ലോകത്തോട് വിളിച്ച് പറയണമായിരുന്നോ?, വീട് തന്നവരെ റെസ്പെക്ട് ചെയ്യണ്ടേ?; സുധിലയം വീട് ബിഗ് ബോസിലും ചർച്ച വിഷയം
രേണു സുധി എന്ന പേര് വലിയൊരു വിവാദ വിഷയമായതിന്റെ പ്രധാന കാരണം കൊല്ലം സുധിയുടെ മക്കൾക്കായി കെഎച്ച്ഡിഇസി വെച്ച് നൽകിയ സുധിലയം എന്ന വീടായിരുന്നു. പാലുകാച്ചൽ കഴിഞ്ഞ് ഒരു വർഷം പോലും പൂർത്തിയാകാത്ത വീട് നശിച്ച് തുടങ്ങിയെന്നും ചോർച്ചയുണ്ടെന്നുമാണ് ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞത്. മാത്രമല്ല വീട് നിർമ്മിച്ച് തന്ന കെഎച്ച്ഡിഇസിയുടെ മെമ്പറായ ഫിറോസ് വീടിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് തന്നിട്ടില്ലെന്നും അതേ കുറിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി എന്നുമാണ് രേണുവും കുടുംബവും ആരോപിച്ചത്.
വീടിനുള്ള കേടുപാടുകൾ ചർച്ച വിഷയമായപ്പോൾ ഫിറോസ് തന്നെ വീണ്ടും പണം മുടക്കി പ്രശ്നങ്ങൾ പരിഹരിച്ചു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലും സുധിലയം എന്ന വീട് ചർച്ച വിഷയമായി മാറിയിരിക്കുന്നു.

ആദിലയും നൂറയും അനുമോളും റെന ഫാത്തിമയുമാണ് രേണു സുധിയുമായുള്ള സംഭാഷണത്തിന് ഇടയിൽ വീടുമായി ബന്ധപ്പെട്ട വിവാദം എടുത്തിട്ട് ചില ചോദ്യങ്ങൾ രേണുവിനോട് ചോദിച്ചത്. കൊല്ലം സുധിയുമായി അടുത്ത സൗഹൃദമുള്ള ആളായിരുന്നു അനുമോൾ. എന്നാൽ വീട് വിഷയത്തിൽ രേണു ചെയ്തത് തെറ്റാണെന്ന നിലപാടുകാരിയാണ് അനുവെന്നത് പുതിയ സംഭാഷണത്തിൽ നിന്നും വ്യക്തമാണ്.
വീടിന് പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരസ്പരം സംസാരിച്ച് പരിഹരിച്ചാൽ പോരായിരുന്നോ? ലോകത്തോട് വിളിച്ച് പറയണമായിരുന്നോ?, വീട് തന്നവരെ റെസ്പെക്ട് ചെയ്യണ്ടേ? എന്നാണ് അനുമോളും സംഘവും രേണുവിനോട് ചോദിച്ചത്. പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ തന്നെയാണ് നാലുപേരും കൂടി രേണുവിനോട് ചോദിച്ചത്. ആദിലയാണ് വീട് വിഷയം രേണുവിനോട് ചോദിച്ച് തുടങ്ങിയത്.
നമുക്ക് ആർക്കും ഇത്ര നല്ലൊരു വീട് എളുപ്പത്തിൽ വെക്കാൻ കഴിയില്ല. അങ്ങനൊരു സാഹചര്യത്തിൽ ഇത്ര നല്ലൊരു വീട് കിട്ടിയിട്ട് അതിനെ പബ്ലിക്കിൽ വന്ന് കുറ്റം പറയുന്നത് നന്ദി കേടല്ലേ?. നമ്മൾ റെസ്പെക്ട് ചെയ്ത് നിൽക്കണ്ടേ? എന്ന് അനുമോൾ ചോദിച്ചു. ഞാൻ അങ്ങോട്ട് കേറി ഒന്നും പറഞ്ഞിട്ടില്ല. ഇങ്ങോട്ട് ചോദിച്ചു ഞാൻ പറഞ്ഞു എന്ന് രേണു സുധി പറഞ്ഞു.
അങ്ങനെ പറയാൻ പാടില്ലായിരുന്നു. ചേച്ചിയെ ചേച്ചി തന്നെ എക്സ്പോസ് ചെയ്യുന്നതുകൊണ്ടാണ് ആളുകൾ ചേച്ചിയെ പെട്ടന്ന് ടാർഗെറ്റ് ചെയ്യുന്നത്. അവർ എന്ത് വേണമെങ്കിലും ചോദിക്കട്ടെ അത് റിജക്ട് ചെയ്യാനുള്ള അവകാശം നമുക്കുണ്ട്. ഏതെങ്കിലും ചോദ്യം അവർ ചോദിച്ചപ്പോൾ എനിക്ക് അതിനെ പറ്റി പറയാൻ താൽപര്യമില്ലെന്ന് പറഞ്ഞാൽ പോരേ?. ഇന്നേവരെ അങ്ങനെ പറഞ്ഞിട്ടുണ്ടോ?.

ചോർച്ചയുടെ കാര്യം വീടുണ്ടാക്കി തന്ന ആളുകളുടെ അടുത്ത് പറഞ്ഞിരുന്നോ?. അപ്പോൾ ആൾക്കാർ ഇത് അറിയണമെന്ന് ചേച്ചിക്ക് താൽപര്യമുണ്ടായിരുന്നുവല്ലേ എന്നാണ് ആദിലയും നൂറയും അനുവും റെന ഫാത്തിമയും ചേർന്ന് രേണുവിനോട് ചോദിച്ചത്. എനിക്ക് തോന്നി ഞാൻ പറഞ്ഞു. എനിക്ക് ആരുടേയും സിംപതിയും എംപതിയും ഒന്നും ആവശ്യമില്ല.
ഞാൻ ആരെയും കൊല്ലുകയോ പീഡിപ്പിക്കുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. പിന്നെ വീടുമായി ബന്ധപ്പെട്ടത് കഴിഞ്ഞ വിഷയമാണ്. അവർ എനിക്ക് പ്രശ്നം പരിഹരിച്ച് തന്നു. ഞാൻ താങ്സും പറഞ്ഞു എന്നായിരുന്നു രേണുവിന്റെ മറുപടി. അനുമോളിന്റെയും സംഘത്തിന്റെയും പല ചോദ്യങ്ങളോടും രേണുവിന് കൃത്യമായി പ്രതികരിക്കാൻ കഴിഞ്ഞില്ല.
പലപ്പോഴും ഉത്തരം മുട്ടുന്നത് ലൈവിൽ വ്യക്തമായിരുന്നു. ഇരുപത് ലക്ഷത്തിന് അടുത്ത് മുടക്കി പണിപൂർത്തിയാക്കിയ, ഫർണിഷ്ഡായ വീടാണ് കെഎച്ച്ഡിഇസി രേണുവിനും മക്കൾക്കുമായി നിർമ്മിച്ച് നൽകിയത്. രേണുവിന് ഒപ്പം മാതാപിതാക്കളും ഇതേ വീട്ടിലാണ് താമസം.


Click it and Unblock the Notifications











