ജിസേൽ ഇറങ്ങിയതോടെ ആര്യന്റെ തനിനിറം? പറഞ്ഞത് മോശം; ജിസേലിന്റെ കാര്യത്തിൽ വിഷമം തോന്നുന്നെന്ന് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ പല കോംബോകൾ വന്നിട്ടുണ്ട്. ഷാനവാസ്-അനീഷ് കോംബോ തുടക്കത്തിലേ പാളിപ്പോയി. അനുമോൾ-ആദില സൗഹൃദം ഇപ്പോൾ പ്രേക്ഷകർക്കിഷ്ടമാണ്. ഇവരേക്കാളെല്ലാം പ്രേക്ഷകർ ഇഷ്ടപ്പെട്ട കോംബോയായിരുന്നു ജിസേൽ-ആര്യൻ സൗഹൃദം. ജിസേൽ പുറത്തായാതോടെ ഈ കോംബോ അവസാനിച്ചു. ഹൗസിനുള്ളിൽ പരസ്പരം ഏറെ മനസിലാക്കിയവരായിരുന്നു ആര്യനും ജിസേലും. ജിസേലിന്റെ ഗെയിമിനെ പോലും ഒരു പരിധി വരെ ഈ സൗഹൃദം ബാധിച്ചിട്ടുണ്ട്.
ജിസേൽ പുറത്തായപ്പോൾ പൊട്ടിക്കരയുന്ന ആര്യനെ പ്രേക്ഷകർ കണ്ടതാണ്. എന്നാൽ ആര്യന്റേത് ആത്മാർത്ഥ സൗഹൃദമായിരുന്നോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്. ജിസേലിനെക്കുറിച്ച് ആര്യൻ സാബുമോനോട് നടത്തിയ പരാമർശമാണിതിന് കാരണം. റോസ്റ്റിംഗ് ടാസ്കിൽ ആര്യനെയും ജിസേലിനെയും കുറിച്ച് സാബുമോൻ സംസാരിച്ചിരുന്നു. ഇതിന് മറുപടിയായി ആര്യൻ ഒരു കാര്യം പറയുകയുണ്ടായി. ജിസേൽ തനിക്ക് ഹണിമൂൺ ഫേസ് പോലെയായിരുന്നു. അവൾ വന്നു, പോയി എന്നാണ് ആര്യൻ പറഞ്ഞത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്.

ആര്യൻ ഒരു നല്ല ഗെയിമർ ആണ്. പക്ഷെ സ്വാർത്ഥനം മാനിപുലേറ്റ് ചെയ്യുന്ന ആളുമാണെന്ന് തോന്നുന്നു. പക്വതയില്ലാത്ത, അനാദരവോടെയുള്ള സംസാരം. ജിസേലുമായുള്ള സൗഹൃദത്തെ പോലും ആര്യൻ ഒരിക്കലും ബഹുമാനിച്ചിട്ടില്ലെന്ന് തോന്നുന്നു. സാബു മോൻ നടത്തിയ റോസ്റ്റിംഗിൽ പോലും ആര്യൻ വ്യക്തമായി പറഞ്ഞു ജിസേലുമായുണ്ടായ ബോണ്ടിംഗ് ഒരു ഫൺ ഹണിമൂൺ പിരിയഡ് മാത്രമായേ കണക്കാക്കിയിട്ടുള്ളൂ എന്ന്. അത് വളരെ രൂക്ഷവും തെറ്റായതും വിലകുറഞ്ഞതുമായ അഭിപ്രായമായിരുന്നു. ജിസേലിനെ ഓർത്ത് സങ്കടം തോന്നി. വളരെ വേദനയും ഞെട്ടലുമുണ്ടാക്കി എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആര്യൻ ഒക്കെ പക്ക ഉടായിപ്പ് ആണ് അനു പറഞ്ഞത് സത്യമാണ്.. അവൻ ഗെയിമിന് വേണ്ടി തന്നെ ആണ് കോംബോ പിടിച്ചത്, ആര്യനു സംസാരിക്കാൻ അറിയില്ല എന്നിങ്ങനെയും കമന്റുകളുണ്ട്.
അതേസമയം ആര്യനെ അനുകൂലിച്ചും കമന്റുകളുണ്ട്. ഹണിമൂൺ ഫേസ് എന്ന് പറയുന്നത് തുടക്ക സമയം, നല്ല സമയം എന്ന അർത്ഥത്തിലാണ്. പൊതുവെ വിദേശത്ത് ഉപയോഗിക്കാറുള്ള ഒരു വാക്ക്. പക്ഷെ നമ്മൾ അതിനെ വേറെ രീതിയിൽ എടുക്കുന്നതാ. ഒരു പുതിയ ജോലിയുടെ ആദ്യ ഘട്ടത്തിനെ ഹണിമൂൺ ഫേസ് എന്നാണ് പൊതുവെ പറയാറ് എന്നാണ് അനുകൂലിച്ച് വന്ന കമന്റുകളിലൊന്ന്. ഹൗസിനുള്ളിൽ അനുമോളും ആര്യനെ വിമർശിച്ച് സംസാരിക്കുകയുണ്ടായി. ജിസേൽ പോയപ്പോൾ ആര്യൻ കരഞ്ഞു. പക്ഷെ ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ആര്യന്റെ വിഷമം മാറി. എനിക്കൊന്നും അത് പറ്റില്ലെന്ന് അനുമോൾ പറഞ്ഞിട്ടുണ്ട്.

ബിഗ് ബോസിലെ ഏറ്റവും അൺഫെയറായ എവിക്ഷനായാണ് ജിസേൽ പുറത്ത് പോയതിനെ പ്രേക്ഷകർ വിലയിരുത്തുന്നത്. ജിസേലിനും മുമ്പ് പുറത്ത് പോകേണ്ടവർ ഹൗസിനുള്ളിലുണ്ടെന്നും വാദമുണ്ട്. പുറത്തായതിൽ വിഷമമുണ്ടെങ്കിലും ഇപ്പോൾ പുറത്തായത് നന്നായെന്ന് തോന്നുന്നെന്ന് ജിസേൽ പറയുന്നു. അനാവശ്യമായി വഴക്കിടാൻ പറ്റുന്ന ആളല്ല. ഹൗസിനുള്ളിലെ സാഹചര്യം ഇപ്പോൾ അഗ്രസീവായി. അതിനാൽ പുറത്തായതിൽ കുഴപ്പമില്ലെന്ന് ജിസേൽ വ്യക്തമാക്കി. അതേസമയം തന്നേക്കാൾ മുമ്പ് പുറത്ത് പോകേണ്ടവർ ബിഗ് ബോസിലുണ്ടായിരുന്നു എന്ന് ജിസേൽ പറയുന്നുണ്ട്. മലയാളികളുടെ സ്വീകാര്യതയ്ക്ക് വേണ്ടിയാണ് ബിഗ് ബോസിൽ വന്നത്. അത് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജിസേൽ പറഞ്ഞു. ഏഴാം സീസണിൽ അതുവരെ പുറത്തായവരിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ജിസേലിന്റെ എവിക്ഷനാണ്.


Click it and Unblock the Notifications