ്പം കരയുന്ന അമ്മമാർ, കാശിന് വേണ്ടിയാണ് പോയത്'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ കപ്പ് നേടാൻ സാധ്യതയുള്ള മത്സരാർത്ഥിയായി കൂടുതലും ആളുകൾ പറയുന്നത് അനുമോളെയാണ്. എന്നാൽ പതിനാറ് ലക്ഷം മുടക്കി പിആർ ഏൽപ്പിച്ചിട്ടാണ് അനു ബി​ഗ് ബോസിലേക്ക് പോയതെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ അനുവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ ​ഗോസിപ്പുകൾക്കും എതിരെ പ്രതികരിക്കുകയാണ് അനുമോളുടെ കുടുംബം.

അമ്മമാരുടെ ഫേവേറ്റായി അനു മാറിയെന്നും പിആർ ചെയ്തില്ലേയെന്ന് പറഞ്ഞ് പലരും വോട്ട് ചെയ്യാൻ മടിക്കുകയാണെന്നും കുടുംബം ജിഞ്ചർ മീഡിയ എന്റർടെയ്മെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അടുത്ത സീസണിൽ പോകാനായിരുന്നു അനുവിന്റെ പ്ലാൻ. ഞങ്ങൾ പുഷ് ചെയ്തിട്ടാണ് പോയത്. തുടക്കത്തിൽ ആർക്കും താൽപര്യമില്ലായിരുന്നു.

Anumol
Photo Credit: Anumol / Instagram

അച്ഛനും അമ്മയ്ക്കും ബി​ഗ് ബോസിലേക്ക് വിടാൻ ഇഷ്ടമായിരുന്നില്ല. അനുവിന് അത്യാവശ്യം വർക്കുകൾ ഉള്ള സമയമായിരുന്നു. ഷോ കാണുന്നവർക്കെല്ലാം അറിയാം അനു എത്രമാത്രം കണ്ടന്റ് കൊടുക്കുന്നുണ്ടെന്ന്. അതുകൊണ്ട് തന്നെ പിആർ കൊണ്ട് മാത്രം ഇവിടെ വരെ എത്തിയെന്ന് പറയരുത്. ഏഷ്യാനെറ്റിന്റെ എൺപത് ശതമാനം പ്രമോയും അനുവിന്റെ പേരിലാണ് വന്നിരിക്കുന്നത്. കണ്ടന്റ് കൊടുത്താൽ മാത്രമെ ഹൗസിൽ നിൽക്കാൻ പറ്റു.

എല്ലാ മത്സരാർത്ഥികൾക്കും പിആറുണ്ട്. ഇൻസ്റ്റ​ഗ്രാം പേജ് ഹാന്റിൽ ചെയ്യാനൊക്കെ ഒരാളുടെ സപ്പോർട്ട് വേണം. നമുക്ക് തന്നെ ഹാന്റിൽ ചെയ്യാൻ പറ്റില്ല. പതിനാറ് ലക്ഷത്തിന് ആളുകൾ തന്നെ സമീപിച്ചിരുന്നുവന്നാകും അനു സംസാരത്തിൽ പറഞ്ഞത്. അല്ലാതെ അത്രയും പണം കൊടുത്ത് പോകാനുള്ള സിറ്റുവേഷനല്ല ഞങ്ങളുടേത്.

പത്ത് ദിവസം മാത്രം നിൽക്കാൻ പോയ വ്യക്തി എന്തിന് 16 ലക്ഷം കൊടുക്കണം. അനു കൊണ്ടുപോയ വസ്ത്രങ്ങൾ പോലും പലവട്ടം ഉപയോ​ഗിച്ചാണ്. ഫെയിം അനുവിനുണ്ട്. കാശിന് വേണ്ടിയാണ് അവൾ പോയത്. പുറത്ത് നിൽക്കുകയാണെങ്കിൽ മാസത്തിൽ 25 ദിവസവും വർക്ക് കാണും. ഓണം സീസണിൽ കൂടിയാണ് അവൾ പോയത്. ഇവിടെ ആയിരുന്നുവെങ്കിൽ ഒരുപാട് വർക്കുണ്ടാകുന്ന സമയമാണ്.

ഇതെല്ലാം കളഞ്ഞിട്ടാണ് അവൾ അകത്ത് പോയത്. ഷോയിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ അവൾക്ക് ഉദ്ഘാടനമുണ്ടായിരുന്നു. ബി​ഗ് ബോസിൽ വിന്നർക്ക് മാത്രമാണ് വലിയ പ്രൈസ്മണി. പതിനാറ് ലക്ഷം മുടക്കേണ്ട ആവശ്യം അവൾക്കില്ല. പുറത്ത് നിന്നാലും അവൾക്ക് വർക്കുണ്ട്. അനുവിന് രണ്ട് സുഹൃത്തുകൾ മാത്രമേയുള്ളു.

Anumol
Photo Credit: Anumol / Instagram

കുടുംബത്തോട് പറയുന്നതിനേക്കാൾ കാര്യങ്ങൾ സുഹൃത്തുക്കളോടാണ് അനു പറയാറുള്ളത്. ഒരുപാട് കോളുകൾ അനുവിന്റെ ​ഗെയിമിനെ കുറിച്ച് വരാറുണ്ട്. അനുമോൾ കുലസ്ത്രീയൊന്നുമല്ല. ​​ഗ്രാമത്തിൽ വളർന്നതിന്റെ ചില കാര്യങ്ങൾ അനുവിനുണ്ട്. അവൾക്ക് താൽപര്യമില്ലാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നതിനാലാണ് കുലസ്ത്രീ എന്ന് എല്ലാവരും വിളിക്കുന്നത്.

അനു വളരെ ജെനുവിനായാണ് നിൽക്കുന്നത്. ചിലപ്പോഴൊക്കെ അനു നല്ല മറുപടി കൊടുക്കാത്തതുപോലെ തോന്നിയിട്ടുണ്ട്. ഞങ്ങളെപ്പോലെ അനുവിനെ ആരും മനസിലാക്കിയിട്ടില്ല. സീസൺ കഴിയുമ്പോൾ അമ്മമാരുടെ ഫേവറേറ്റ് അനുമോളായിരിക്കും. ഞങ്ങൾ വരുന്ന മെസേജുകളും കോളുകളും അത്രത്തോളമാണ്. അവർക്ക് അനുവിനോടുള്ള ഇഷ്ടം അതിൽ വ്യക്തമാണ്. അവൾ ലൈവിൽ കരയുമ്പോൾ കൂടെ കരയുന്ന അമ്മമാരുണ്ട്.

പഴയ പ്രോ​ഗ്രാം മുതൽ പലരുടേയും ഫേവറേറ്റാണ് അനു. ആ സപ്പോർട്ട് ഇപ്പോഴും അവർ അനുവിന് നൽകുന്നുണ്ട്. ഷോ കഴിഞ്ഞാൽ ഉദ്ഘാടനങ്ങൾ കിട്ടാൻ കൂടുതൽ സാധ്യത അനുവിനാണ്. ഇപ്പോൾ തന്നെ ഞങ്ങളെ ആളുകൾ സമീപിച്ച് തുടങ്ങി. പിആറിന് പതിനാറ് ലക്ഷം കൊടുത്തുവെന്ന വാർത്ത വേദനിപ്പിച്ചു. വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ പതിനാറ് ലക്ഷം കൊടുത്തിട്ടല്ലേ പോയത് ഇനി എന്തിന് വോട്ട് ചെയ്യണം എന്നാണ് ചോദ്യമെന്നും കുടുംബം പറയുന്നു.

More from Filmibeat

Read more about: bigg boss malayalm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X