കമന്റ് ബോക്സിൽ കാണുന്നത് സത്യമല്ലേ? അനുമോളുടെ പിആറോ, അവസാന ദിവസം ആശയക്കുഴപ്പം
ബിഗ് ബോസ് മലയാളം സീസൺ 7 അന്തിമഘട്ടത്തിലേക്ക് അടുക്കവെ ഏവർക്കും ആകാംക്ഷ. ആരാകും വിജയി എന്ന് പ്രേക്ഷകർക്ക് പ്രവചിക്കാനാകുന്നില്ല. ബിഗ് ബോസ് റിവ്യൂവേർസും ഇക്കാര്യത്തിൽ വ്യക്തമായ വിലയിരുത്തൽ ഇല്ല. കാരണം ഈ സീസണിൽ ആരും തന്നെ അത്രത്തോളം ജനഹൃദയങ്ങളിൽ കയറിയിട്ടില്ല. തമ്മിൽ ഭേദം എന്ന അഭിപ്രായമാണ് പല മത്സരാർത്ഥികളെക്കുറിച്ചുമുള്ളത്. പിആർ ഗ്രൂപ്പുകൾ അലങ്കോലമാക്കിയ സീസൺ ആണിതെന്നും അഭിപ്രായമുണ്ട്.
പിആറിന്റെ പേരിൽ ഏറ്റവും കൂടുതൽ പഴി കേൾക്കുന്നത് അനുമോൾ ആണ്. വിജയസാധ്യതയുള്ള മത്സരാർത്ഥിയാണ് അനുമോൾ. എന്നാൽ അനുമോളുടെ പിആർ അനുമോളെ വിജയിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കുന്നില്ലെന്ന വിമർശനം ഇതിനോടകം വന്നിട്ടുണ്ട്. മറ്റ് സീസണുകളിലും ജനപ്രിയ മത്സരാർത്ഥികൾക്കെതിരെ സംസാരിക്കുന്നവർക്കെതിരെ സെെബർ ആക്രമണം ഉണ്ടാകാറുണ്ട്.

എന്നാൽ അനുമോളുടെ പിആറും ആരാധകരും മറ്റ് മത്സരാർത്ഥികളുടെ വ്യക്തിപരമായ കാര്യങ്ങൾ പോലും കുറ്റപ്പെടുത്താൻ സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴയ്ക്കുന്നെന്ന ആരോപണമുണ്ട്. അനുമോളുടെ പിആറും ഫാൻസും നടത്തുന്ന വാദങ്ങൾ ബാലിശമാണെന്ന് അഭിപ്രായമുണ്ട്. അനുമോൾ പിആറിനെ ഉപയോഗിച്ച് അക്ബറിനെ നീങ്ങാൻ നിർദ്ദേശിച്ചു എന്ന ആദിലയുടെ ആരോപണത്തിൽ അനുമോൾ ശരിക്കും കുടുങ്ങിയതാണ്.
എന്നാൽ അനുമോളെ വലിയ തോതിൽ ആരാധകർ ന്യായീകരിച്ചു. പൊട്ടിക്കരഞ്ഞ അനുമോൾക്കൊപ്പമാണ് ആരാധകർ. നേരത്തെ ഇതിലും ഗുരുതരമായ ആരോപണങ്ങൾ അനുമോൾ പലർക്കെതിരെയും ഉന്നയിച്ചിട്ടുണ്ട്. അന്ന് അവരുടെ ഭാഗം കേൾക്കാൻ ഇവരാരും തയ്യാറായില്ലെന്നാണ് അനുമോളെ എതിർക്കുന്നവർ പറയുന്നത്. പിആർ ആരോപണം കാരണം അനുമോളുടെ എല്ലാ കാര്യങ്ങളിലും ഇപ്പോൾ പ്രേക്ഷകർക്ക് സംശയമുണ്ട്.

കമന്റ് ബോക്സുകളിൽ കാണുന്നത് അനുമോളുടെ പിആർ ആണോ യഥാർത്ഥ ഫാൻസ് ആണോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ. കാരണം അത്രത്തോളും ശക്തമാണ് അനുമോളുടെ പിആർ. ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിൽ വരുന്ന കമന്റുകളിൽ അനുമോൾക്കാണ് കൂടുതൽ പിന്തുണ. ബിഗ് ബോസ് ലെെവും എപ്പിസോഡും തുടരെ കാണാത്തവർക്ക് അനുമോളുടെ ഭാഗത്താണ് ന്യായമെന്ന് സ്വാഭാവികമായും തോന്നും.
എന്നാൽ ചില റിവ്യൂവേർസിന്റെ ചാനലിലെ കമന്റ് ബോക്സിൽ അനുമോളെ എതിർത്ത് വ്യാപകമായി കമന്റുകൾ വരുന്നു.
ഈ വെെരുധ്യം പ്രേക്ഷകരെ സംശയത്തിലാക്കുന്നു. അനുമോൾ വിജയിച്ചാൽ പിആർ കൊണ്ടാണെന്ന് വിമർശനം. ഷോയുടെ വരും സീസണുകളെ പോലും ഇത് ബാധിക്കാനും സാധ്യതയുണ്ട്. അനുമോൾക്ക് വലിയ ജനപിന്തുണയുണ്ട് എന്നത് അനഗണിക്കാൻ പറ്റുന്ന കാര്യമല്ല. എപ്പോഴും വെെകാരികമായി സംസാരിക്കുന്നയാളാണ് അനുമോൾ. ഹൗസിനുള്ളിൽ പല തവണ അനുമോൾ കരഞ്ഞു. നിർണായക ഘട്ടങ്ങളിലെല്ലാം അനുമോൾ കരയുകയോ വെെകാരികമായി പ്രതികരിക്കുകയോ ചെയ്തു.
വീട്ടമ്മമാർക്ക് അനുമോൾ പ്രിയങ്കരിയായി. റീ എൻട്രിയിൽ എല്ലാവരും അനുമോൾക്കെതിരെ തിരിഞ്ഞതും പ്രേക്ഷക പിന്തുണ കൂട്ടി. എന്നാൽ പിആറിന്റെ ബലത്തിലാണ് അനുമോൾ വോട്ട് നേടുന്നതെന്ന വാദം ശക്തമായി തുടരുന്നു. അനുമോളുടെ പിആർ നടത്തിയ കളികളെന്ന് ആരോപിച്ച് പല യൂട്യൂബേർസും സംസാരിച്ചു. വിമർശിക്കുന്നവരെയെല്ലാം അനുമോളുടെ ആരാധകരും പിആറും വളരെ മോശമായി ആക്രമിക്കുന്നെന്ന് ഇവർ ആരോപിച്ചു. അനുമോളിനും അനീഷിനും പ്രേക്ഷകർ ഒരേ പോലെ വിജയ സാധ്യത കാണുന്നുണ്ട്. കോമണർ ആയാണ് അനീഷ് ബിഗ് ബോസിലെത്തുന്നത്.


Click it and Unblock the Notifications











