അവർ പ്രണയിക്കട്ടെ... മോന്റെ തീരുമാനത്തെ ബഹുമാനിക്കും; ജാഡയില്ല... പക്ഷഭേദമില്ല വൈബ് അമ്മ, മനംകവർന്ന് ഡിംപിൾ!
ഫാമിലി വീക്കിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത് ആര്യന്റെ അമ്മയും സഹോദരനുമാണ്. ജിസേലുമായുള്ള സൗഹൃദത്തിന്റെ പേരിൽ പല വിവാദങ്ങളും ചർച്ചകളും നടക്കുന്നത് കൊണ്ട് തന്നെ കുടുംബം വരാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ ആര്യൻ അൽപ്പം പരിഭ്രാന്തിയിൽ ആയിരുന്നു. എന്നാൽ ആര്യൻ പ്രതീക്ഷിച്ചതുപോലൊരു പൊട്ടിത്തെറിയൊന്നും കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
ഫാമിലി വീക്ക് തൂക്കിയത് ആര്യന്റെ അമ്മ ഡിംപിളും സഹോദരനുമാണെന്നാണ് ബിബി പ്രേക്ഷകരുടെ കമന്റുകൾ. മാത്രമല്ല ഗെയിമുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് പലതവണ ചോദിച്ചിട്ടും ആര്യന് ഒരു സൂചന പോലും കുടുംബം നൽകിയതുമില്ല. ഫാമിലി വീക്കിന് മുമ്പ് ആര്യൻ പുറത്തായിരുന്നുവെങ്കിൽ ഇത്ര നല്ല കുടുംബത്തെ മിസ് ചെയ്യുമായിരുന്നുവെന്നും കമന്റുകളുണ്ട്.

മകനെ കണ്ട് മടങ്ങി എത്തിയശേഷം എല്ലാ വിവാദങ്ങളും കുടുംബം പ്രതികരിക്കുകയും ചെയ്തു. ജിസേൽ-ആര്യൻ പ്രണയ ഗോസിപ്പുകളെ കുറിച്ച് അടക്കം അമ്മ ഡിംപിൾ പ്രതികരിച്ചു. അവർ പ്രണയിക്കട്ടെയെന്നും മോന്റെ തീരുമാനത്തെ താൻ ബഹുമാനിക്കുമെന്നുമാണ് മീഡിയയുടെ ചോദ്യങ്ങളോട് പ്രതികരിച്ച് ഡിംപിൾ പറഞ്ഞത്. അവർ പ്രണയിക്കട്ടെ... പ്രായപൂർത്തിയായവരല്ലേ?. ഞങ്ങൾ അതൊന്നും മൈന്റ് ചെയ്യുന്നില്ല.
അവർ പ്രണയിക്കട്ടെ... ഞങ്ങൾക്ക് അതിലൊന്നും ഒരു പ്രശ്നവുമില്ല. മോന്റെ തീരുമാനം എന്തായാലും ഞാൻ അതിനെ ബഹുമാനിക്കും. അവന് എന്ത് വേണമോ അത് ചെയ്യാം. അവൻ ഫ്രീയാണ്. നിഷ്കളങ്കമായ ഹൃദയമുള്ളവനാണ്. നന്നായി ഗെയിം കളിക്കുന്നുണ്ട്. അവൻ നന്നായി ഗെയിം കളിക്കട്ടെ. അവനെ എല്ലാവരും പിന്തുണയ്ക്കുക. ഞാനും അവന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.
നിങ്ങൾ എല്ലാവരും പിന്തുണച്ചാൽ അവൻ വിജയിക്കും. എല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. ബിഗ് ബോസ് ഹൗസിൽ പോയിരുന്നു. നല്ല ഹാപ്പിയായി. ഒരുപാട് സ്നേഹം കിട്ടി. ഒരുപാട് സന്തോഷം തോന്നി. രണ്ട് മാസത്തിനുശേഷം അവനെ കണ്ടപ്പോൾ ഉള്ള സന്തോഷം വിവരിക്കാൻ കഴിയുന്നില്ല. ആര്യനുമായി എനിക്ക് വളരെ അധികം അറ്റാച്ച്മെന്റുണ്ട്. അവനെ ഇപ്പോൾ കാണാൻ അവസരം തന്നതിന് ബിഗ് ബോസിനോട് നന്ദി പറയുന്നു എന്നായിരുന്നു അമ്മയുടെ പ്രതികരണം.
നമ്മൾ എന്ത് പറഞ്ഞാലും ആര്യൻ കേൾക്കാറില്ലെന്നായിരുന്നു ചേട്ടന്റെ പ്രതികരണം. ജിസേലുമായി പ്രണയത്തിലാണെങ്കിലും അല്ലെങ്കിലും അത് ആര്യന്റെ ഡിസിഷനാണെന്നും സഹോദരൻ പറയുന്നു. 2025 അല്ലേ. എല്ലാവരും ഫ്രീയാണ്. റിലേഷൻഷിപ്പാണെങ്കിൽ തന്നെയും അത് അവന്റെ പേഴ്സണൽ ഡിസിഷനാണ്.

അവൻ പുറത്ത് വന്നശേഷം അവനുമായി സംസാരിക്കാം. പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവന്റെ ഡിസിഷനാണ്. ഹൗസിൽ വെച്ച് ഒന്നും ചോദിക്കാൻ പറ്റിയില്ല. പറയാനും പറ്റിയില്ല. അതാണ് റൂൾസ്. അത് ഫോളോ ചെയ്താണ് കാര്യങ്ങൾ പോകുന്നത്. പിന്നെ നമ്മൾ എന്ത് പറഞ്ഞാലും ആര്യൻ കേൾക്കാറില്ല. കേട്ടാലും അവന്റെ രീതിക്ക് മാത്രമെ കാര്യങ്ങൾ ചെയ്യൂ. അതുകൊണ്ട് തന്നെ നമ്മുടെ കൈയ്യിൽ കൺട്രോളില്ല. എല്ലാം പോസിറ്റീവായി എടുത്ത് നന്നായി കളിക്കുമെന്ന് കരുതുന്നു.
ഹൗസിൽ ഫൈറ്റിങ് കൂടുതലാണ്. പിന്നെ അനുമോളുടെ ഫാൻസിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. അനുമോൾ ഒരു അടിപൊളി പ്ലെയറാണ്. മെന്റലി ഭയങ്കര ഷാർപ്പാണ്, സ്മാർട്ടാണ്. അനുമോളും ആര്യനും നല്ല ഫ്രണ്ട്സാണ്. ഫ്രണ്ട്സാണെന്ന് കരുതി ഫ്രണ്ട്ലിയായി എപ്പോഴും സംസാരിക്കണമെന്ന് നിർബന്ധമില്ല. റൂഡായിട്ട് സംസാരിച്ചാലും ഫ്രണ്ടിന് അത് മനസിലാകും.
ആര്യന് കേരളത്തിലെ ആളുകൾ കൊടുക്കുന്ന സ്നേഹം കണ്ട് വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഞാൻ ഒരു ഔട്ട് സൈഡറായതുകൊണ്ട് ഹൗസിൽ കയറിയപ്പോൾ ഒരു പ്രഷർ ഫീൽ ചെയ്തിരുന്നു. ടിവിയിൽ കാണുന്നതുപോലെയല്ല. ഏഴിന്റെ പണി തന്നെയാണ് ബിഗ് ബോസ് എന്നും സഹോദരൻ പറഞ്ഞു. ജാഡയോ പക്ഷഭേദമോ ഇല്ലാത്ത വൈബ് അമ്മയാണ് ആര്യന്റേതെന്നാണ് ബിബി പ്രേക്ഷകരുടെ കമന്റുകൾ.


Click it and Unblock the Notifications











