ബിഗ് ബോസ് ആ രാത്രിയിലെ ഫൂട്ടേജ് കാണിക്കില്ല, കാരണമുണ്ട്; അനുമോളെ പിന്തുണയ്ക്കുന്നവർ മനസിലാക്കേണ്ടത്
ബിഗ് ബോസ് മലയാളം സീസൺ 7 ലെ ഇക്കഴിഞ്ഞ എപ്പിസോഡിൽ മോഹൻലാൽ ദേഷ്യപ്പെട്ടത് വലിയ ചർച്ചയായിക്കഴിഞ്ഞു. ജിസേലും ആര്യനും ചുംബിച്ചെന്ന അനുമോളുടെ ആരോപണവും ഇത് അനുകരിച്ച് കാണിച്ചതുമാണ് മോഹൻലാലിനെ പ്രകോപിപ്പിച്ചത്. ഇങ്ങനെയൊരു സംഭവം നടന്നത് താനോ ബിഗ് ബോസ് ടീമോ കണ്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു. അനുമോൾ എന്നാൽ ഈ വാദത്തിൽ ഉറച്ച് നിന്നു. പൊതുവെ എന്ത് പ്രശ്നത്തിനും കരയുന്ന അനുമോൾ ഈ പ്രശ്നത്തിൽ കരഞ്ഞതേ ഇല്ലെന്ന് പ്രേക്ഷകർ പറയുന്നുണ്ട്.
എന്നാൽ വലിയൊരു വിഭാഗം പ്രേക്ഷകർ അനുമോളെ പിന്തുണയ്ക്കുന്നുണ്ട്. അനുമോൾ തന്റെ വാദം തറപ്പിച്ച് പറയുന്നതിനാൽ ഇത് തെറ്റാണെന്ന് തെളിയിക്കാൻ എന്തുകൊണ്ട് ഈ വീഡിയോകൾ കാണിക്കുന്നില്ലെന്നാണ് അനുമോളെ അനുകൂലിക്കുന്നവരുടെ ചോദ്യം. എന്നാൽ തീർത്തും ബാലിശമായ വാദമാണിതെന്ന് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നുണ്ട്.

"ബിഗ്ഗ്‌ബോസ് പ്രൂഫ് കാണിച്ചില്ല എന്ന് പറയുന്ന ഉരുക്കുവനിത ഫാൻസ് ടീമിനോട്. ബിഗ്ഗ്‌ബോസ് ക്രൂ എന്ത് പ്രൂഫ് കാണിക്കും എന്നാണ് നിങ്ങൾ കരുതിയിരുന്നത്. അന്നേ ദിവസത്തെ ഫുൾ നൈറ്റ് വീഡിയോ ഫൂട്ടേജോ ? അങ്ങനെ അവർ കാണിക്കുകയാണെങ്കിൽ ഈ ഡെമോൺസ്ട്രേറ്റ് ചെയ്തവരും അവരും തമ്മിൽ എന്താണ് വ്യത്യാസം. ഫസ്റ്റ് ഓഫ് ഓൾ ഒരാളുടെ സമ്മതത്തോടെ കിസ് ചെയ്താൽ തന്നെ അത് " ഒരു ആണും പെണ്ണും ചെയ്യാൻ പാടില്ലാത്തതു ചെയ്തു " എന്ന് ക്വോട്ട് ചെയ്യുന്നത് വളരെ റോങ്ങ് ആണ്. ലാലേട്ടൻ കണ്ടില്ല എന്ന് പറഞ്ഞാൽ അങ്ങനെ ഒരു ഫൂട്ടേജ് ഇല്ല"
"പിന്നെ അങ്ങനെ ഒരു കിസ്സ് ചെയ്തിട്ടുണ്ടെൽ ഞങ്ങൾ ചെയ്തു നീ എന്താണ് വെച്ചാ ചെയ്തോ എന്ന് പറയാനുള്ള ധെെര്യം ജിസേലിനും ആര്യനും ഉണ്ട്. പാവ എടുത്തതിന്റെ നെക്സ്റ്റ് ഡേ കണ്ടു എന്ന് പറയുന്ന ഇവൾ നെക്സ്റ്റ് ഡേ ജയിലിലായിരുന്നു . അത് തന്നെ ലാലേട്ടൻ ഒന്ന് തറപ്പിച്ചു പറയുമായിരുന്നു എങ്കിൽ ഇവൾക്ക് അനിയൻ മിഥുനെ പോലെ ബോധം കേട്ട് വീഴുകയെ നിവർത്തി ഉള്ളു .. എന്നാലും ഉരുക്കുവനിത ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല"
"ആ ടോക്സിക് ജിഷിന് വരെ മനസ്സിലായി താൻ ഡെമോൺസ്ട്രേറ്റ് ചെയ്ത പ്രവൃത്തി തെറ്റായിപ്പോയെന്ന്. എന്നാലും ഉരുക്കു വനിത ഇപ്പോളും താൻ ഒരു തെറ്റും ചെയ്തിട്ടില്ലേ എന്ന് പറയുന്നു. ഫാൻസ് സപ്പോർട്ടും ചെയ്യുന്നു വാട്ട് എ ബ്രേവ് ഗേൾ. എന്താണോ എന്തോ," ബിഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പിങ്ങനെ.
യാഥാസ്ഥിതികരായ കുടുംബ പ്രേക്ഷകരുടെ പിന്തുണ ലക്ഷ്യം വെച്ചാണ് അനുമോൾ ഗെയിം കളിക്കുന്നതെന്ന് അഭിപ്രായമുണ്ട്. രേണു സുധിയാണ് കഴിഞ്ഞ എപ്പിസോഡിൽ പുറത്ത് പോയത്. ഷോയിൽ നിന്നും പുറത്ത് പോകാൻ രേണു പല കവണ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യം മോശമായതും മാനസികമായി തളർന്നതുമാണ് രേണു പുറത്ത് പോകണമെന്ന് പറഞ്ഞതിന് കാരണം.
ടാസ്കുകളിൽ ആക്ടീവ് അല്ലാത്ത രേണു പലപ്പോഴും വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടിയിരിക്കുന്നു. കടുത്ത മാനസിക സംഘർഷം രേണു വീട്ടിനുള്ളിൽ നേരിടുന്നെന്ന് വ്യക്തമായിരുന്നു. മകൻ റിതപ്പനെ കാണാൻ പറ്റാത്ത വിഷമം രേണുവിനുണ്ടായിരുന്നു. ഭർത്താവ് കൊല്ലം സുധി മരിച്ചപ്പോൾ മാനസികമായി തകർന്ന അവസ്ഥയുണ്ടായിരുന്നു രേണു. ബിഗ് ബോസിലെത്തിയപ്പോൾ വീണ്ടും അതേ മാനസികാവസ്ഥയിൽ താനെത്തിയെന്നാണ് രേണു സുധി പറയുന്നത്.


Click it and Unblock the Notifications