ഉമ്മയെന്ന് പോലും അവരെ നൂറ വിളിക്കാറില്ല, ആ ദേഷ്യവും പേടിയും നൂറയുടെ ഉള്ളിലുണ്ട്: ആരിഫ് ഹുസെെൻ
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ വിജയ സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് നൂറ. ലെസ്ബിയൻ ആയതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്ത് പോകേണ്ടി വന്ന നൂറ കുടുംബവുമായി അകൽച്ചയിലാണ്. കുടുംബവുമായുള്ള പ്രശ്നത്തെക്കുറിച്ച് നൂറ പൂർണമായും തുറന്ന് സംസാരിച്ചിട്ടില്ല. വീട്ടുകാരിൽ നിന്നും ഉപദ്രവം ഉണ്ടായിട്ടുണ്ടെന്ന് നൂറ പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഇരുവരെയും അടുത്തറിയാവുന്ന ആരിഫ് ഹുസെെൻ.
പ്ലോബ്ലം കൂടുതലുണ്ടാക്കിയത് നൂറയുടെ കുടുംബമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. നൂറ ഉമ്മയെ ഉമ്മ എന്നൊന്നും വിളിക്കാറില്ല. വേറൊന്തൊക്കെയോ ആണ് വിളിക്കാറ്. അത്രയ്ക്കും ദേഷ്യമാണ്. ഒന്നുമില്ലെങ്കിലും ഉമ്മയല്ലേ ഇങ്ങനെയൊക്കെ വിളിക്കാമോ എന്ന് ഞാനെപ്പോഴും ചോദിക്കാറുണ്ട്. അത് ഇക്കാക്കയ്ക്ക് പറഞ്ഞാൽ മനസിലാകില്ലെന്ന് പറയും. ദേഷ്യവും പേടിയുമൊക്കെയായാണ് നൂറയുടെ ഉള്ളിൽ അത് നിലനിൽക്കുന്നത്.

അങ്ങനെയാെരു സംഭവമുണ്ടായാൽ പിന്നെ ആരായാലും ഉമ്മയെന്ന് വിളിക്കില്ലല്ലോ. നൂറയും ആദിലയും അവരുടെ സഹോദരങ്ങളോട് സ്നേഹത്തിൽ തന്നെയാണ്. ഇടയ്ക്ക് വിളിക്കാറുണ്ട്. പക്ഷെ പാരന്റ്സുമായുള്ള പ്രശ്നമുണ്ടെന്നും ആരിഫ് ഹുസെെൻ പറയുന്നു. കൂടുതൽ പേർക്ക് തങ്ങളുടെ സെക്ഷ്വാലിറ്റി തുറന്ന് പറയാനുള്ള ധെെര്യം കിട്ടുമെന്നാണ് പലരും ഭയക്കുന്നത്. ധെെര്യം കിട്ടണമെന്നാണ് ഞാൻ പറയുക. കാരണം സെക്ഷ്വാലിറ്റി മറച്ച് വെച്ച് കുടുംബത്തിന്റെ നിർബന്ധം കാരണം വിവാഹം ചെയ്ത് എത്രയോ കുടുംബങ്ങൾ തകരുന്നുണ്ടെന്നും ആരിഫ് ഹുസെെൻ പറയുന്നു.
അവർ വീട് വിട്ട് ജോലി ചെയ്യാൻ തുടങ്ങിയ ശേഷവും തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നിട്ടുണ്ട്. ഗുണ്ടകളെ വിട്ടിട്ടുണ്ട്. സ്വന്തം മക്കൾ എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്ന രീതിയല്ല. ക്ലോസ് സർക്കിളിലുള്ളവർ ഈ ഐഡന്റിറ്റിയുടെ പേരിൽ വേർതിരിവ് കാണിച്ചിട്ടുമുണ്ട്. അതിന്റെ പേരിൽ വീട് താമസം മാറേണ്ടി വന്നിട്ടുണ്ടെന്നും ആരിഫ് ഹുസെെൻ പറയുന്നു.

ലെസ്ബിയൻ ബന്ധം അറിഞ്ഞപ്പോൾ വീട്ടുകാർ ഉപദ്രവിച്ചതിനെക്കുറിച്ച് നൂറയും ആദിലയും നേരത്തെ സംസാരിച്ചിട്ടുണ്ട്. . പാരന്റ്സിന്റെ ഭാഗത്ത് നിന്നും ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുണ്ട്. ബന്ധം മുന്നോട്ട് പോകില്ലെന്ന് പറഞ്ഞിട്ടും ഞങ്ങൾക്ക് പറ്റുമെന്ന് വിശ്വാസമുണ്ടായിരുന്നു. പാരന്റ്സ് എന്നെ നിർബന്ധിച്ച് അവരുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് പോയി.
ഇസ്ലാമിക് പരമായ കൗൺസിലിംഗ് തന്ന് മനസ് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. ആദിലയെ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ലായിരുന്നെന്ന് നൂറ പറഞ്ഞു. ആദില ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെ വീട്ടുകാർക്ക് നൂറയെ വിട്ട് നൽകേണ്ടി വരികയായിരുന്നു. ഞങ്ങൾ രണ്ട് പേരെയും സൗദിയിലേക്ക് കൊണ്ട് പോകാനായിരുന്നു അവരുടെ നീക്കം. ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നെന്നും നൂറയും ആദിലയും അന്ന് പറഞ്ഞു. പിതാവ് തന്നെ അബ്യൂസ് ചെയ്തിട്ടുണ്ടെന്ന് ആദില വെളിപ്പെടുത്തി. ശാരീരികമായ ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ട്. വീട് വിട്ട് പോകാൻ മുമ്പേ തനിക്ക് തോന്നിയിരുന്നെന്നും ആദില പറഞ്ഞു. ഉമ്മയ്ക്കെതിരെ ആദില അധികം സംസാരിച്ചിട്ടില്ല. വീട്ടുകാരിൽ നിന്നുണ്ടായ ട്രോമ രണ്ട് പേരെയു ഏറെ ബാധിച്ചിരുന്നു.


Click it and Unblock the Notifications