അനു വലിയ ദൈവവിശ്വാസി; അപ്പാനി ശരത്തിന് എതിരെ കൂടോത്രം ചെയ്തു, ശരീരത്തിന് അടികിട്ടിയതുപോലെയെന്ന് ശരത്ത്!
അപ്പാനി ശരത്ത് ബിഗ് ബോസ് ഷോയിലുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ ബിബി പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയായിരുന്നു. അഖിൽ മാരാറിനെപ്പോലെ മാസായി ഗെയിമിലൂടെ ഹീറോയാകാൻ കഴിയുന്ന ബിബി മെറ്റീരിയലാണ് ശരത്തെന്ന് പ്രേക്ഷകർ കരുതിയിരുന്നു. എന്നാൽ അക്ബർ അടക്കമുള്ളവരുടെ ഗ്രൂപ്പിസത്തിൽപ്പെട്ട് ശരത്തിന്റെ ഗെയിം ആകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥയാണ്. ദിവസവും ഗെയിം പ്ലാനിങ്ങ് നടത്താറുണ്ടെങ്കിലും ഒന്നും തനിക്ക് അനകൂലമാകുന്ന തരത്തിലേക്ക് മാറ്റിയെടുക്കാൻ അപ്പാനി ശരത്തിന് കഴിയുന്നില്ല.
ആർജെ ബിൻസിയുമായുള്ള ബോണ്ടിങിനെ കൂടി സഹമത്സരാർത്ഥികൾ ചോദ്യം ചെയ്തതോടെ അങ്ങനെ ഇനി ഗെയിം കളിക്കണം, ഹൗസിൽ തുടരണമെന്നതിൽ വലിയൊരു ആശയകുഴപ്പം ശരത്തിനുണ്ട്. ഇപ്പോഴിതാ ഹൗസിൽ വെച്ച് ശൈത്യ സന്തോഷുമായി ശരത്ത് നടത്തിയ സംഭാഷണമാണ് ചർച്ചയാകുന്നത്.

ആരോ തനിക്ക് എതിരെ പണിഞ്ഞിട്ടുണ്ടെന്നും ശരീരത്തിന് കഴിഞ്ഞ കുറച്ച് ദിവസമായി അതിയായ ക്ഷീണമാണെന്നും അനുവുമായി നടന്ന വഴക്കിനുശേഷമാണ് ശരീരത്തിൽ ഈ മാത്രം കണ്ട് തുടങ്ങിയതെന്നുമാണ് ശരത്ത് ശൈത്യയോട് പറഞ്ഞത്. അനുവിന്റെ നിർദേശപ്രകാരം പുറത്തുള്ളവരോ അല്ലെങ്കിൽ അനു തന്നെയോ തനിക്ക് എതിരെ പ്രവർക്കുന്നുണ്ടെന്ന തരത്തിലാണ് അപ്പാനി ശരത്തിന്റെ സംസാരം.
ശരത്തിന്റെ ചിന്തകൾ ശരിവെയ്ക്കുന്നതുപോലെ ശൈത്യയും സംസാരിക്കുന്നുണ്ട്. അനു വലിയ ദൈവവിശ്വാസിയാണെന്നാണ് ശരത്ത് തന്റെ സംശയങ്ങൾ പങ്കുവെച്ചപ്പോൾ ശൈത്യ പറഞ്ഞത്. ഫസ്റ്റ് വീക്ക് ഹൗസിൽ കയറിയപ്പോൾ എനിക്കും ക്ഷീണവും പ്രശ്നങ്ങളും ആയിരുന്നു. എനിക്ക് അത് നന്നായി അറിയാൻ പറ്റുന്നുണ്ടായിരുന്നു. ആരുമായും മിങ്കിൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. എഞ്ചോയ് ചെയ്യാനും പറ്റിയിരുന്നില്ല എന്നാണ് ശൈത്യ പറഞ്ഞത്.
എനിക്കും അത് നന്നായി അറിയാൻ പറ്റുന്നുണ്ട്. എന്തോ ശക്തി പിറകോട്ടു വലിക്കും പോലെ. എന്നെ ഇങ്ങനെ കിടത്തുന്നു. ഒരു ടോക്കിലേക്ക് വരാൻ പറ്റുന്നില്ല. ഭയങ്കര ക്ഷീണവുമാണ്. എന്ത് ശക്തിയാണെങ്കിലും പൊട്ടിച്ചെറിഞ്ഞിട്ട് ഞാൻ തിരിച്ച് വരുമെന്നും ശരത്ത് പറഞ്ഞു. നമ്മൾ നന്നാകാൻ ആഗ്രഹിക്കുന്നവർ അല്ല വെളിയിലും അകത്തും.
അത് കൊണ്ട് അതിൽ വീഴാതിരിക്കുക എന്നും ശൈത്യ ശരത്തിനോടായി പറഞ്ഞു. അനുവുമായുള്ള വിഷയത്തിന് ശേഷം ഞാൻ ഡൗണായി. അനു അന്ന് കാല് പിടിച്ച് മാപ്പ് പറയുകയൊക്കെ ചെയ്തില്ലേ. എന്റെ ശബ്ദം പിടിച്ചുകെട്ടിയിടും പോലെ. എന്റെ എനർജിയെ. ഏതോ ശക്തി പിടിച്ചുവെക്കും പോലെ. ഞാൻ പക്ഷെ ഞാൻ തോറ്റ് കൊടുക്കില്ല. എവിടെ ചെന്നാലും കിടക്കണം എന്ന തോന്നലാണെന്നും ശരത്ത് കൂട്ടിച്ചേർത്തു. അനു വലിയ ദൈവവിശ്വാസി കൂടിയാണെന്ന് ശൈത്യയും പറഞ്ഞു.

അനുവോ അനുവിന് വേണ്ടപ്പെട്ടവരോ തനിക്ക് എതിരെ കൂടോത്രോ പോലുള്ള രീതിയിൽ പ്രവർത്തിക്കുന്നുവെന്ന ധാരണയിലാണ് ശരത്ത്. ക്ഷീണവും അവശതയും തോന്നും. കാരണം ഫുഡ്ഡില്ല. നന്നായി ഒരുങ്ങി നടക്കാൻ വസ്ത്രങ്ങളില്ല. ആർട്ടിസ്റ്റുകളായവർക്ക് മേക്കപ്പൊക്കെ കോൺഫിഡൻസ് നൽകാൻ സഹായിക്കുന്ന ഒന്നാണ്. അതും അവിടെയില്ല. അങ്ങനെ നോക്കുമ്പോൾ എല്ലാം കൊണ്ടും മൈന്റ് അടിച്ചുപോകുന്ന അവസ്ഥയാണ്. തുടക്കത്തിൽ ശരത്ത് ഫയറായി കത്തി കയറിയിരുന്നു.
പക്ഷെ ഷാനവാസ് വന്ന് ആർജെ ബിൻസി കണ്ടന്റ് വെച്ച് ഒറ്റ അടി അടിച്ചപ്പോൾ പുറത്തുള്ള കാര്യങ്ങൾ ശരത്ത് കൂടുതൽ ആലോചിക്കാനും ആശങ്കപ്പെടാനും തുടങ്ങി. അപ്പാനി ശരത്ത് കിളിപോയി സംസാരിക്കുകയാണെന്ന് ശൈത്യയ്ക്ക് മനസിലായോ ഇല്ലയോ എന്ന് അറിയില്ല. എന്നിരുന്നാലും ശരത്തിന്റെ പ്രശ്നങ്ങളിലേക്ക് കൂടുതൽ എണ്ണ പകരുന്നുണ്ട് ശൈത്യ എന്നാണ് അപ്പാനി ശരത്ത്-ശൈത്യ സംഭാഷണത്തിന്റെ വീഡിയോ കണ്ടശേഷം പ്രതികരിച്ച് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞത്.
ആദ്യത്തെ ഒരാഴ്ച കാര്യമായ ഗെയിം കളിക്കാൻ കഴിഞ്ഞില്ലെങ്കിലും. ഇപ്പോൾ ഹൗസിൽ ഏറ്റവും ഫയറായി നിൽക്കുന്ന മത്സരാർത്ഥി അനുമോളാണ്. അനു കയറി വരുമോയെന്ന ഭയം ഹൗസിലെ പലർക്കും ഉണ്ട്. ജനപിന്തുണയുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന മത്സരാർത്ഥിയാണ് അനുമോൾ.


Click it and Unblock the Notifications