അനുമോൾക്ക് എന്നോട് ഇഷ്ടം തോന്നി, രഹസ്യമായി പറഞ്ഞത് അറിഞ്ഞു; സദാചാരമായിരിക്കുമെന്ന് കരുതി: ആര്യൻ

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ നിന്നും ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ ആര്യൻ കത്യൂര്യയയാണ് പുറത്തായത്. ഫെയർ എവിക്ഷനാണെന്നും അൺ ഫെയർ എവിക്ഷനാമെന്നും പ്രേക്ഷകർക്കിടയിൽ ഒരു പോലെ വാദമുണ്ട്. ടാസ്കുകളെല്ലാം നന്നായി ചെയ്ത മത്സരാർത്ഥിയാണ് ആര്യൻ. എന്നാൽ പെരുമാറ്റ രീതി പ്രേക്ഷകരിൽ പലർക്കും ഇഷ്ടമായില്ല. ആര്യന്റെ എവിക്ഷനിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ടത് സഹമത്സരാർത്ഥിയായ അനുമോൾക്കാണ്.

ആര്യനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ അനുമോൾ ഒന്നിലേറെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇവർ തമ്മിൽ ഇടയ്ക്ക് സൗഹൃദത്തോടെയും പെരുമാറും. പുതിയ അഭിമുഖത്തിൽ അനുമോളെക്കുറിച്ച് ആര്യൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അനുമോൾക്ക് തന്നോട് ക്രഷ് ഉണ്ടായിരുന്നു എന്നാണ് താനറിഞ്ഞതെന്ന് ആര്യൻ പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Aryan  Anumol

ഷോയിൽ വന്നപ്പോൾ തന്നെ ഞാൻ എല്ലാവരുമായും കണക്ടായി. ഞാൻ ഒരു എക്സ്ട്രൊവേർട്ടാണ്. ആ സമയത്ത് അനുമോൾ നല്ല രീതിയിലാണ് തിരിച്ചും പെരുമാറിയത്. സംസാരിക്കുമ്പോൾ കണ്ടന്റുണ്ടാകേണ്ടേ. ആ കാര്യത്തിൽ അനുമോൾ നല്ല ആക്ടീവ് ആയിരുന്നു. എന്നാൽ പെട്ടെന്ന് ഞാനും ജിസേലും ക്ലോസ് ആയതോടെ പ്രശ്നങ്ങൾ കൂടി.

അപ്പോൾ എനിക്ക് കത്തിയില്ല. സാധാരണ സദാചാരമായിരിക്കുമെന്ന് കരുതി. പക്ഷെ പിന്നീട് ശെെത്യ നിന്നോട് ക്രഷ് ഉണ്ടായിരുന്നെന്ന് അനുമോൾ രഹസ്യമായി പറഞ്ഞിരുന്നെന്ന് പറഞ്ഞു. ഞാൻ പിന്നെ കണക്ട് ചെയ്തു. പ്രശ്നങ്ങൾക്ക് കാരണം പൊസസീവ്നെസ് ആണോയെന്ന് ഞാൻ ചിന്തിച്ചു. സ്നേഹമുണ്ടായിരുന്നോ എന്നറിയില്ല. പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും പക്ഷെ കണ്ടാൽ സ്നേഹവുമായിരിക്കും. ശെെത്യ പറഞ്ഞതോടെ കുഴപ്പമില്ലെന്ന് ഞാൻ കരുതി. കാരണം അത് മനുഷ്യ സഹജമാണെന്നും ആര്യൻ പറഞ്ഞു.

എവിക്ടായപ്പോൾ അനുമോളെ ഒഴിച്ച് ബാക്കിയെല്ലാവരെയും ആര്യൻ കെട്ടിപ്പിടിച്ചു. ഇത് പ്രേക്ഷകർക്കിടയിൽ ചർച്ചയായി. അനുമോളോ‌‌ടുള്ള ദേഷ്യം ആര്യൻ പ്രകടിപ്പിച്ചതാണെന്ന് വാദം വന്നു. എന്നാൽ ആര്യൻ പറയുന്നത് തന്നോട് കെട്ടിപ്പിടിക്കാൻ വിട്ട് പോയതാണെന്നാണ്. അനുവിനെ മനപ്പൂർവം അവ​ഗണിച്ചതല്ല. ആ സമയത്ത് കണ്ടില്ല. അനുമോളോട് തനിക്ക് ദേഷ്യമില്ലെന്നും ആര്യൻ പറഞ്ഞു. അതേസമയം ആര്യൻ അനുമോളെ അവ​ഗണിച്ചെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങൾ വന്നിരുന്നു.

Anumol

ആര്യൻ പോയപ്പോൾ അനു മോളെ ഒഴിച്ച് ബാക്കി എല്ലാവരെയും ഹഗ് ചെയ്തു അല്ലെ. പാവം അനുമോൾ. അവൻ്റെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ ഒരു കണക്കിന് അത് നല്ല തീരുമാനം ആയിരുന്നു. അല്ലേൽ കൊച്ച് ചെലപ്പോൾ അടുത്ത ആഴ്ച്ച. ആര്യൻ എന്നെ കെട്ടി പിടിച്ചു എന്ന് പറഞ്ഞ് വുമൺ കാർഡും വിക്ടിം കാർഡ് ഒക്കെ ഇറക്കിക്കൊണ്ട് വരും അവന് ചെലപ്പോൾ ആ പേടി ഉണ്ടാവും. അതാവും ഹ​ഗ് ചെയ്യാതെ ഇരുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ വന്ന അഭിപ്രായങ്ങളിലൊന്ന്.

ആര്യന് മുമ്പ് പുറത്ത് പോകേണ്ടിയിരുന്ന മത്സരാർത്ഥികൾ ബി​ഗ് ബോസിൽ ഉണ്ടെന്നാ് അഭിപ്രായങ്ങളുണ്ട്. ടാസ്കുകളിൽ നന്നായി പെർഫോം ചെയ്തിട്ടും സംസാരങ്ങളിലൂടെയും പ്രവൃത്തിയിലൂടെയും നെ​ഗറ്റീവ് ഇമേജ് വന്നതാണ് ആര്യനെ ബാധിച്ചത്. ബി​ഗ് ബോസിൽ ഒരുപാട് കണ്ടന്റ് നൽകിയ മത്സരാർത്ഥിയാണ് ആര്യൻ. പുറത്തായതിൽ ആര്യനും ആര്യന്റെ ആരാധകർക്കും നിരാശയുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X