മസ്താനി ശരിക്കുള്ള ആങ്കറെ കണ്ടു, പരിഹാസം നേരിട്ട് ഇറങ്ങിയിട്ടും രക്ഷയില്ല; ക്യൂട്ട് ഗേൾ ഇമേജ് വലിച്ച് കീറി
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ പ്രേക്ഷകരും മത്സരാർത്ഥികളും ആഘോഷിച്ച എവിക്ഷനാണ് മസ്താനിയുടേത്. ഷോയിൽ ഒരാൾ പുറത്ത് പോകുമ്പോൾ എത്ര വഴക്കിട്ടവരാണെങ്കിലും അന്ന് വെെകാരികമായി കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചുമാണ് യാത്രയയക്കാറ്. എന്നാൽ മസ്താനിയുടെ കാര്യത്തിൽ അതല്ല നടന്നത്. ലക്ഷ്മി, നെവിൻ എന്നിവർ മാത്രമാണ് മസ്താനി പോയതെങ്കിൽ കുറച്ചെങ്കിലും വിഷമിച്ചത്. ആര്യൻ, ആദില, നൂറ, ജിസേൽ, അക്ബർ, റെന ഫാത്തിമ, ഷാനവാസ്, ബിന്നി തുടങ്ങിയവരെല്ലാം ഏറെ ആഹ്ലാദിച്ചു.
മസ്താനി എവിക്ട് ആണെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ കാണികൾ കയ്യടിച്ചു. മത്സരാർത്ഥികളിൽ ആര്യൻ,റെന തുടങ്ങിയവർ തുള്ളിച്ചാടി. ആദിലയും നൂറയും പരസ്പരം കെട്ടിപ്പിടിക്കുകയാണ് ആദ്യം ചെയ്തത്. എല്ലാവരോടും നല്ല രീതിയിലല്ല മസ്താനി യാത്ര പറഞ്ഞതും. നെവിൻ, ലക്ഷ്മി എന്നിവരോട് മാത്രമാണ് മസ്താനി യാത്ര പറഞ്ഞത്. മറ്റുള്ളവർ യാത്ര പറഞ്ഞപ്പോൾ പോലും അവഗണിച്ചു. വെെൽഡ് കാർഡ് എൻട്രിയായെത്തിയ മത്സരാർത്ഥിയാണ് മസ്താനി. എന്നാൽ തുടക്കം മുതൽ ഗെയിമിൽ മസ്താനിക്ക് പിഴവ് സംഭവിച്ചു. വീടിനകത്തുള്ളവരുടെയും പുറത്തുള്ള പ്രേക്ഷകരുടെയും വെറുക്കപ്പെട്ട കഥാപാത്രമായി മസ്താനി മാറി.

ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിന് മസ്താനി നൽകിയ ഇന്റർവ്യൂവാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയായിപ്പോയി മസ്താനിക്കെന്ന് അഭിമുഖം കണ്ടവർ പറയുന്നു. ബിഗ് ബോസിൽ നിന്നും പരിഹസിക്കപ്പെട്ടാണ് അഭിമുഖത്തിനെത്തിയത്. മുന്നിലിരുന്ന ആങ്കറാകട്ടെ മസ്താനിയെ നിർത്തിപ്പൊരിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിച്ചു.
മസ്താനി ബിഗ് ബോസിൽ ഇതുവരെ ചെയ്ത തെറ്റായ കാര്യങ്ങളെല്ലാം ആങ്കർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു മയവുമില്ലാതെ ചോദ്യങ്ങൾ വന്നപ്പോൾ മസ്താനി പതറി. ആങ്കറായ മസ്താനി നിരവധി പേരോട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. എന്നാൽ ഏഷ്യാനെറ്റിലെ ആങ്കർ മസ്താനിയെ വിറപ്പിച്ചു. റിയൽ ഇന്റർവ്യു എന്താണെന്ന് ഇപ്പോ മസ്തനിക് മനസ്സിലായോ എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. ഇനി ആങ്കറായി ഇരിക്കാൻ പോലും മസ്താനി ഒന്ന് ഭയക്കും, അത്രമാത്രം മസ്താനി വിയർത്തു എന്നും നെറ്റിസൺസ് പറയുന്നുണ്ട്.

ഓൺലെെൻ മീഡിയകളിൽ ആങ്കറായെത്തി വലിയ ജനശ്രദ്ധ നേടിയ ആളാണ് മസ്താനി. ക്യൂട്ട് ഗേൾ ഇമേജിലാണ് ബിഗ് ബോസിൽ എത്തുന്നത് വരെയും മസ്താനി അറിയപ്പെട്ടത്. എന്നാൽ ബിഗ് ബോസ് ക്യാമറകൾ ഈ ഇമേജ് വലിച്ച് കീറി മസ്താനിയുടെ യഥാർത്ഥ മുഖം പുറത്ത് കൊണ്ട് വന്നു. മസ്താനിയുടെ പല പ്രസ്താവനകളും പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല.
റെന ഫാത്തിമ, അനീഷ് എന്നിവരെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞാണ് മസ്താനി അധിക്ഷേപിച്ചത്. പലരോടും അപമര്യാദയോടെ സംസാരിച്ചു. ജിസേൽ-ആര്യൻ വിഷയം വഷളാക്കിയതിൽ മസ്താനിക്ക് വലിയ പങ്കുണ്ടായിരുന്നു. നെഗറ്റീവ് ഇമേജുള്ള പലരും ബിഗ് ബോസിൽ ഇപ്പോഴുമുണ്ട്. എന്നാൽ ഇവരിൽ പലരുടെയും ഗെയിം നല്ലതാണ്. മസ്താനി പക്ഷെ അപകടരമായ രീതിയിലാണ് മുന്നോട്ട് പോയത്. മസ്താനിയുടെയും തരം താഴ്ന്ന ഗെയിമാണെന്ന് തുടക്കം മുതലേ അഭിപ്രായമുണ്ട്.
എന്നാൽ മസ്താനി പലപ്പോഴും കരുതിയത് തന്റെ ഗെയിം മികച്ചതാണെന്നാണ്. വെെൽഡ് കാർഡ് ആയെത്തിയതിനാൽ അതുവരെ പ്രേക്ഷകർ ആർക്കൊപ്പം നിൽക്കുന്നു, ആരെ എതിർക്കുന്നു എന്ന് മസ്താനിക്കറിയമായിരുന്നു. അതനനുസരിച്ചാണ് മസ്താനി ബിഗ് ബോസ് വീട്ടിൽ പെരുമാറിയതും. എന്നാൽ മസ്താനി കാരണം റെനയ്ക്കുൾപ്പെടെ പലരോടും പ്രേക്ഷകർക്കുള്ള അനിഷ്ടം മാറി. ആ വെറുപ്പെല്ലാം മസ്താനിക്ക് ലഭിക്കുകയും ചെയ്തു.


Click it and Unblock the Notifications











