'ആര്യനോട് അനുവിന് സ്നേ​ഹമില്ല, രണ്ട് വർഷത്തിനുള്ളിൽ വിവാഹമുണ്ടാകും, കപ്പടിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്'

ബി​ഗ് ബോസ് മലയാളം സീസൺ 7 അന്തിമഘട്ടത്തോട് അടുക്കവെ പ്രേക്ഷകർക്ക് ആകാംക്ഷ കൂടുകയാണ്. ആരാകും ഈ സീസണിലെ വിജയി എന്നത് പ്രവചനാതീതമാണ്. ആരാധകരും ഹേറ്റേഴ്സും ഒരുപോലെ ഉള്ളവരാണ് ഇത്തവണത്തെ എല്ലാ മത്സരാർത്ഥികളും. അനുമോൾക്ക് വിജയ സാധ്യതയുണ്ടെന്ന് ആരാധകർ പറയുന്നു. എന്നാൽ അനുമോൾ ഷോയിൽ തു‌ടരുന്നതിന് പ്രധാന കാരണം പിആർ ആണെന്ന വാദമുണ്ട്. അനുമോളെക്കുറിച്ച് കുടുംബം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അനുമോൾ മികച്ച ​​ഗെയിമുമായാണ് ഷോയിൽ മുന്നോട്ട് പോകുന്നതെന്ന് അനുമോളുടെ ചേച്ചി പറയുന്നു. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

50 ലക്ഷം രൂപ കൊടുത്താലും കണ്ടന്റ് കാെടുത്താലേ അവൾക്കവിടെ നിൽക്കാൻ പറ്റൂ. അനു അനുവിന്റേതായ സ്റ്റാൻഡിൽ നിൽക്കും. മിക്കവരും ഇറങ്ങുന്നതിന് മുമ്പ് അനുവുമായി പ്രശ്നത്തിലായിട്ടുണ്ടാകും. അതാണ് അവർ പുറത്തിറങ്ങിയ ശേഷം അനുവിനെതിരെ സംസാരിക്കുന്നത്. അനുമോൾ പുറത്തിറങ്ങിയാലും ഇവരെല്ലാവരുമായും സൗഹൃദം വെക്കും. അങ്ങനത്തെ ആളാണ്. അവിടെ പറഞ്ഞങ്ങ് കളയും. അവിടെ പറഞ്ഞങ്ങ് കളയും. വിഷമിക്കും, പക്ഷെ കളയും. നാട്ടിൻ പുറത്ത് വളർന്ന് വന്നതല്ലേ. അതിന്റേതായ കുറച്ച് ചായ്വുകളുണ്ട്. അതുകൊണ്ടായിരിക്കാം കുലസ്ത്രീ എന്ന പേര് വന്നതെന്നും അനുമോളുടെ ചേച്ചി പറയുന്നു.

Anumol

അനു കപ്പടിക്കുമെന്ന പ്രതീക്ഷയുണ്ട്. ഇതുവരെയു ഏറ്റവും കൂടുതൽ കണ്ടന്റ് നൽകിയത് അനുവാണ്. ഏറ്റവും കൂടുതൽ പ്രൊമോ വന്നതും അനുവിന്റെ പേരിലാണ്. അനു നന്നായിട്ട് കളിച്ചില്ലെങ്കിലോ കണ്ടന്റ് കൊടുത്തില്ലെങ്കിലോ ഇതൊന്നും വരില്ലായിരുന്നു. അനു കപ്പടിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. കാരണം അനു അതിന് അർഹയാണ്. അത് പിആറിന്റെ ബലത്തിൽ അല്ലെന്നും സഹോദരി പറയുന്നു.

അനുമോളുടെ വിവാഹം വലിയ ആ​ഗ്രഹമാണ്. അവളെ മനസിലാക്കുന്ന, ഇഷ്ടപ്പെടുന്ന പയ്യനായിരിക്കണം. ഒരുപാട് കല്യാണ ആലോചനകൾ വന്നിരുന്നു. പക്ഷെ കുറച്ച് കൂടി സാമ്പത്തിക സ്ഥിരത നേടിയിട്ട് മതി എന്ന് തീരുമാനിച്ചു. ഇനി ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയിട്ട് രണ്ട് വർഷത്തിനുള്ളിൽ വേണം. 60 ദിവസമൊക്കെയേ അനു ബി​ഗ് ബോസിൽ നിൽക്കൂ എന്നാണ് കരുതിയത്. ‌

Anumol Family

ആര്യനോട് അനുമോൾക്ക് പ്രണയം ഇല്ലെന്നും കുടുംബം പറയുന്നുണ്ട്. 23 വയസേയുള്ളൂ, പാൽക്കുപ്പി എന്ന് അനുമോൾ ആദ്യമേ പറയുന്നുണ്ട്. അവളുടെ ക്യാരക്ടർ വെച്ച് അങ്ങനെയുണ്ടാകില്ല. സംസാരിക്കുമ്പോൾ അവന് തോന്നിയതായിരിക്കും. എനിക്കറിയാവുന്ന അനു അങ്ങനെയല്ല. ഇത്രയും പ്രായവ്യത്യാസമുള്ള പയ്യനെ ആ രീതിയിൽ കാണില്ല.

അനുമോളുടെ കയ്യിലുള്ള പാവയെക്കുറിച്ചും ചേച്ചി സംസാരിച്ചു. പ്ലാച്ചിക്ക് ഫാൻസുണ്ട്. അവൾ ഉറങ്ങുമ്പോൾ കയ്യിലുണ്ടാകുന്ന പാവയാണത്. ഇഷ്ടപ്പെട്ട എന്തെങ്കിലും സാധനം കയ്യിൽ വെക്കണമെന്ന് പറഞ്ഞത് കൊണ്ട് പായ്ക്ക് ചെയ്ത് കൊണ്ട് പോയതാണെന്നും അനുമോളുടെ ചേച്ചി പറഞ്ഞു.

വിജയ സാധ്യത കൂടുതലുള്ള മത്സരാർത്ഥിയാണ് അനുമോൾ. കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണ അനുമോൾക്കുണ്ട്. വിജയിക്കണമെന്ന് ഉറപ്പിച്ചാണ് അനുമോൾ ഹൗസിനുളളിൽ മുന്നോട്ട് പോകുന്നത്. എവിക്ടായ ശേഷം ആര്യൻ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് അനുമോളെക്കുറിച്ച് പരാമർശിച്ചത്. അനുമോൾക്ക് തന്നോട് ഇഷ്‌ട‌മുണ്ടായിരുന്നെന്ന് ശെെത്യ തന്നോട് പറഞ്ഞെന്നും താൻ ജിസേലുമായി അടുത്തപ്പോൾ അനുമോൾ പ്രശ്നമാക്കിയെന്നും ആര്യൻ പറഞ്ഞു. അനുമോളോട് തനിക്ക് ദേഷ്യമില്ലെന്നും നല്ല സുഹൃത്ത് തന്നെയാണെന്നും ആര്യൻ പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X